[smc-discuss] Re: [KDE] powerdevil for review

Praveen A pravi.a at gmail.com
Wed Nov 26 18:58:52 PST 2008


26 November 2008 5:36 PM നു, Syam Krishnan <syamcr at gmail.com> എഴുതി:
> എനിക്ക് മനസ്സിലാക്കാന്‍ പ്രയാസമുണ്ടായ കുറച്ച് കാര്യങ്ങള്‍:
>
> screenshot1
> ---------------------
> 1. തുടരുമ്പോള്‍ തിരശ്ശീല പൂട്ടുക ('lock desktop/screen on resume' -
> ആയിരിക്കണം! 'തിരികെ വരുമ്പോള്‍ സ്ക്രീന്‍ പൂട്ടുക' എന്നു പോരേ?)

മാറ്റിയിട്ടുണ്ടു്.
> 2. അറിയിപ്പുകള്‍ പ്രാവര്‍ത്തികമാക്കുക ('enable messages/notifications' എന്നു
> വല്ലതുമാണോ?)

Enable notifications

>
> screenshot2
> -------------------
> 3. ബാക്കിയുള്ള ബാറ്ററി ഗുരുതരാവസ്ഥയിലാണെങ്കില്‍ ---> "ബാറ്ററി നില
> ഗുരുതരാവസ്ഥയിലാണെങ്കില്‍" എന്ന് പോരേ?
>

മാറ്റിയിട്ടുണ്ടു്
> screenshot2
> -------------------
> 4. കെവിന്റെ മോഡികള്‍ 'അഴിച്ചുവക്കേണമോ?' - "മോഡികള്‍ ഉപയോഗിക്കാതിരിക്കുക"
> എന്നല്ലേ നല്ലത്?

മാറ്റിയിട്ടുണ്ടു്.
Disable KWin compositing, if active
കെവിന്റെ മോഡികള്‍ ഉപയോഗത്തിലുണ്ടെങ്കില്‍ നിര്‍ത്തുക

> 5. "പ്രദര്‍ശനം" എന്ന വാക്ക് 'display' എന്നതിന്റെ വിവര്‍ത്തനമായിരിക്കും.
> പക്ഷേ, ഇവിടെ 'പ്രദര്‍ശിപ്പിക്കുക' എന്ന അര്‍ത്ഥമല്ല ഈ വാക്കിനുള്ളത്. 'screen'
> or 'monitor' എന്നല്ലേ ഉദ്ദേശിക്കുന്നുള്ളൂ?

പ്രദര്‍ശിപ്പിയ്ക്കുന്നതിനുള്ള ഉപകരണമാണല്ലോ. മോണിറ്റര്‍ അല്ലെങ്കില്‍
സ്ക്രീന്‍ എന്നുപയോഗിയ്ക്കാനാണെല്ലാവരും ഇഷ്ടപ്പെടുന്നെങ്കില്‍ മാറ്റാം.
ഇതു് പോലുള്ള ചര്‍ച്ചകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും വേണ്ടി
തന്നെയാണല്ലോ എല്ലാവര്‍ക്കുമായി അയച്ചു തരുന്നതു്.

> പൊതുവായ ചില കാര്യങ്ങള്‍
> 1. സ്ക്രീന്‍ എന്നത് അതുപോലെ ഉപയോഗിച്ചാല്‍ പോരേ? 'തിരശ്ശീല'
> മുഴച്ചുനില്ക്കുന്ന ഒരനാവശ്യമായി തോന്നുന്നു.

എല്ലാവരുടേം അഭിപ്രായമതാണെങ്കില്‍ സ്ക്രീന്‍ എന്നു് തന്നെ ഉപയോഗിയ്ക്കാം.

> 2. മലയാളം അക്കങ്ങള്‍ ഉപയോഗിക്കണോ? (screenshot3) ഈ smc കൂട്ടത്തില്‍
> തന്നെയുള്ള എത്രപേര്‍ക്ക് അത് വായിക്കാനറിയാം?

അതു് കെഡിഇ ചെയ്ത പണിയാണു്. എവിടെയാണതു് മാറ്റേണ്ടതെന്നറിയില്ല.

കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ വരട്ടേ. ഫയല്‍ ഇതോടൊപ്പം കൊടുക്കുന്നു.

-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign
-------------- next part --------------
A non-text attachment was scrubbed...
Name: powerdevil.po
Type: text/x-gettext-translation
Size: 60321 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081126/493ee42f/attachment-0001.bin>


More information about the discuss mailing list