[Fsf-kerala] [Fwd: [smc-discuss] Re: [വാര്‍ത്ത] മലയാളം കമ്പ്യൂട്ടിങ്ങ് പ്രചരണപരിപാടികള്‍ക്കു തുടക്കമായി]

Anivar Aravind anivar.aravind at gmail.com
Tue Jun 10 10:18:57 PDT 2008



-------- Original Message --------
Subject: [smc-discuss] Re: [വാര്‍ത്ത] മലയാളം കമ്പ്യൂട്ടിങ്ങ് പ്രചരണപരിപാടികള്‍ക്കു 
തുടക്കമായി
Date: Tue, 10 Jun 2008 08:59:30 -0700 (PDT)
From: jins bond 007 <jinesh.k at gmail.com>
Reply-To: smc-discuss at googlegroups.com
To: സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് <smc-discuss at googlegroups.com>
CC: malayalam at space-kerala.org

ഞാന്‍ ഈ പരിപാടിയുടെ വെബ്സൈറ്റും വിവരങ്ങളും എല്ലാം വായിച്ചുനോക്കി.
കാര്യങ്ങളൊക്കെ നല്ലതു തന്നെ, ജനങ്ങളെ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍
പ്രാപ്തരാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള ശ്രമങ്ങള്‍
അഭിനന്ദിക്കപ്പെടേണ്ടതു തന്നെ. പരിപാടിയുടെ വിശദാംശങ്ങളും കൂടി
ലഭ്യമാക്കിയാല്‍ നന്നായിരുന്നു. ആത്യന്തികമായി, ജനങ്ങളെ
സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഉപഭോക്താക്കളാക്കുന്നതില്‍ ഈ പദ്ധതി
ഒതുങ്ങില്ലെന്നു കരുതുന്നു.

ജനങ്ങളെ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ പ്രാപ്തരാക്കുക എന്നതിനേക്കാളും
കമ്പ്യൂട്ടിങ്ങിനു പ്രാപ്തരാക്കുന്ന ഒരു പദ്ധതിക്കായിരിക്കും മലയാളം
കമ്പ്യൂട്ടിങ്ങ് പ്രചരണ പരിപാടി എന്നു പേര് നല്‍കേണ്ടത് എന്നാണെനിക്കു
തോന്നുന്നത്. പിന്നെ, ഡെവലപ്പറും യൂസറും തമ്മിലുള്ള അന്തരം ഇല്ലാതാക്കുക
എന്ന രീതിയിലുള്ള പദ്ധതികള്‍ക്കല്ലെ, *കമ്പ്യൂട്ടിങ്ങ് എന്ന പേരു ചേരുക
എന്ന സംശയവുമുണ്ട്.

അതുകൊണ്ട് പദ്ധതിയുടെ വിശദാംശങ്ങള്‍ കൂടി പറയുന്നത് നന്നായിരിക്കും എന്നു
തോന്നുന്നു.

ജിനേഷ്

> 2008/6/10 jins bond 007 <jines... at gmail.com>:
>
>
>
> > സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് എന്നത് ഒരു നാമമോ ക്രിയയൊ(ശരിയല്ലെ?)
> > എന്നുള്ള കണ്‍ഫ്യൂഷന്‍ വരെ ഉണ്ടായിത്തുടങ്ങി. പിന്നെ പ്രചരണപരിപാടി അക്ഷയ
> > വഴി നടപ്പാക്കുമെന്നും, അതു ജനങ്ങളെ പുത്തന്‍ സാങ്കേതികവിദ്യ
> > ഉപയോഗിക്കാന്‍ പര്യാപ്തമാക്കുമെന്നുമല്ലാതെ വേറെ വിവരമൊന്നും കണ്ടില്ല.
> > എങ്ങനെയാണു് ജനങ്ങളിലേക്ക് സാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ എത്തിക്കാന്‍
> > തീരുമാനിച്ചിരിക്കുന്നതു് എന്നുള്ള വിവരങ്ങളും കൂടി നല്‍കാമായിരുന്നു.
>
> > പിന്നെ എന്റെ അഭിപ്രായത്തില്‍, ഡെവലപ്പര്‍ കമ്യൂണിറ്റിക്കു ഗവണ്‍മെന്റ്
> > കൂടുതല്‍ സഹായങ്ങള്‍ നല്കണം. മുഴുവനായും സുഗമമായ മലയാളം കമ്പ്യൂട്ടിങ്ങ്
> > സാധ്യമാവണമെന്നുണ്ടെങ്കില്‍ ഒരുപാടു ഡെവലപ്പ്മെന്റ്,ടെസ്റ്റിങ്ങ്
> > സ്റ്റാന്‍ഡേര്‍ഡുകള്‍ തയ്യാറാക്കേണ്ടതുണ്ട്. ഇപ്പോ കേന്ദ്ര
> > സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന അത്തരം പല ഗവേഷണാധിഷ്ഠിതവും
> > അല്ലാത്തതുമായ ജോലികള്‍ പലതും iiit,hyderabadഇലോ iisc bangloreഇലോ ആണ്
> > നടക്കുന്നത്. അവ പലതും ഓപ്പണ്‍ സ്റ്റാന്‍ഡേര്‍ഡുകളാക്കാന്‍
> > ഗവേഷണകേന്ദ്രങ്ങള്‍ക്ക് താത്പര്യമുണ്ടെങ്കിലും, ഇവയുടെ ഉടമസ്ഥരും പ്രധാന
> > ടെസ്റ്റിങ്ങ് ആള്‍ക്കാരുമായ മന്ത്രാലയത്തിന്റെ തീരുമാനമായിരിക്കും
> > അന്തിമം. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കു് മലയാളത്തിന്റെ
> > കാര്യത്തിലെങ്കിലും ഓപ്പണ്‍ ഫ്രീ സിസ്റ്റങ്ങളും സംവിധാനങ്ങളും
> > ഉണ്ടാക്കാന്‍ സംസ്ഥാനം മുന്‍കൈ എടുക്കണമെന്നാണ് എനിക്ക് തോന്നുന്നത്.
> > സര്‍ക്കാരിനു കീഴിലുള്ള സ്ഥാപനങ്ങളുടെ റിസോഴ്സുകള്‍ ഉപയോഗിക്കുകയുമാവാം.
>
> > ഇത്തരം ആവശ്യങ്ങളെപ്പറ്റിയും നമ്മള്‍ ചിന്തിക്കേണ്ടതാണെന്നു തോന്നുന്നു.
> > പ്രത്യേകിച്ചും ഭാഷാ കമ്പ്യൂട്ടിങ്ങിന്റെ പലതലത്തിലും കഴിവു
> > തെളിയിച്ചവര്‍ നമ്മുടെ ഇടയിലുള്ളപ്പോള്‍.
>
> > ജിനേഷ്
>
> > On Jun 10, 2:22 pm, Anivar Aravind <anivar.arav... at gmail.com> wrote:
> > > Vimal Joseph wrote:
> > > > ഇനിയും ധാരാളം ട്രെയിനിങ്ങ് /demo നടക്കാനുണ്ട് SMC ക്ക് തീര്‍ച്ചയായും
> > > > അതില്‍ ഉള്‍പ്പെട്ട് സ്വതന്ത്ര സോഫ്റ്റ്​വെയറിനെയും സ്വതന്ത്ര മലയാളം
> > > > കമ്പ്യൂട്ടിങ്ങിനെയും സഹായിക്കേണ്ടതുമുണ്ട്.
>
> > > > എങ്ങിനെ ഈ പരിപാടികള്‍ മുന്നോട്ട് കൊണ്ട് പോകാം എന്നതിലുള്ള
> > > > നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും വിമര്‍ശനങ്ങളും
> > > > malaya... at space-kerala.org എഴുതി അറിയിക്കുക...
>
> > > വിമലേ,
>
> > > മോളില്‍ പറഞ്ഞിരിക്കുന്നതിന്റെ അര്‍ത്ഥം എന്താ?
> > > സ്വതന്ത്ര മലയാളം കമ്പ്യൂടിങ്ങല്ലേ SMC . അപ്പോ  "സ്വതന്ത്ര മലയാളം
> > കമ്പ്യൂട്ടിങ്ങിന്
> > > തീര്‍ച്ചയായും അതില്‍ ഉള്‍പ്പെട്ട് സ്വതന്ത്ര സോഫ്റ്റ്​വെയറിനെയും സ്വതന്ത്ര
> > മലയാളം
> > > കമ്പ്യൂട്ടിങ്ങിനെയും സഹായിക്കേണ്ടതുമുണ്ട്." എന്നു പറഞ്ഞാലെന്താ?
>
> > > അപ്പോ ആരാ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്?
>
> > > ആകപ്പാടെ ഗണ്‍ഫ്യൂഷന്‍ ഗണ്‍ഫ്യൂഷന്‍ ..
>
> > > അനിവര്‍
>
> --
> (`'·.¸(`'·.¸ ¸.·'´)¸.·'´)
> «´¨`·*Jaisen.*..´¨`»
> (¸.·'´(¸.·'´ `'·.¸)`'·.¸)
> ¸.·´
> ( `·.¸
> `·.¸ )
> ¸.·)´
> (.·´
> ( `v´ )
>   `v´
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---

_______________________________________________
Fsf-kerala mailing list
Fsf-kerala at mm.gnu.org.in
http://mm.gnu.org.in/cgi-bin/mailman/listinfo/fsf-kerala


More information about the discuss mailing list