[fsug-calicut] സ്വാതന്ത്ര്യ പദയാത്ര ഇപ്പോള്‍ കോഴിക്കോട്ട്..

Jaisen Nedumpala jaisuvyas at gmail.com
Thu Oct 16 20:33:50 PDT 2008


കഴിഞ്ഞ ഗാന്ധി ജയന്തി ദിനത്തില്‍ കാസറഗോഡ് നിന്നും തിരുവനന്തപുരത്തേക്ക്
പുറപ്പെട്ട "സ്വാതന്ത്ര്യ പദയാത്ര" മൂന്നു ജില്ലകള്‍ പിന്നിട്ട് കോഴിക്കോടു്
എത്തിയിരിക്കുകയാണ്. കോഴിക്കോട്ടെ സ്വതന്ത്ര സോഫ്റ്റ് വെയര്‍
ഉപയോഗിക്കുന്നവരുടെ കൂട്ടായ്മ (fsug-calicut), കെ.എസ്.ഇ.ബിയിലെ സ്വതന്ത്ര
സോഫ്റ്റ് വെയര്‍ പ്രേമികള്‍, റോട്ടറി ക്ലബ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍
താമരശ്ശേരി വ്യാപാരഭവനില്‍ വച്ച് പദയാത്രയ്ക്ക് ഊഷ്മളമായ സ്വീകരണം
നല്കുകയുണ്ടായി. തിരുവനന്തപുരത്തുള്ള സിക്സ് വെയര്‍ എന്ന കമ്പനിയിലെ അനൂപ്
ജോണ്‍, ചെറി, പ്രസാദ് എന്നിവരും കോഴിക്കോടുള്ള അസെന്റ് എന്ന സ്ഥാപനത്തിലെ സൂരജ്
കേണോത്തും ആണ് പദയാത്ര താമരശ്ശേരിയിലെത്തുമ്പോള്‍ സംഘത്തിലുണ്ടായിരുന്നത്.
സ്വീകരണയോഗത്തില്‍ ശ്രീ. പി.പി.ബാലകൃഷ്ണന്‍ (പ്രസിഡണ്ട്, റോട്ടറി ക്ലബ്,
ബാലുശ്ശേരി), മുഹമ്മദ് നിയാസ് (സെക്രട്ടറി, റോട്ടറി ക്ലബ്, ബാലുശ്ശേരി), അനൂപ്
ജോണ്‍ (സിക്സ് വെയര്‍), മുഹമ്മദ് ഉനൈസ് (അസി. എഞ്ചിനീയര്‍, കെ.എസ്.ഇ.ബി.),
സൂരജ് കേണോത്ത് (അസെന്റ്), ചെറി (സിക്സ് വെയര്‍) എന്നിവര്‍ സംസാരിച്ചു.
    ചില പൊതു ലക്ഷ്യങ്ങള്‍ക്കു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലൂടെയും
കാല്‍നടയായി സഞ്ചരിച്ചു കൊണ്ടിരിക്കുകയാണിവര്‍. സാമൂഹിക തിന്മകളില്‍ നിന്നുള്ള
മോചനം, പാരിസ്ഥിതിക പ്രശ്നങ്ങളില്‍ നിന്നുള്ള മോചനം, സോഫ്റ്റ് വെയറിന്റെ ഉറവ
(source code) പഠിക്കാനും പകര്‍ത്താനും തിരുത്താനും കൈമാറാനുമുള്ള
സ്വാതന്ത്ര്യം എന്നിവയാണീ ലക്ഷ്യങ്ങള്‍. ഈ ഉദ്ദേശലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി
പ്രവര്‍ത്തിക്കുന്നവരേയും, ഇത്തരം മേഖലകളില്‍ താല്പര്യമുള്ളവരേയും ഒരു
കണ്ണിയില്‍ ഇണക്കിച്ചേര്‍ക്കുക എന്നതാണ് പദയാത്രയുടെ പ്രഖ്യാപിത ലക്ഷ്യം.
    ‌രാവിലെ മുതല്‍ ഇവര്‍ നടത്തം തുടങ്ങും. നടന്നെത്തുന്ന സ്ഥലത്തെ
സ്കൂളുകളിലെയും  കോളേജുകളിലെയും മറ്റു പൊതു സ്ഥാപനങ്ങളിലെയും
വിദ്യാര്‍ത്ഥികളോടും വിജ്ഞാനകുതുകികളോടും ആശയസംവാദം നടത്തുക, ആളുകള്‍ക്കിടയില്‍
ബോധവല്‍ക്കരണവും പ്രചരണവും നടത്തുക, രാത്രിയില്‍ എത്തിച്ചേരുന്നിടത്ത് ഈ
യാത്രയുമായി സഹകരിക്കുന്നവര്‍ ഏര്‍പ്പാടു ചെയ്യുന്ന സ്ഥലത്ത് താമസിക്കുക,
പിറ്റേന്ന് വീണ്ടും നടത്തം തുടരുക എന്നിങ്ങനെയാണ് ഈ പ്രചരണ യാത്രയുടെ രീതി.
    ഇത്തരത്തില്‍ കേരളത്തില്‍ ആദ്യമായി നടത്തുന്ന ഈ പദയാത്രയുമായി തുടക്കം
മുതലേ സഹകരിക്കുന്നവര്‍ തിരുവനന്തപുരത്തെ ലിനക്സ് ഉപയോഗിക്കുന്നവരുടെ കൂട്ടായ്മ
(ilug-tvm), കോഴിക്കോട്ടെ സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നവരുടെ
കൂട്ടായ്മ (fsug-calicut), സ്പേസ് (Society For Promotion of Alternative
Computing and Employment), സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് എന്നിവരാണ്. അക്ഷയ
മിഷന്‍, കെ.എസ്.ഇ.ബിയിലെ സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രേമികള്‍ എന്നിവര്‍
ആശയസംവാദത്തിനു് വേദിയൊരുക്കിക്കൊണ്ടും സംഘത്തിന് താമസ സൗകര്യമൊരുക്കിക്കൊണ്ടും
പദയാത്രയുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചിയിലെ ലിനക്സ്
ഉപയോഗിക്കുന്നവരുടെ കൂട്ടായ്മ (ilug-cochin), പദയാത്ര കൊച്ചിയിലെത്തുമ്പോള്‍
കാര്യപരിപാടികള്‍ സംഘടിപ്പിക്കുവാന്‍ കാത്തിരിക്കുന്നു.
    കാസറഗോഡ് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിഫാത്തിമ ഇബ്രാഹിം ആണ് ഒക്ടോബര്‍
രണ്ടാം തീയതി പദയാത്രയ്ക്ക് ഫ്ലാഗ് ഓഫ് ചെയ്തത്. കാഞ്ഞങ്ങാട് നെഹറു ആര്‍ട്സ്
ആന്റ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥികളുമായും പടന്നക്കാട്ടെ കാര്‍ഷിക കോളേജിലെ
അദ്ധ്യാപകരും ഗവേഷകരുമായും സംഘാംഗങ്ങള്‍ സംവദിക്കുകയുണ്ടായി. കണ്ണൂര്‍ സയന്‍സ്
പാര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ പാരിസ്ഥിതിക ആക്ഷന്‍ പ്ലാന്‍ രൂപീകരണത്തിനു
വേണ്ടി നടന്ന യോഗത്തില്‍ സംസാരിക്കാനും, കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍
അക്ഷയ മിഷന്‍ സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുക്കാനും പദയാത്രയ്ക്ക്
അവസരമുണ്ടായി. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ വച്ചും കണ്ണൂര്‍ സര്‍വ്വകലാശാലയുടെ
തലശ്ശേരി കാംപസ്സില്‍ വച്ചും സംഘാംഗങ്ങള്‍ വിദ്യാര്‍ത്ഥികളുമായി ആശയസംവാദം
നടത്തി. മയ്യഴിയിലെ മലയാള കലാഗ്രാമത്തില്‍ വച്ച് പ്രസിദ്ധ ചിത്രകാരന്‍ ശ്രീ.
എം.വി. ദേവന്‍ സംഘാംഗങ്ങളുടെ ആതിഥേയത്വം വഹിച്ചു. വടകര കെ.എസ്.ഇ.ബി സെക്ഷന്‍
ഓഫീസിലെ ജീവനക്കാരോടും കുറ്റ്യാടി ഐഡിയല്‍ പബ്ലിക്‍ സ്കൂളില്‍
ഒത്തുചേര്‍ന്നവരോടും മാനന്തവാടിയിലെ പഴശ്ശി ലൈബ്രറി പ്രവര്‍ത്തകരോടും
ആശയവിനിമയം നടത്തിയ സംഘാംഗങ്ങള്‍ ഒക്ടോബര്‍ 16 നു് കോഴിക്കോട് എന്‍.ഐ.ടിയിലെ
വിദ്യാര്‍ത്ഥികളോടൊപ്പമാണ് പ്രധാനമായും സമയം ചെലവഴിച്ചത്.
    നിഷാന്ത് കണ്ണൂര്‍ ജില്ലയിലും, ജംഷീദ്, ജയ്സെന്‍ എന്നിവര്‍ കോഴിക്കോട്
ജില്ലയിലും, മാനുവല്‍, ജിയോ, ആഷിക്ക് എന്നിവര്‍ വയനാടു് ജില്ലയിലും
പദയാത്രയില്‍ പങ്കു ചേര്‍ന്നു. കോഴിക്കോട്ടെ സ്വതന്ത്ര സോഫ്റ്റ് വെയര്‍
ഉപയോഗിക്കുന്നവരുടെ കൂട്ടായ്മ പദയാത്രയ്ക്ക് കോഴിക്കോട് ചെറൂട്ടി റോഡിലെ ഖാദി
ബോര്‍ഡ് ഓഫീസില്‍ രാവിലെയും ബേപ്പൂരിലെ ഗോതീശ്വരം ബീച്ച് റിസോര്‍ട്ടില്‍ ഇന്ന്
വൈകുന്നേരം നടക്കുന്ന കൂട്ടായ്മയുടെ യോഗത്തില്‍ വച്ചും സ്വീകരണം നല്കുന്നതാണ്.
പദയാത്രയില്‍ പങ്കു ചേരണമെന്നാഗ്രഹിക്കുന്നവര്‍ക്ക് കൂടെ ചേരാവുന്നതാണ്.
    കൂടുതല്‍ വിവരങ്ങള്‍ക്ക് :

        അനൂപ് ജോണ്‍          -  +919495969446
        നെടുമ്പാല ജയ്സെന്‍     -  +919846758780
        ജംഷീദ് കെ കെ        -  +919349101566
        http://www.freedomwalk.in
        freedomwalk at googlegroups.com
        fsug-calicut at freelists.org
        ilug-tvm at googlegroups.com


-- 
~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~
നെടുമ്പാല ജയ്സെന്‍
http://cheruvannur.web4all.in/
http://cheruvannur.web4all.in/resources/
http://www.whylinuxisbetter.net/
~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~
   (`'·.¸(`'·.¸ (`'·.¸^¸.·'´) ¸.·'´)¸.·'´)
«´¨`·* Jaisen Nedumpala. *..´¨`»
   (¸.·'´(¸.·'´ (`'·.¸ ¸.·'´) `'·.¸)`'·.¸)
¸.·´¸.·´¸.·´¸.·^ `'·.¸ ¸.·'´
¸.·´(  `·.¸ `·.¸
¸.·´`·.¸ )`·.¸
¸.·´¸.·)´ `·.¸
    (.·´)`·.¸
   ( `v´ )
     `v´
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081017/0b2f0622/attachment-0001.htm>


More information about the discuss mailing list