[smc-discuss] Re: മലയാളം കമ്പ്യൂട്ടിങ്ങ് പ്രചരണപരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 8 ന് കണ്ണൂരില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും
കേരളഫാര്മര്/Keralafarmer
chandrasekharan.nair at gmail.com
Sat Jun 7 00:09:34 PDT 2008
http://vaarththakal.blogspot.com/2008/06/blog-post_6253.html
7 June 2008 12:29 PM നു, Vimal Joseph <vimalekm at gmail.com> എഴുതി:
> കണ്ണൂര്‍ : കേരള സംസ്ഥാന ഐ.ടി. മിഷന്‍, സ്പേസ്, അക്ഷയ എന്നിവയുടെ സംയുക്ത
> സംരംഭമായ മലയാളം കമ്പ്യൂട്ടിങ്ങ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 8
> ന് ബഹു. കേരള മുഖ്യമന്ത്രി ശ്രീ. വി.എസ്. അച്യുതാനന്ദന്‍ നിര്‍വഹിക്കും.
>
> കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ രാവിലെ 9 മണിക്ക് നടക്കുന്ന ചടങ്ങില്‍
> ബഹു. ആഭ്യന്തര വിജിലന്‍സ് ടൂറിസം വകുപ്പ് മന്ത്രി ശ്രീ. കോടിയേരി
> ബാലകൃഷ്ണന്‍, ബഹു. ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി. പി.കെ. ശ്രീമതി
> ടീച്ചര്‍, ശ്രീ. എ.പി. അബ്ദുള്ളക്കുട്ടി എം. പി, മറ്റു ജനപ്രതിനിതികള്‍,
> ഉദ്യോഗസ്ഥന്‍മാര്‍, സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍
> പങ്കെടുക്കും.
>
> വിവര സാങ്കേതികവിദ്യയുടെ പുത്തന്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട്
> കമ്പ്യൂട്ടറില്‍ ഭാഷയുടെ അതിര്‍ വരമ്പുകള്‍ ഇല്ലാതാക്കുകയും ഒപ്പം തന്നെ
> ലോകമെങ്ങുമുള്ള മലയാളികള്‍ക്കായി മാതൃഭാഷയായ മലയാളത്തില്‍
> കമ്പ്യൂട്ടറുകളുമായി സംവദിക്കാനുള്ള സംവിധാനത്തിന് പ്രചാരണം നല്‍കുകയാണ്
> ഈ പദ്ധതി ലക്ഷ്യമിടുന്നത്.
>
> യൂണിക്കോഡ് സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് മലയാളം കമ്പ്യൂട്ടിങ്ങ്
> സാധ്യമാവുന്നത്. സാധാരണക്കാര്‍ കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന വെബ്
> ബ്രൗസിംഗ്, ഇ-മെയില്‍ ചാറ്റിംഗ്, ബ്ലോഗിംഗ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും
> ഇതിലൂടെ മലയാളത്തില്‍ സാധ്യമാവും. ഇതു സമൂഹത്തിലെ എല്ലാ വിഭാഗം
> ജനങ്ങള്‍ക്കും ഇനിമുതല്‍ കമ്പ്യൂട്ടറുമായി എളുപ്പത്തില്‍ ആശയവിനിമയം
> നടത്താന്‍ സഹായകരമാവും. സംസ്ഥാനത്ത് പൈലറ്റടിസ്ഥാനത്തില്‍ ഈ പദ്ധതി
> ആദ്യമായി നടപ്പിലാക്കുന്നത് കണ്ണുര്‍ ജില്ലയിലാണ്.
>
> ഇതു കൂടാതെ യുനെസ്കോയുടെ സഹായത്തോടെ കണ്ണൂര്‍ ജില്ലയിലെ
> തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനള്‍ക്കായി അക്ഷയ നിര്‍മ്മിച്ച
> മലയാളം ഇന്ററാക്ടീവ് കമ്മ്യൂണിറ്റി വെബ് പോര്‍ട്ടലായ
> http://entegramam.gov.in ഉദ്ഘാടനവും ചടങ്ങില്‍ വെച്ച് നടത്തും.
>
> കൂടുതല്‍ വിവരങ്ങള്‍ക്ക് : http://malayalam.kerala.gov.in
>
> (
> http://entegramam.gov.in/index.php?option=com_content&task=view&id=300&Itemid=1
> )
>
> --
> Free Software, Free Society
> സ്വതന്ത്ര സോഫ്റ്റ്വെയര്, സ്വതന്ത്ര സമൂഹം
> <http://fsfs.hipatia.net>
>
> >
>
--
Thank you
എസ്.ചന്ദ്രശേഖരന്‍ നായര്‍,
ശ്രീരാഘവ്, പെരുകാവ്, പേയാട്-പി.ഒ,
തിരുവനന്തപുരം. 695 573
Ph. 0471 2283033
Mob. 91 9447183033 OR 91 9495983033
Blog: http://keralafarmer.wordpress.com
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20080607/b5cf23b9/attachment-0001.htm>
More information about the discuss
mailing list