[smc-discuss] Re: നമ്മുടെ അക്ഷരസഞ്ചയങ്ങളുടെ പുതിയ പതിപ്പു്

Manilal K M libregeek at gmail.com
Sun Jun 29 22:34:05 PDT 2008


2008/6/30 Praveen Arimbrathodiyil <pravi.a at gmail.com>:
> പ്രിയരേ,
>
> ഹിരണ്‍ വരുത്തിയ പുതിയ മാറ്റങ്ങളോടു് കൂടിയ അഞ്ചലിഓള്‍ഡ്ലിപിയും കല്യാണിയും (പഴയ
> മല്‍ഒട്ടിഎഫ്) പുതിയ പതിപ്പില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു. സാന്‍സ്, സാന്‍സ്-സിരീഫ് എന്നീ
> തരം അക്ഷരസഞ്ചയങ്ങള്‍ക്കായി മീര, രചന എന്നീ അക്ഷരങ്ങള്‍ സഹജമാക്കുവാനുള്ള ഫോണ്ട്കോണ്‍ഫിഗ്
> നിയമം ഉള്‍ക്കൊള്ളിച്ചിരിയ്ക്കുന്നു. മീര അക്ഷരസഞ്ചയത്തിന്റെ വലിപ്പം ആസ്കി അക്ഷരങ്ങളുമായി
> താരതമ്യം ചെയ്യുമ്പോള്‍ ചെറുതായി തോന്നുന്നു എന്ന പരാതി പരിഹരിയ്ക്കാന്‍ സുരേഷ് തയ്യാറാക്കിയ
> ഫോണ്ട്കോണ്‍ഫിഗ് നിയമവും ഈ പതിപ്പില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു. മറ്റു് അക്ഷരസഞ്ചയങ്ങളില്‍
> മാറ്റമൊന്നുമില്ല.
>
> പുതിയ പതിപ്പെടുക്കാനുള്ള കണ്ണി
> http://download.savannah.gnu.org/releases/smc/fonts/malayalam-fonts-04.1.zip
> ഓരോരോ അക്ഷരസഞ്ചയമായെടുക്കാന്‍
> http://download.savannah.gnu.org/releases/smc/fonts/malayalam-fonts-04/
>
> ഡെബിയനുള്ള പൊതി തയ്യാറാക്കിയിരിയ്ക്കുന്നു. ജല്‍ദര്‍ വ്യാസ് അതു് താമസിയാതെ തന്നെ
> സംഭരണിയില്‍ ചേര്‍ക്കുന്നതായിരിയ്ക്കും. ലെന്നിയില്‍ ഈ മാറ്റങ്ങളെല്ലാം സഹജമായി
> ലഭ്യമായിരിയ്ക്കും. ഫെഡോറയ്ക്കുള്ള പൊതി തയ്യാറാക്കേണ്ടതുണ്ടു്.
>
> പ്രവീണ്‍
>
> >
>

README.txt യില്‍ fontconfig മാറ്റങ്ങള്‍ കൂടി
ഉള്‍ക്കൊള്ളിച്ചിരുന്നെങ്കില്‍ നന്നായിരുന്നു.

-- 
Manilal K M : മണിലാല്‍ കെ എം.
http://libregeek.blogspot.com

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list