[smc-discuss] Re: Announcement: New project - Payyans
നെടുമ്പാല ജയ്സെന്‍
jaisuvyas at gmail.com
Tue Jun 3 22:37:10 PDT 2008
അമേരിക്കാ-ഇറാഖ് യുദ്ധത്തിനു പകരം രാമരാവണ യുദ്ധം-ന്നല്ലേ സന്ദര്‍ഭത്തിനു
കൊറച്ചൂടെ യോജിക്കുന്നെ?
2008/6/4 നെടുമ്പാല ജയ്സെന്‍ <jaisuvyas at gmail.com>:
> ഹൊ, എന്റെ പൊന്നേ... പയ്യന്‍സിന്റെ ഉറവയിലെ (source) കമന്റടി കണ്ട് ചിരിച്ചു
> മണ്ണുകപ്പിപ്പോയല്ലോ.. ഈ മണ്ണെല്ലാം കൂടെ ഞാനിനി എവിടെ കൊണ്ടിടുമെന്റെ
> തമ്പുരാനെ... :) ഈ തരികിട ആളു ലേശം തരികിട തന്നെ...
>
> 2008/6/4 Santhosh Thottingal <santhosh00 at gmail.com>:
>
> "പയ്യന്‍സ്" പൈത്തണിലെഴുതിയ ഒരു ചെറിയ സോഫ്റ്റ്‌വെയറാണു്. ആസ്കി
>> ഫോണ്ടുകളുപയോഗിച്ചു് എഴുതിയ മലയാളത്തെ യൂണിക്കോഡിലേക്കാക്കുകയാണു്
>> പയ്യന്റെ പണി. ടെക്സ്റ്റ്, html, pdf എന്നീ ഫോര്‍മാറ്റിലുള്ള ഫയലുകളെ
>> യൂണിക്കോഡാക്കി മാറ്റാന്‍ പയ്യനു കഴിയും.
>>
>> പയ്യനാണെങ്കിലും ചില്ലറ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുള്ളവനാണു്.
>> പയ്യന്‍സിന്റെ ആദ്യ പരിപാടി കേരളപാണിനീയത്തിനെ യൂണിക്കോഡ്
>> മലയാളത്തിലാക്കുകയായിരുന്നു. ദാ ഇവിടെയുള്ള [1] ആസ്കി സംഭവത്തെ
>> യൂണീക്കോഡാക്കിയാണു് പയ്യന്‍ ടെസ്റ്റ് ചെയ്തതു്. യൂണിക്കോഡായ
>> കേരളപാണിനീയം http://ml.wikisource.org/wiki/കേരളപാണിനീയം എന്ന പേജില്‍
>> വിക്കിഗ്രന്ഥശാലയില്‍ വിക്കി ഫോര്‍മാറ്റിങ്ങ് ചെയ്തുകൊണ്ടിരിക്കുന്നു.
>> വലിയ പുസ്തകമായതുകൊണ്ടു് താത്പര്യമുള്ളവരുടെ സഹായം അതിന്റെ
>> ഫോര്‍മാറ്റിങ്ങ്, അക്ഷരത്തെറ്റു് തിരുത്തല്‍ എന്നിവയ്ക്കു
>> അഭ്യര്‍ത്ഥിയ്ക്കുന്നു.
>>
>> പയ്യന്‍സിന്റെ അടുത്ത പ്രൊജക്ട് PDF ഫോര്‍മാറ്റില്‍ ഉള്ള 'ഇന്ദുലേഖ'യെ
>> യൂണിക്കോഡ് ആക്കുകയാണു്. . കേരളപാണിനീയത്തിനു ശേഷം അതും വിക്കി
>> ഗ്രന്ഥശാലയില്‍ ഉടന്‍ എത്തും.വിക്കി ഗ്രന്ഥശാലയുമായി സഹകരിച്ചു് കൂടുതല്‍
>> പുസ്തകങ്ങള്‍ യൂണിക്കോഡിലേക്കാക്കാന്‍ പദ്ധതിയുണ്ടു്.
>>
>> മലയാള നോവല്‍ സാഹിത്യ ചരിത്രത്തിന്റെ തുടക്കമെന്നു
>> വിശേഷിപ്പിക്കപ്പെടുന്ന ചന്തുമേനോന്റെ 'ഇന്ദുലേഖ' പീഡിഎഫില്‍ നിന്നും
>> യൂണിക്കോഡ് ആക്കിയതിന്റെ അപൂര്‍ണ്ണമായ ഒരു പതിപ്പ് ദാ ഇവിടെ:
>> http://santhosh00.googlepages.com/Indulekha.tar.gz
>>
>> ഇന്‍സ്റ്റാളേഷനും മറ്റുവിവരങ്ങള്‍ക്കും
>> http://fci.wikia.com/wiki/SMC/Payyans എന്ന പേജ് സന്ദര്‍ശിക്കുക
>> ആദ്യപതിപ്പായതുകൊണ്ടു് ചില്ലറപ്രശ്നങ്ങള്‍ കണ്ടേക്കാം. വിന്‍ഡോസിലും ഇതു
>> പ്രവര്‍ത്തിക്കും. പക്ഷേ ഇപ്പോള്‍ ഇന്‍സ്റ്റാളര്‍ ഗ്നു/ലിനക്സിന്നു
>> മാത്രമേ ഉള്ളൂ. വിന്‍ഡോസ് ഉപയോഗിക്കുന്ന പൈത്തണ്‍ അറിയാവുന്നവര്‍ക്ക് അതു
>> ശരിയാക്കാം
>>
>>
>>
>> Developed by: Santhosh Thottingal and Nishan Naseer
>> License: GPL V3+
>>
>> Thanks to Shiju Alex and Others in ml.wikisource for formatting the
>> content. It is not complete and we are looking for more volunteers..
>>
>>
>> നന്ദി
>> സന്തോഷ്.
>>
>> [1]
>> http://www.malayalamresourcecentre.org/Mrc/literature/keralapaanineeyam/panineeyam.html
>>
>> >>
>>
>
>
> --
> (`'·.¸(`'·.¸ ¸.·'´)¸.·'´)
> «´¨`·*Jaisen.*..´¨`»
> (¸.·'´(¸.·'´ `'·.¸)`'·.¸)
> ¸.·´
> ( `·.¸
> `·.¸ )
> ¸.·)´
> (.·´
> ( `v´ )
> `v´
--
(`'·.¸(`'·.¸ ¸.·'´)¸.·'´)
«´¨`·*Jaisen.*..´¨`»
(¸.·'´(¸.·'´ `'·.¸)`'·.¸)
¸.·´
( `·.¸
`·.¸ )
¸.·)´
(.·´
( `v´ )
`v´
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20080604/3983ec58/attachment-0002.htm>
More information about the discuss
mailing list