[smc-discuss] Re: [KDE] KDE Translation review

Santhosh Thottingal santhosh00 at gmail.com
Sat Jul 5 06:09:58 PDT 2008


On 7/5/08, smithabalraj <smitha.br at gmail.com> wrote:
> Hai list,
>
>    My first translation file is attached. Please review it and let me know
> how to improve my further translations
സ്മിത,
കെ.ഡി.ഇ പ്രാദേശികവത്കരണത്തില്‍ പങ്കെടുക്കുന്നതിനു് അഭിനന്ദനങ്ങള്‍ നന്ദി,
സ്മിത ഇപ്പോള്‍ ഒരു കെ.ഡി.ഇ  Contributor ആണു്. You can add it to your resume. :)

ആദ്യമായി ചെയ്യുന്നതുകൊണ്ടു് കുറച്ചു പ്രശ്നങ്ങള്‍ ഉണ്ടു്.
താഴെപ്പറയുന്നവ ഒന്നു ശ്രദ്ധിക്കുക
1. .pot ഫയല്‍ template ആണു്. അതു് download ചെയ്തു് .po ആയി സേവ് ചെയ്യുക
2. Language team SMC ആണു്. അതു് തലെക്കെട്ടില്‍ തിരുത്തണം. ഞാന്‍
തിരുത്തിയ ഫയല്‍ ശ്രദ്ധിക്കുക
3. ഒരിക്കലും msgid മാറ്റരുതു്. അതാണു് പ്രോഗ്രാമുകള്‍ തര്‍ജ്ജമകള്‍
കണ്ടു പിടിക്കാന്‍ ഉപയോഗിക്കുന്ന കീ. സ്മിത അയച്ച ഫയലില്‍ പലയിടത്തും
msgstr നു പകരം msgid ആണു് മാറ്റിയിരിക്കുന്നതു്. ഒറിജിനല്‍ ഫയല്‍ ഒന്നു
കൂടി ഡൌണ്‍ലോഡ് ചെയ്തു് അത്തരം msgid കള്‍ തിരുത്തി, തര്‍ജ്ജമകള്‍ msgstr
ലേയ്ക്കു മാറ്റുക.
4.സംവൃതോകാരം ഉപയോഗിക്കുക. പേര്==>പേരു്
5. Your Names, Your Emails എന്നിവയ്ക്ക് സ്മിതയുടെ പേരും ഈമെയിലും ആണു്
കൊടുക്കേണ്ടതു്. ഇതു് സ്മിതയുടെ സംഭാവനയ്ക്കുള്ള പ്രതിഫലമാണു്.
Blinken->Help->About എന്ന ജാലകത്തില്‍ സ്മിതയുടെ പേരും ഈമെയിലും
വരുവാനുള്ളതാണിതു്.

മൂന്നാമതു് പറഞ്ഞൊതൊഴികെ എല്ലാം ഞാന്‍ തിരുത്തിയിട്ടുണ്ടു്.  സ്മിത അയച്ച
ഫയലും ഇതും തമ്മില്‍ താരതമ്യം ചെയ്യുക. msgid restore ചെയ്തു്
തര്‍ജ്ജമകള്‍ msgstr ലേക്കു മാറ്റി ഒന്നുകൂടി അയച്ചാല്‍ സംഗതി ഓകെ.
അതുകഴിഞ്ഞാല്‍ ചെയ്യേണ്ട പ്രധാനപ്പെട്ട  സംഗതികള്‍ ഇതാണു്
a) Get a savannah id from savannah.gnu.org and apply for a membership
in http://savannah.gnu.org/projects/smc
b) This is very important:- Take another file and start :)

-santhosh

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
A non-text attachment was scrubbed...
Name: blinken.po
Type: application/octet-stream
Size: 6530 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20080705/9827dfa3/blinken.po>


More information about the discuss mailing list