[smc-discuss] Re: ഫോണ്ട് കണ്‍വേര്‍ട്ടര്‍

Anivar Aravind anivar.aravind at gmail.com
Wed Jul 16 00:31:25 PDT 2008


Sebin Jacob wrote:
> Off Topic:
> 
> നിഷാന്‍ നസീര്‍,
> 
> ഇന്‍‌സ്കേപ് ഉപയോഗിച്ചു് ദിവസവും പേജു് ചെയ്യുക ക്ഷിപ്രസാദ്ധ്യമല്ല. ൧൨ പേജുള്ള ദിനപത്രത്തിന്റെ 
> ആവശ്യത്തിനു് വേണ്ടിയാണിതു്.  മലയാളം ഡിറ്റിപിക്കു് പറ്റുന്ന ഒരു നല്ല യൂട്ടിലിറ്റി സ്വതന്ത്ര 
> സോഫ്റ്റ്വെയറായി നിലവില്‍ ലഭ്യമല്ല എന്നാണു് ഞാന്‍ മനസ്സിലാക്കുന്നതു്. ഇന്‍ഡിസൈനോ പേജ് 
> മേക്കറോ ക്വാര്‍ക് എക്സ്പ്രസോ പോലെ ഒട്ടേറെ സൌകര്യങ്ങളുള്ള ഒരു പാക്കേജ് ഇംഗ്ലീഷില്‍ പോലും 
> ഇല്ല എന്നു കൂടി പറയണം. സ്ക്രൈബസ് പോലും പ്രൊഫഷണലി ശിശുവാണു്. തത്വത്തിനു് വേണ്ടി അതു് 
> ഉപയോഗിച്ചു പേജു് ചെയ്യാമെന്നേയുള്ളൂ. ഒരു പ്രൊഫഷണല്‍ എന്‍വയണ്‍മെന്റില്‍ അതിനു് സ്കോപ്പില്ല. 
> അവരൊട്ടു് മലയാളം സപ്പോര്‍ട്ടു് നല്‍കുന്നുമില്ല.
> 
> നന്ദി
> 
മലയാളം ടെക്കിന്റെ കാര്യം മറക്കരുതെന്നു മാത്രം പറയട്ടെ..  ഇപ്പോ മലയാളം ടൈപ്പ് 
സെറ്റിങ്ങിനായി ടെക്കല്ലാതെ മറ്റൊന്നും നമുക്കു മുന്‍പിലില്ല. ഇങ്ക്സ്കേപ്പിന്റെ കോഡ്ബേസ് 
അടിസ്ഥാനമാക്കി ഒരു ഇന്‍ഡിക് ഡിറ്റിപി പ്രയോഗം നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ നമ്മള്‍ 
നടത്തുന്നുണ്ട് .പക്ഷേ അത് ഉടനെയൊന്നും ആവില്ല. ഫോണ്ട് കണ്‍വെര്‍ഷനായി ഒരു ചെറിയ 
അപ്ലിക്കേഷനുണ്ടാക്കല്‍ വലിയ പണിയൊന്നുമല്ല .നിങ്ങളുടെ കമ്പനിയ്ക്ക് അതിനുള്ള പണം 
മുടക്കാമെങ്കില്‍ ഈ ലിസ്റ്റില്‍ത്തന്നെയുള്ളവരില്‍ പലരും അതിനു് തയ്യാറായിരിക്കുമെന്നു തോന്നുന്നു.

ഇതിന് അടിസ്ഥാനമായി പണ്ട് സജിത്ത് നിര്‍മ്മിച്ച smcconvert എന്ന പ്രയോഗം ഉപയോഗിക്കാവുന്നതാണു്
http://sarovar.org/frs/shownotes.php?release_id=126
ആവശ്യത്തില്‍ക്കൂടുതല്‍ ഫീച്ചറുകളില്ല എന്നതാണു് ഇതിന്റെ ഏറ്റവും വലിയ ഗുണം

അനിവര്‍



--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list