[GreenYouth] Fwd: [Wikiml-l] മലയാളം വിക്കിപീഡിയ-സ്ഥിതി വിവരക്കണക്കുകള്‍-ഒക്‍ടോബര്‍ 2008

Anivar Aravind anivar at movingrepublic.org
Fri Oct 31 21:31:01 PDT 2008


---------- Forwarded message ----------
From: Shiju Alex <shijualexonline at gmail.com>
Date: 2008/11/1
Subject: [Wikiml-l] മലയാളം വിക്കിപീഡിയ-സ്ഥിതി വിവരക്കണക്കുകള്‍-ഒക്‍ടോബര്‍
2008
To: Malayalam wiki project mailing list <wikiml-l at lists.wikimedia.org>


*2008 ഒക്ടോബര്‍* മാസം അവസാനിച്ചപ്പോള്‍ വിക്കിപീഡിയയിലെ സ്ഥിതി
വിവരക്കണക്കുകള്‍ താഴെ പറയുന്ന വിധം ആണ്. മലയാളം വിക്കിപീഡിയ ഉപയോക്താവായ
ജേക്കബ് ജോസ് സ്ഥിരമായി പരിപാലിച്ചു കൊണ്ടിരിക്കുന്ന മലയാളം വിക്കിപീഡിയയുടെ
സ്ഥിതി
വിവരക്കണക്കുകളുടെ പട്ടികയില്‍ നിന്നുള്ള വിവരങ്ങളും, അതല്ലാതെ കണ്ടെത്തിയ
വിവരങ്ങളും ആണു ഇതില്‍.

- 2008 ഒക്‍ടോബര്‍ മാസം മലയാളം വിക്കിപീഡിയയില്‍ 245 ലേഖനങ്ങള്‍ പുതുതായി
കൂട്ടിച്ചേര്‍ക്കപ്പെട്ടു. 2008 ഒക്ടോബര് 31-നു മലയാളം വിക്കിപീഡിയയില്‍ *8021
*ലേഖനങ്ങള്‍ ഉണ്ട്.

- പേജ് ഡെപ്ത് 118ല്‍ നിന്ന് 132 ആയി കുതിച്ചുയര്‍ന്നു.

*കുറിപ്പ്:* വര്‍ഗ്ഗം പദ്ധതിയുടെ ഭാഗമായി വളരെയധികം അനാവശ്യ താളുകള്‍
ഒഴിവാക്കുകകയും, ലേഖനനങ്ങളെ വിവിധ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുകയും, അതിനു
വേണ്ടീ വളരെയധികം വര്‍ഗ്ഗം താളുകള്‍ ഉണ്ടാക്കുകയും ചെയ്തു. അതാണു ഡെപ്ത്ത്
കുതിച്ചുയരുവാന്‍ കാര്യം.  മലയാളം വിക്കിപീഡിയ ഏറ്റവുമധികം ആക്ടീവായ
മാസം ആയിരുന്നു ഒക്ടോബര്‍.

 - ഇതു വരെയുള്ള എഡിറ്റുകളുടെ എണ്ണം: *2,64,900* അതായതു ഒക്ടോബര്‍ മാസം ഏതാണ്ട്
*22,000* എഡിറ്റുകള്‍ ആണു മലയാളം വിക്കിപീഡിയയില്‍ നടന്നത്.

- ഇതു വരെ വിക്കിയില്‍ അം‌ഗത്വമെടുത്ത ഉപയോക്താക്കളുടെ എണ്ണം:
*7438*ഒക്‍ടോബര്‍ മാസത്തില്‍ ഏതാണ്ട്
*465*ഒളം പേരാണു പുതുതായി അംഗത്വമെടുത്തത്.
**

*കുറിപ്പ്*: ഒക്ടോബര്‍ മാസത്തിന്റെ പകുതി വരെ  *ഏറ്റവും കൂടുതല്‍
രെജിസ്റ്റേറ്ഡ് ഉപയോക്താക്കളുള്ള ഇന്ത്യന്‍ വിക്കി* എന്ന പദവി കാത്തു സൂക്ഷിച്ച
മലയാളം വിക്കിക്കു ആ പദവി സ്ഥിരമായി നഷ്ടപ്പെടുകയാണെന്നു തോന്നുന്നു. കാരണം,
ഹിന്ദി വിക്കിപീഡിയയില്‍, ഉപയോക്താക്കളുടെ എണ്ണം ഒക്ടോബര്‍ മാസത്തില്‍
മലയാളത്തെ മറികടന്നു. 40 കോടിയോളം ആളുകളുടെ ഒന്നാം ഭാഷയായ ഹിന്ദിക്കു
തന്നെയായിരിക്കും (കഷ്ടിച്ചു 3.5 കോടിയാണു മലയാളത്തിനു) ഇനിമുതല്‍ മൊത്തം
രജിസ്റ്റേര്‍ഡ് ഉപയോക്താക്കളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനം എന്നു
തോന്നുന്നു.

- മൊത്തം എഡിറ്റുകളുടെ കാര്യത്തില്‍ മലയാളം വിക്കിപീഡിയ, ഹിന്ദി വിക്കിപീഡിയയെ
മറികടന്നു.

*കുറിപ്പ്:* ഇനി വരും മാസങ്ങളില്‍  തമിഴ്, തെലുങ്ക്, ബംഗാളി ഭാഷകളേയും
മറികടക്കും എന്നു പ്രതീക്ഷിക്കാം. മൊത്തം ലേഖനങ്ങളുടെ കാര്യത്തിലോ മൊത്തം
ഉപയൊക്താക്കളുടെ കാര്യത്തിലോ നമുക്ക് മറ്റ് വിക്കികളുമായി മത്സരിക്കാന്‍
ബുദ്ധിമുട്ടായിരിക്കും. പക്ഷെ ലേഖനങ്ങളുടെ ഗുണനിലവാരത്തിന്റെ കാര്യത്തില്‍
നമുക്ക് എപ്പൊഴും മുന്‍‌പന്തിയില്‍ തന്നെ വരണം. ഡെപ്ത്ത് പരാമീറ്റര്‍ ഒരു പരിധി
വരെ ഗുണനിലവാരത്തെ ആണു കാണിക്കുന്നതും.

 - ഇതുവരെ വിക്കിയില്‍ അപ്‌ലോഡ് ചെയ്ത ചിത്രങ്ങളുടെ എണ്ണം: *5316* ഒക്ടോബര്‍
മാസത്തില്‍ ഏതാണ്ട് *140* ഓളം ചിത്രങ്ങളാണു വിക്കിപീഡിയയില്‍
ചേര്‍ക്കപ്പെട്ടത്.

*കുറിപ്പ്*: ഏറ്റവുമധികം ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യ്പ്പെട്ട ഇന്ത്യന്‍
വിക്കിപീഡിയ എന്ന പദവി മലയാളം നിലനിര്‍ത്തുകയാണു. ഇക്കാര്യത്തില്‍ മലയാളം
വിക്കിപീഡിയയിലെ ഫോട്ടോ പിടുത്തക്കാരോട് വിക്കിസമൂഹം
കടപ്പെട്ടിരിക്കുന്നു.പലപ്പോഴും ലേഖ്ങ്ങളേക്കാള്‍ മെച്ചമാണു ചിത്രങ്ങള്‍.
ഇന്ത്യന്‍ വിക്കികളില്‍ മാത്രമല്ല മറ്റുള്ള പ്രമുഖ ലോകഭാഷകളുമായി താരതമ്യം
ചെയ്താലും ഇക്കാര്യത്തില്‍ മലയാളം ബഹുദൂരം മുന്‍പിലാണു.


മുകളില്‍ വിവരിച്ച് കാര്യങ്ങള്‍ പട്ടിക രൂപത്തില്‍ താഴെ.


Wiki Language

 Number of Articles
 Number of Edits
 Number of Users
 Images
 Depth
 English
      Hebrew
      Arabic
     Indian Language Wikipedias

  Wiki Language
 Number of Articles
 Number of Edits
 Number of Users
 Images Uploaded
 Depth
 Bengali
      Hindi
      Kannada
      Malayalam
      Marathi
      Tamil
      Telugu

*ജേക്കബ് തയ്യാറാക്കിയ ഫോര്‍ക്കാസ്റ്റ് താഴെ.*


2008 ഒക്ടോബറില്‍ പ്രതീക്ഷിക്കപ്പെട്ട താളുകളും യഥാര്‍ത്ഥ്യവും:
  കഴിഞ്ഞ 3 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നിരുന്നെങ്കില്‍ കഴിഞ്ഞ 6
മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നിരുന്നെങ്കില്‍ കഴിഞ്ഞ 9 മാസത്തെ
വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നിരുന്നെങ്കില്‍ കഴിഞ്ഞ 12 മാസത്തെ
വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നിരുന്നെങ്കില്‍ കഴിഞ്ഞ 18 മാസത്തെ
വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നിരുന്നെങ്കില്‍ യഥാര്‍ത്ഥം 8122 8090 7944 7938
8110 8021

നവീകരിച്ച forecast
    കഴിഞ്ഞ 3 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നാല്‍ കഴിഞ്ഞ 6 മാസത്തെ
വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നാല്‍ കഴിഞ്ഞ 9 മാസത്തെ വളര്‍ച്ചാനിരക്ക്
പിന്തുടര്‍ന്നാല്‍ കഴിഞ്ഞ 12 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നാല്‍ കഴിഞ്ഞ
18 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നാല്‍ നവംബര്‍ 2008 8339 8386 8299
8243 8397 ഡിസംബര്‍ 2008 8608 8688 8634 8527 8672 ജനുവരി 2009 8909 9013 8964
8816 8947 ഫെബ്രുവരി 2009 9189 9324 9276 9129 9213 മാര്‍ച്ച് 2009 9484 9570
9495 9442 9481 ഏപ്രില്‍ 2009 9769 9966 9880 9746 9771 മേയ് 2009 10060 10275
10182 10033 10066 ജൂണ്‍ 2009 10347 10594 10488 10307 10363 ജൂലൈ 2009 10636
10910 10808 10595 10665 ഓഗസ്റ്റ് 2009 10924 11229 11120 10876 10980
സെപ്റ്റംബര്‍
2009 11213 11546 11423 11164 11293 ഒക്ടോബര്‍ 2009 11502 11861 11728 11467
11596



ഇതനുസരിച്ച് 2009 മെയ്  നമ്മള്‍ 10,000 ലേഖനം എന്ന നാഴികക്കല്ലു പിന്നിടും
എന്നു കാണുന്നു.
http://ml.wikipedia.org/wiki/വിക്കിപീഡിയ:വിക്കി_പഞ്ചായത്ത്_(വാര്‍ത്തകള്‍<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%28%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D>)
ഈ താളില്‍ ഈ പട്ടികയും മറ്റ് പട്ടികകളും കാണാം.

ഷിജു അലക്സ്




_______________________________________________
Wikiml-l mailing list
Wikiml-l at lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l

--~--~---------~--~----~------------~-------~--~----~
You received this message because you are subscribed to the Google Groups "Green Youth Movement" group.
 To post to this group, send email to greenyouth at googlegroups.com
 To unsubscribe from this group, send email to greenyouth+unsubscribe at googlegroups.com
 For more options, visit this group at http://groups.google.com/group/greenyouth?hl=en-GB
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081101/d3e213b6/attachment-0001.htm>


More information about the discuss mailing list