[School-GNU-Linux] [off topic]മലയാള ഭാഷയും സാങ്കേതിക വിദ്യയും - സെമിനാര്‍

Vimal Joseph vimaljoseph at gmail.com
Tue Nov 4 05:18:36 PST 2008


മലയാള ഭാഷയും സാങ്കേതിക വിദ്യയും

മലയാളഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് വിവരസാങ്കേതിക വകുപ്പും വിവര
പൊതുജനസമ്പര്‍ക്ക വകുപ്പും സംയുക്തമായി മലയാള ഭാഷയും സാങ്കേതിക വിദ്യയും
എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു.

നവമ്പര്‍ 6 ന് പ്രസ്സ് ക്ലബിലെ ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ രാവിലെ
10:30 മണിക്ക് നടക്കുന്ന ഈ സെമിനാര്‍ വിദ്യാഭ്യാസ - സാംസ്കാരിക വകുപ്പു
മന്ത്രി ശ്രീ. എം എ ബേബി ഉദ്ഘാടനം ചെയ്യും.

ശ്രീ പി. കെ ലാല്‍ (ഡയറക്ടര്‍, ഐ. ആന്റ്. പി. ആര്‍. ഡി), പ്രൊഫ. കെ
പാപ്പൂട്ടി (ഡയറക്ടര്‍, സര്‍വ്വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട്), ഡോ.
അജയ് കുമാര്‍ (സെക്രട്ടറി, വിവരസാങ്കേതിക വകുപ്പ്) ഡോ. അച്യുത് ശങ്കര്‍
എസ് നായര്‍ (ബയോഇന്‍ഫര്‍മാറ്റിക്സ് വകുപ്പ്, കേരള സര്‍വകലാശാല), ശ്രീ.
കെ. ജി. ജോര്‍ജ് (ചലച്ചിത്ര സംവിധായകന്‍), പ്രൊഫ. ഡി വിനയചന്ദ്രന്‍,
ശ്രീ. ശശിമോഹന്‍ (എഡിറ്റര്‍, വെബ് ലോകം) എന്നിവര്‍ സംസാരിക്കും.

സെമിനാറിലേക്ക് ഏവര്‍ക്കും സ്വാഗതം.

Seminar : Malayalam Language and Technology
Date : 06-11-2008
Time : 10:30 AM
Venue : Fourth Estate Hall, Press Club, Trivandrum

http://malayalam.kerala.gov.in



-- 
Free Software, Free Society
സ്വതന്ത്ര സോഫ്​റ്റ്​വെയര്‍, സ്വതന്ത്ര സമൂഹം
<http://fsfs.hipatia.net>


More information about the discuss mailing list