[smc-discuss] Re: Font problem

സുറുമ || suruma surumafonts at gmail.com
Sat Dec 6 07:40:08 PST 2008


ഫോണ്ട്ഫോര്‍ജിലെ ഓട്ടോ ഹിന്റിങ്ങ് സംവിധാനം അത്ര കേമമല്ല. കയ്യാല്‍
ഹിന്റിങ് ചെയ്യുന്നതു് ഇന്നു് അതീവക്ലേശകരമാണു്.നന്നായി ഹിന്റ് ചെയ്യാത്ത
ഫോണ്ടിനോടു് വിന്ഡോസിനു് താല്പര്യമില്ല.

ഫ്രീടൈപ് എന്ന ഫ്രീസോഫ്റ്റ്‌വെയര്‍ ലൈബ്രറിയാണു് GNU/Linux-ലും മറ്റും
ഫോണ്ടില്‍ പറഞ്ഞിട്ടുള്ള അക്ഷരരൂപങ്ങളുടെ ആകൃതിയെ ചിത്രകണ(pixels)
ങ്ങളാക്കി കാണിക്കുന്നതു്(rasterization).കുറഞ്ഞ സൈസുകളില്‍, എതെല്ലാം
ചിത്രകണങ്ങളെ,എങ്ങനെയെല്ലാം കാണിക്കണം എന്ന വിവരമാണു് പ്രധാനമായും
ഹിന്റിങ് നല്‍കുന്നതു്. ഇതു് കൃത്യമായി ചെയ്യുന്നതാണു് ഗ്രിഡ്ഫിറ്റിങ്.

ഫോണ്ടില്‍ അടങ്ങിയിട്ടുള്ള  ഹിന്റിങ് വിവരം വ്യാഖ്യാനിക്കുന്നതിനുള്ള
സങ്കേതത്തില്‍, ഇന്നു്, പ്രധാനമായും ആപ്പിളിനു് പേറ്റന്റു് ഉള്ള
ഭാഗങ്ങള്‍ ഉണ്ടു്.പേറ്റന്റു് പ്രശ്നങ്ങള്‍ ബാധകമല്ലാത്ത പ്രദേശങ്ങളില്‍
ഫ്രീടൈപ് ഉപയോഗിച്ചു് ഇതിനെ വ്യാഖ്യാനിക്കാവുന്നതാണു്(native
hinting).അല്ലെങ്കില്‍ ലൈസന്‍സ് അനുസരിക്കേണ്ടിവരും. ഫ്രീടൈപ്
ലൈബ്രറിതന്നെ ഈ സങ്കേതം ഇല്ലാതെ നിര്‍മ്മിക്കാവുന്നതാണു്.
അതുപയോഗിക്കുമ്പോള്‍ ഫ്രീടൈപ് മേല്‍പറഞ്ഞ ഹിന്റിങ് വിവരം അവഗണിക്കുകയും
പകരം സ്വന്തം അല്‍ഗരിതം ഉപയോഗിച്ചു് ഹിന്റിങ് നടപ്പാക്കുകയും ചെയ്യുന്നു
(auto hinting).ഇപ്പോള്‍ auto hinting വളരെ മെച്ചപ്പെട്ടിട്ടുണ്ടു്.
ചിലപ്പോള്‍ native hinting-നേക്കാള്‍ മികച്ച ഫലം തരികയും ചെയ്യാറുണ്ടു്.

-സുരേഷ്

On Dec 5, 4:21 pm, "Anivar Aravind" <anivar.arav... at gmail.com> wrote:
> 2008/12/4 Anoop <anoop.... at gmail.com>:
>
> > എന്തുകൊണ്ടാണു വിന്ഡോസ് എക്സ്പിയില്‍ മീര,രഘുമലയാളം തുടങ്ങിയ ഫോണ്ടുകള്‍
> > വ്യക്തമായി കാണിക്കാത്തത്?
>
> പാന്‍ഗോവുമായി താരതമ്യപ്പെടുത്തുമ്പോ വിന്‍ഡോസിലെ റെന്‍ഡറിങ്ങ് എന്‍ജിന്‍
> മഹാമോശമാണു്. ക്ലിയര്‍ടൈപ്പ് എന്ന സാധനം ഉപയോഗിക്കുകയും ഹിന്‍ഡിങ്ങ്
> ചെയ്ത ഫോണ്ടുകള്‍ ഉപയോഗിക്കണമെന്നുമാണു് അവരു പറയുന്നതു്.   പക്ഷേ
> ഹിന്റിങ്ങ് എന്നതിനുപയോഗിക്കുന്ന മിക്ക മെത്തേഡുകളും  സോഫ്റ്റ്‌വെയര്‍
> പേറ്റന്റുകളുടെ കുരുക്കിലാണു്. അതുകൊണ്ടുതന്നെ ഫോണ്ട്ഫോര്‍ജ്ജിലെ
> ഓട്ടോഹിന്റിങ്ങ് മാത്രമേ നമ്മുടെ ഫോണ്ടുകള്‍ ഉപയോഗിക്കുന്നുള്ളൂ.
>
> എന്റെ പരിമിതമായ അറിവിന്റെ പുറത്താണിതു് പറയുന്നതു്. ഫോണ്ട്
> വിദഗ്ദ്ധന്മാര്‍ കൂട്ടിച്ചേര്‍ത്തോളൂട്ടോ
>
> അനിവര്‍
>
> --
> Any responsible politician should be encouraging a home grown Free
> Software industry because it creates the basis for future jobs.
> Learning Windows is like learning to eat every meal at McDonalds.
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list