[smc-discuss] Re: മലയാളം അകാരാദിക്രമം (Malayalam Sorting)

Santhosh Thottingal santhosh.thottingal at gmail.com
Sat Dec 27 04:51:50 PST 2008


ഈ മെയില്‍ വായിക്കുന്നതിനു മുമ്പു് ഈ മെയില്‍ വായിക്കുക :)
 http://groups.google.com/group/smc-discuss/browse_thread/thread/b7590b7628321139

അന്നു് നമ്മള്‍ ചര്‍ച്ച ചെയ്ത അകാരാദിക്രമത്തിനു പല പോരായ്മയും ഉള്ളതായി
പിന്നീടു് മനസ്സിലായി. പ്രധാനമായും താഴെപ്പറയുന്നതായിരുന്നു പ്രശ്നങ്ങള്‍
1. ത, ത് എന്നിവ ഏതു ക്രമത്തില്‍ ആവണം എന്നു്. ത  എന്നതു് ത്  നു് ശേഷം
വരണമെന്നാണു് പൊതുവിലെ അഭിപ്രായം. കാരണം ത് എന്നതു് അകാരമില്ലാത്ത ത
ആയതുകൊണ്ടുതന്നെ. അതുപോലെ കൂട്ടക്ഷരങ്ങള്‍ അവസാനം വരണം എന്നാണു്
മനസ്സിലായതു്.  അങ്ങനെ വരുമ്പോള്‍ ത എന്നതിലെ ഒളിഞ്ഞിരിക്കുന്ന അകാരത്തെ
ഗൌരവമായി തന്നെ എടുക്കേണ്ടിവന്നു. ത = ത് + അ എന്ന രീതിയില്‍
എടുത്തപ്പോള്‍ സംഗതി എളുപ്പമായി .
2. സംവൃതോകാരം ഈയുടെ ചിഹനത്തിനും ഉ ചിഹ്നത്തിനും ഇടയില്‍
വരുന്നുണ്ടായിരുന്നില്ല. അതു ശരിയാക്കി
3. അന്നു് മാറ്റിയെഴുതിയതു് ml_IN എന്ന ഫയലായിരുന്നു, പക്ഷേ,
മലയാളത്തിന്റെ കൂടെ വേറെ ഭാഷകള്‍ ക്രമീകരിക്കേണ്ടി വരുമ്പോള്‍ ലൊക്കേല്‍
സെറ്റിങ്ങനുസരിച്ച് ഏതെങ്കിലും ഒരു ഭാഷ മാത്രമേ സോര്‍ട്ട്
ആവുന്നുണ്ടായിരുന്നുള്ളൂ.

രചന അക്ഷരവേദി കുറച്ചു വര്‍ഷങ്ങള്‍ മുന്‍പ് പ്രസിദ്ധീകരിച്ച
ലേഖനമാണു്(അറ്റാച്ച് ചെയ്തിരിക്കുന്നു-rachana-malayalam-collation.pdf)
പുതിയ അകാരാദിക്രമത്തിനു് ആധാരമായി എടുത്തതു്.
തിരുത്തിയെഴുതിയ അകാരാദിക്രമത്തിന്റെ നിയമങ്ങള്‍
(malayalam-collation.pdf) അറ്റാച്ചു ചെയ്തിരിക്കുന്നു.

Glibc യുടെ പുതുക്കിയ കൊളേഷന്‍ ടേബിള്‍ അറ്റാച്ചു ചെയ്തിരിക്കുന്നു. ഈ
ഫയല്‍ /usr/share/i18n/locales എന്ന സ്ഥലത്തു് വെയ്ക്കണം(നേരത്തെ ഉള്ള
ഫയല്‍ ബാക്ക് അപ് ചെയ്യുക)
എന്നിട്ട് ലൊക്കേലുകള്‍ പുതുക്കുക : $sudo locale-gen (or use sudo
dpkg-reconfigure locales) . അതിനുശേഷം ഏതെങ്കിലും എഡിറ്ററില്‍ കുറേ
മലയാളം വാക്കുകളെഴുതി സോര്‍ട്ട് ചെയ്തു നോക്കുക.[locale-gen is available
in debian based systems. In fedora based systems, I am not sure how to
modify the existing table by this table. ]

All files are present in git repository too
(http://git.savannah.gnu.org/gitweb/?p=smc.git;a=tree;f=collation;hb=HEAD)
അഭിപ്രായങ്ങളറിയിക്കുക.

-Santhosh Thottingal

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
A non-text attachment was scrubbed...
Name: malayalam-collation.pdf
Type: application/pdf
Size: 33407 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081227/4a357ef5/malayalam-collation.pdf>
-------------- next part --------------
A non-text attachment was scrubbed...
Name: rachana-malayalam-collation.pdf
Type: application/pdf
Size: 657936 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081227/4a357ef5/rachana-malayalam-collation.pdf>
-------------- next part --------------
A non-text attachment was scrubbed...
Name: iso14651_t1_common
Type: application/octet-stream
Size: 114471 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081227/4a357ef5/iso14651_t1_common.obj>


More information about the discuss mailing list