[smc-discuss] Paralperu: PyGTK Version
Santhosh Thottingal
santhosh.thottingal at gmail.com
Fri Oct 10 10:18:09 PDT 2008
പരല്പേരു് എന്നു് കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍
http://ml.wikipedia.org/wiki/Paralperu വായിക്കുക. അക്ഷരങ്ങളെ
ഉപയോഗിച്ചു് അക്കങ്ങളെ എഴുതാന്‍ ഉപയോഗിച്ചിരുന്ന ഒരു രീതിയാണു് അതു്. ഓരോ
അക്ഷരവും 0 മുതല്‍ 9 വരെയുള്ള ഏതെങ്കിലും അക്കത്തെ സൂചിപ്പിക്കുന്നു
ക = 1, മ = 5, ല = 3 എന്നാവുമ്പോള്‍ കമല = 351 (തിരിച്ചിടണം) ആവുന്നു.
വിക്കിയിലെ താളില്‍ പറഞ്ഞ പ്രകാരം ചണ്ഡാംശുചന്ദ്രാധമകുംഭിപാല എന്നതു്
ഗണിതശാസ്ത്രത്തിലെ πയുടെ വില 10 ദശാംശങ്ങള്‍ക്കു് ശരിയായി കൊടുക്കുന്നു
(31415926536).
ഒരു വാക്കിന്റെ പരല്പേരു രീതിയിലുള്ള സംഖ്യ കണ്ടുപിടിയ്ക്കാന്‍
സോഫ്റ്റ്വെയര് ഉപയോഗിയ്ക്കണമെന്നൊന്നുമില്ല. എന്നാലും ഉണ്ടെങ്കില്‍
എളുപ്പമായി. ഡെല്‍ഫിയില്‍ കെവിന്(അഞ്ജലിഓള്‍ഡ്ലിപി ) ഇതിനുവേണ്ടി ഒരു
സോഫ്റ്റ്വെയര് എഴുതിയിരുന്നു.
http://sourceforge.net/projects/paralperu/
pygtk യില്‍ ഇപ്പോള്‍ അതുപോലൊന്നു് ഗ്നു/ലിനക്സിനുവേണ്ടി
എഴുതിയിരിക്കുകയാണു്. വളരെ ലളിതമായ പ്രോഗ്രാമാണു്.
സ്ക്രീന്‍ഷോട്ട് , സോഴ്സ്കോഡ്, ഡെബിയന്‍ പാക്കേജ്, rpm പാക്കേജ് എന്നിവ ഈ
മെയിലിന്റെ കൂടെ ...
ഇന്‍സ്റ്റാള്‍ ചെയ്തശേഷം paralperu എന്ന കമാന്റ് ടെര്‍മിനലിലോ, Alt+F2
അടിച്ചാല്‍ കിട്ടുന്ന ജാലകത്തിലോ ടൈപ്പ് ചെയ്തു് പ്രവര്‍ത്തിപ്പിയ്ക്കാം
സോഴ്സ് കോഡില്‍ നിന്നും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ :
sudo ./setup.py install
For deb or rpm , rightclick and install with Package manager
സ്നേഹപൂര്‍വ്വം
സന്തോഷ് തോട്ടിങ്ങല്‍
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ
സംരംഭം: https://savannah.nongnu.org/projects/smc
വെബ്സൈറ്റ് : http://smc.org.in IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
A non-text attachment was scrubbed...
Name: paralperu_0.1.1-0_all.deb
Type: application/x-debian-package
Size: 2667 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081010/8cb1b958/paralperu_0.1.1-0_all.deb>
-------------- next part --------------
A non-text attachment was scrubbed...
Name: paralperu.png
Type: image/png
Size: 24747 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081010/8cb1b958/paralperu.png>
-------------- next part --------------
A non-text attachment was scrubbed...
Name: paralperuv01.tar.gz
Type: application/x-gzip
Size: 2464 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081010/8cb1b958/paralperuv01.tar.gz>
-------------- next part --------------
A non-text attachment was scrubbed...
Name: paralperu-0.1.1-1.noarch.rpm
Type: application/x-rpm
Size: 3907 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081010/8cb1b958/paralperu-0.1.1-1.noarch.rpm>
More information about the discuss
mailing list