[smc-discuss] Translation of "Did You Say “Intellectual Property”? It's a Seductive Mirage" in progress

Shyam | ശ്യാം കാരനാട്ട് | Karanattu mail at swathanthran.in
Sun Oct 26 20:15:06 PDT 2008


Hi
seductive mirage=> വ്യാമോഹമരീചിക!, യുറേക്കാ!:)
ബാക്കി ഫയലില്‍
Translation is completed and the po file is attached
Pls review and then we can commit

Thanks
Shyam K

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---

-------------- next part --------------
# Malayalam Translation of http://www.gnu.org/philosophy/not-ipr.html
# Copyright (C) 2008 Free Software Foundation, Inc.
# This file is distributed under the same license as the gnu.org article.
# Shyam Karanattu<mail at swathanthran.in>
msgid ""
msgstr ""
"Project-Id-Version: not-ipr.html\n"
"POT-Creation-Date: 2008-08-25 16:26-0300\n"
"PO-Revision-Date: 2008-10-27 08:43+0530\n"
"Last-Translator: Shyam Karanattu<mail at swathanthran.in>\n"
"Language-Team: Swathanthra Malayalam Computing<smc-discuss at googlegroups."
"com>\n"
"MIME-Version: 1.0\n"
"Content-Type: text/plain; charset=UTF-8\n"
"Content-Transfer-Encoding: 8bit"

# type: Content of: <title>
msgid ""
"Did You Say “Intellectual Property”? It's a Seductive Mirage - "
"GNU Project - Free Software Foundation (FSF)"
msgstr ""
"“ബൌദ്ധിക സ്വത്തവകാശം” എന്നൊ? അതൊരു വ്യാമോഹമരീചികയാണു് - ഗ്നു സംരംഭം - "
"ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍ (FSF)"

# type: Content of: <h2>
msgid ""
"Did You Say “Intellectual Property”? It's a Seductive Mirage"
msgstr "“ബൌദ്ധിക സ്വത്തവകാശം” എന്നൊ? അതൊരു വ്യാമോഹമരീചികയാണു്"

# type: Content of: <p>
msgid "by <a href=\"http://www.stallman.org/\">Richard M. Stallman</a>"
msgstr "എഴുതിയതു് <a href=\"http://www.stallman.org\">റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍</a>"

# type: Content of: <p>
msgid ""
"It has become fashionable to toss copyright, patents, and trademarks — "
"three separate and different entities involving three separate and different "
"sets of laws — into one pot and call it “intellectual "
"property”. The distorting and confusing term did not arise by "
"accident. Companies that gain from the confusion promoted it. The clearest "
"way out of the confusion is to reject the term entirely."
msgstr ""
"പകര്‍പ്പവകാശവും, പേറ്റന്റും, ട്രേഡ്‌മാര്‍ക്കും —മൂന്നു് തരത്തില്‍  വിഭിന്നവും വ്യത്യസ്തവുമായ "
"നിയമങ്ങളെ സംബന്ധിയ്ക്കുന്ന മൂന്നു് അധികാരങ്ങള്‍ — കൂട്ടിക്കുഴച്ചു് അതിനെ “ബൌദ്ധിക "
"സ്വത്തു്” എന്നു് വിളിയ്ക്കുന്നതു് ഒരു പുതിയ പ്രവണതയായിട്ടുണ്ടു്. ഈ വളച്ചൊടിച്ച, കുഴപ്പിയ്ക്കുന്ന "
"പദം യദൃച്ഛയാ ഉണ്ടായതല്ല. ഈ ആശയകുഴപ്പത്തില്‍ നിന്നും ലാഭമുണ്ടാക്കുന്ന കമ്പനികളാണു് അതിനു് പ്രചാരം "
"നല്‍കിയതു്. ആ ആശയകുഴപ്പം മാറ്റാനുള്ള ഏറ്റവും വ്യക്തമായ മാര്‍ഗ്ഗം, ആ പദം മൊത്തത്തില്‍ "
"തള്ളികളയുകയാണു്."

# type: Content of: <p>
msgid ""
"According to Professor Mark Lemley, now of the Stanford Law School, the "
"widespread use of the term “intellectual property” is a fashion "
"that followed the 1967 founding of the World “Intellectual "
"Property” Organization, and only became really common in recent years. "
"(WIPO is formally a UN organization, but in fact represents the interests of "
"the holders of copyrights, patents, and trademarks.)"
msgstr ""
"ഇപ്പോള്‍ സ്റ്റാന്‍ഫോഡ് ലോ സ്കൂളിലുള്ള, പ്രൊഫസ്സര്‍ മാര്‍ക്ക് ലെംലെ -യുടെ അഭിപ്രായത്തില്‍, 1967-ല്‍ ലോക "
"“ബൌദ്ധിക സ്വത്തു്” സംഘടന(World “Intellectual Property” "
"Organisation) സ്ഥാപിതമായതിന്റെ തുടര്‍ച്ചയായിയുണ്ടായ പൊതു പ്രവണതയാണു്, &ldquoബൌദ്ധിക "
"സ്വത്തു്” എന്ന പ്രയോഗത്തിന്റെ പരക്കെയുള്ള ഉപയോഗത്തിനു് കാരണം, അതുതന്നെ വളരെ സാധാരണമായതു് "
"ഈ അടുത്ത വര്‍ഷങ്ങളിലാണു്. (WIPO ഒരു യുഎന്‍ സ്ഥാപനമാണു്, പക്ഷെ വാസ്തവത്തില്‍ അവ,  പകര്‍പ്പവകാശം,"
"പേറ്റന്റ്, ട്രേഡ്‌മാര്‍ക്കു് തുടങ്ങിയവ കൈവശമുള്ളവരുടെ ആഗ്രഹത്തിനായാണു് നിലകൊള്ളുന്നതു്.)"

# type: Content of: <p>
msgid ""
"The term carries a bias that is not hard to see: it suggests thinking about "
"copyright, patents and trademarks by analogy with property rights for "
"physical objects. (This analogy is at odds with the legal philosophies of "
"copyright law, of patent law, and of trademark law, but only specialists "
"know that.) These laws are in fact not much like physical property law, but "
"use of this term leads legislators to change them to be more so. Since that "
"is the change desired by the companies that exercise copyright, patent and "
"trademark powers, the bias of “intellectual property” suits them."
msgstr ""
"അധികം പ്രയാസമില്ലാതെതന്നെ കാണാവുന്ന ചായ്‌വുണ്ടു് ആ പദത്തിനു്: പകര്‍പ്പവകാശം,പേറ്റന്റ്,ട്രേഡ്‌മാര്‍ക്ക് "
"എന്നിവയെ ഭൌതിക വസ്തുക്കള്‍ക്കുള്ള സ്വത്തവകാശവുമായി സാദൃശ്യപ്പെടുത്തി ചിന്തിയ്ക്കാന്‍ പറയുന്നു."
"(പകര്‍പ്പവകാശത്തിന്റേയൊ, പേറ്റന്റിന്റേയൊ, ട്രേഡ്‌മാര്‍ക്കിന്റേയൊ നിയമപരമായ തത്വശാസ്ത്രത്തൊടു്  "
"യൊജിയ്ക്കാത്തതാണീ താരതമ്യം, പക്ഷെ വിദഗ്ധര്‍ക്കേ അതറിയു). ഈ നിയമങ്ങള്‍, ഭൌതിക സ്വത്തിന്റെ "
"നിയമങ്ങളെ പൊലെയല്ലെങ്കിലും, ഈ പദത്തിന്റെ ഉപയോഗം, നിയമജ്ഞരെ, അതിനോടു് സാമ്യമുള്ള "
"രീതിയിലാക്കുന്നതിലേയ്ക്കു് നയിയ്ക്കുന്നു. പകര്‍പ്പവകാശത്തിന്റേയും, പേറ്റന്റിന്റേയും, "
"ട്രേഡ്‌മാര്‍ക്കിന്റേയും, അധികാരങ്ങള്‍ പ്രയോഗിയ്ക്കുന്ന കമ്പനികള്‍ക്കു് വേണ്ടതും അതേ മാറ്റമായതുകൊണ്ടു്, "
"“ബൌദ്ധിക സ്വത്തു്”-ന്റെ ചായ്‌വു് അവര്‍ക്കു് ചേര്‍ന്നതാകുന്നു.   "

# type: Content of: <p>
msgid ""
"The bias is enough reason to reject the term, and people have often asked me "
"to propose some other name for the overall category — or have proposed "
"their own alternatives (often humorous). Suggestions include IMPs, for "
"Imposed Monopoly Privileges, and GOLEMs, for Government-Originated Legally "
"Enforced Monopolies. Some speak of “exclusive rights regimes”, "
"but referring to restrictions as “rights” is doublethink too."
msgstr ""
"തെറ്റിദ്ധരിപ്പിയ്ക്കുന്ന ഈ ചായ്‌വുതന്നെ ആ പദത്തെ നിരാകരിയ്ക്കാന്‍  മതിയായ കാരണമാണു്.,  "
"മൊത്തത്തിലുള്ള വിഭാഗത്തെ വിളിയ്ക്കാനായി മറ്റൊരു പേരു നിര്‍ദ്ദേശിയ്ക്കാന്‍ പലപ്പൊഴായി  അളുകള്‍ "
"എന്നോടാവശ്യപ്പെട്ടിട്ടുണ്ടു് —അല്ലെങ്കില്‍ അവരുടെതായ പ്രയോഗങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടു് "
"(പലപ്പോഴും ചിരിപ്പിയ്ക്കുന്നവ). നിര്‍ദ്ദേശങ്ങളില്‍ ചിലതു് ഇവയാണു്, IMPs എന്നാല്‍ Imposed "
"Monopoly Privilages(ചുമത്തപ്പെട്ട കുത്തകാവകാശം), GOLEMs എന്നാല്‍ Government-"
"Originated Legally Enforced Monopolies(ഗവണ്‍മെന്റ്-തുടങ്ങിവച്ച നിയമം അനുശാസിയ്ക്കുന്ന "
"കുത്തകകള്‍). “ പ്രത്യേക അവകാശങ്ങളുടെ സംഘം”-ത്തെ പറ്റിയാണു് ചിലര്‍ പറയാറ്, പക്ഷെ "
"നിയന്ത്രണങ്ങളെ ”അവകാശങ്ങള്‍” എന്നു പറയുന്നതു് ദ്വന്തമുഖമാണു്."

# type: Content of: <p>
msgid ""
"Some of these alternative names would be an improvement, but it is a mistake "
"to replace “intellectual property” with any other term. A "
"different name will not address the term's deeper problem: "
"overgeneralization. There is no such unified thing as “intellectual "
"property”—it is a mirage. The only reason people think it makes "
"sense as a coherent category is that widespread use of the term gives that "
"impression."
msgstr ""
"ഇപ്പറഞ്ഞവയില്‍ ചില പേരുകള്‍ മെച്ചം തന്നെ, പക്ഷെ “ബൌദ്ധിക സ്വത്തു്” എന്നതിനു പകരം "
"വേറെയേതു് പദമുപയോഗിയ്ക്കുന്നതും തെറ്റാണു്. വേറൊരു വാക്കുപയൊഗിയ്ക്കുന്നു എന്നതുകൊണ്ടു്  ആ പദത്തിന്റെ "
"കാതലായ പ്രശ്നത്തെ നേരിടുന്നില്ല: അതിസാമാന്യവത്കരണമാണു്  ആ പ്രശ്നം. “ബൌദ്ധിക "
"സ്വത്തു്”എന്ന ഏകോപിതമായ ഒരു സംഗതിയില്ല —അതൊരു മരീചികയാണു്.  പരക്കെയുള്ള "
"ഉപയോഗം അങ്ങനെയുള്ള ഒരു പ്രതിഛായ നല്‍കുന്നതുകൊണ്ടുമാത്രമാണു്, അത്തരത്തില്‍ യുക്തിഭദ്രമായ ഒരു "
"വിഭാഗമുണ്ടെന്നു് വിചാരിയ്ക്കാന്‍ കാരണം."

# type: Content of: <p>
msgid ""
"The term “intellectual property” is at best a catch-all to lump "
"together disparate laws. Non-lawyers who hear one term applied to these "
"various laws tend to assume they are based on a common principle, and "
"function similarly."
msgstr ""
"വെവ്വേറെ നിയമങ്ങള്‍ കൂട്ടികുഴച്ചു്, ഒന്നിച്ചു് പ്രയോഗിയ്ക്കാന്‍ ഏറ്റവും പറ്റിയ പദമാണു് “ബൌദ്ധിക "
"സ്വത്തു്”എന്നതു്. നിയമജ്ഞരല്ലാത്തവര്‍ ,വിവിധ നിയമങ്ങള്‍ക്കെല്ലാം കൂടിയുള്ള ഈ ഒറ്റപദം "
"കേള്‍ക്കുമ്പോള്‍ വിചാരിയ്ക്കക, അവയെല്ലാം ഒരേ മൂല്യത്തിലധിഷ്ഠിതമാണെന്നും, ഒരുപോലെ "
"പ്രവര്‍ത്തിയ്ക്കുന്നതാണെന്നും ആണു്."

# type: Content of: <p>
msgid ""
"Nothing could be further from the case.  These laws originated separately, "
"evolved differently, cover different activities, have different rules, and "
"raise different public policy issues."
msgstr ""
"സംഭവം ഇതല്ലാതൊന്നുമല്ല. ഈ നിയമങ്ങള്‍ വ്യത്യസ്തമായി ഉത്ഭവിച്ചു്, വ്യത്യസ്തമായി വളര്‍ന്നു്, വ്യത്യസ്ത "
"ചെയ്ചികളെ ലാക്കാക്കുന്ന, വ്യത്യസ്ത വ്യവസ്ഥകളുള്ള, വ്യത്യസ്ഥങ്ങളായ പൊതു വിഷയങ്ങളെപറ്റിയുള്ളവയാണു്.  "

# type: Content of: <p>
msgid ""
"Copyright law was designed to promote authorship and art, and covers the "
"details of expression of a work. Patent law was intended to promote the "
"publication of useful ideas, at the price of giving the one who publishes an "
"idea a temporary monopoly over it—a price that may be worth paying in "
"some fields and not in others."
msgstr ""
"എഴുത്തിനേയും കലയേയും, പ്രൊത്സാഹിപ്പിയ്ക്കാനാണു്, പകര്‍പ്പവകാശനിയമങ്ങള്‍ വിഭാവനം ചെയ്തതു്. ഒരു "
"സൃഷ്ടിയുടെ ആവിഷ്കാരത്തേക്കുറിച്ചാണു് ആതു് പ്രതിപാദിയ്ക്കുന്നതു്. ഉപയോഗയോഗ്യമായ ആശയങ്ങളുടെ പ്രകാശനം "
"പ്രൊത്സാഹിപ്പിയ്ക്കാനാണു് പേറ്റന്റ് നിയമം ഉദ്ദേശിയ്ക്കുന്നതു്. ഒരു ആശയം പ്രസിദ്ധീകരിയ്ക്കുന്നയാള്‍ക്കു്, "
"അതിന്മേല്‍ താത്കാലികമായുള്ള ഒരു  കുത്തക കൊടുക്കുന്നതാണു് അതിനായി നാം കൊടുക്കുന്ന വില— "
"ചില മേഖലകളില്‍ ഈ വില കൊടുക്കുന്നതു് നല്ലതായിരിയ്ക്കാം മറ്റുചിലതിലല്ലതാനും."

# type: Content of: <p>
msgid ""
"Trademark law, by contrast, was not intended to promote any particular way "
"of acting, but simply to enable buyers to know what they are buying. "
"Legislators under the influence of “intellectual property”, "
"however, have turned it into a scheme that provides incentives for "
"advertising."
msgstr ""
"എന്നാല്‍ ട്രേഡ്‌മാര്‍ക്ക് നിയമം,പ്രത്യേകിച്ചൊരു രീതിയേയും പ്രൊത്സാഹിപ്പിയ്ക്കാനുള്ളതല്ല. "
"വാങ്ങുന്നവര്‍ക്കു് അവരെന്താണു് വാങ്ങുന്നതെന്നു് അറിയാന്‍ സാധിയ്ക്കുക എന്നതാണു് അതിന്റെ ഉദ്ദേശം . "
"എന്നിരുന്നാലും “ബൌദ്ധിക സ്വത്തു്”-ന്റെ സ്വാധീനത്തില്‍ നിയമജ്ഞര്‍ അതിനെ, പരസ്യം "
"ചെയ്യുന്നതു് പ്രോത്സാഹിപ്പിയ്ക്കാനുള്ള ഒരു ഉപാധിയായി മാറ്റിയെടുത്തു."

# type: Content of: <p>
msgid ""
"Since these laws developed independently, they are different in every "
"detail, as well as in their basic purposes and methods. Thus, if you learn "
"some fact about copyright law, you'd be wise to assume that patent law is "
"different. You'll rarely go wrong!"
msgstr ""
"ഈ നിയമങ്ങളെല്ലാം വെവ്വേറെ നിര്‍മ്മിച്ചതായതു് കൊണ്ടു്, ഓരോ വിശദാംശത്തിലും, ഇവ വ്യത്യസ്തമാണു്. "
"അവയുടെ അന്തസത്തയും രീതികളും വ്യത്യസ്തമാണു്. അതിനാല്‍, പകര്‍പ്പവകാശത്തേ പറ്റിയുള്ള ഒരു കാര്യം "
"പഠിയ്ക്കുമ്പൊള്‍ പേറ്റന്റ് നിയമം വ്യത്യസ്തമാണു് എന്നാലോചിയ്ക്കുന്നതാണു് ബുദ്ധി. അപ്പോള്‍ തെറ്റിപ്പോവാനുള്ള "
"സാധ്യത വളരെ കുറവാണു്!"

# type: Content of: <p>
msgid ""
"People often say “intellectual property” when they really mean "
"some larger or smaller category. For instance, rich countries often impose "
"unjust laws on poor countries to squeeze money out of them. Some of these "
"laws are “intellectual property” laws, and others are not; "
"nonetheless, critics of the practice often grab for that label because it "
"has become familiar to them. By using it, they misrepresent the nature of "
"the issue. It would be better to use an accurate term, such as “"
"legislative colonization”, that gets to the heart of the matter."
msgstr ""
"“ബൌദ്ധിക സ്വത്തു്”എന്നു് ജനങ്ങള്‍ സാധാരണപറയുമ്പൊള്‍, അവരുദ്ദേശിയ്ക്കുന്നതു് താരതമ്യേന "
"വലുതൊ, ചെറുതൊ ആയ ഒരു വിഭാഗത്തേയാണു്. ഉദാഹരണത്തിനു്, പാവപ്പെട്ട രാഷ്ട്രങ്ങളില്‍ നിന്നു് പണം "
"ഊറ്റുന്നതിനായി സമ്പന്ന രാഷ്ട്രങ്ങള്‍ പലപ്പൊഴും നീതിയുക്തമല്ലാത്ത നിയമങ്ങള്‍ ചുമത്താറുണ്ടു്.  അവയില്‍ "
"ചിലതു് “ബൌദ്ധിക സ്വത്തു്” നിയമങ്ങളാണു്, ചിലതല്ല. എന്നാലും, പദം നിരൂപകര്‍ക്കു് "
"പരിചിതമായതുകൊണ്ടു് അവര്‍ പൊതുവെ ഇതാണുപയൊഗിയ്ക്കാറ്. ഇതുപയൊഗിയ്ക്കകവഴി ഈ പ്രശ്നത്തിന്റെ "
"സ്വഭാവത്തെ തെറ്റായി ചിത്രീകരിയ്ക്കുകയാണവര്‍ ചെയ്യുന്നതു്. “നിയമോപാധികമായ  "
"സാമൃജ്യത്വം” (legislative colonization) പൊലെ മറ്റൊരു കൃത്യതയുള്ള ഒരു പദം അവിടെ "
"ഉപയോഗിയ്ക്കുന്നതു് നന്നായിരിയ്ക്കും. അതു് കാര്യത്തിന്റെ കാമ്പിലേയ്ക്കു് നയിയ്ക്കും."

# type: Content of: <p>
msgid ""
"Laymen are not alone in being confused by this term. Even law professors who "
"teach these laws are lured by, and distracted by, the seductiveness of the "
"term “intellectual property”, and make general statements that "
"conflict with facts they know. For example, one professor wrote in 2006:"
msgstr ""
"സാധാരണ ജനങ്ങള്‍ മാത്രമല്ല ഈ പദം കൊണ്ടു് തെറ്റിദ്ധരിയ്ക്കപ്പെടുന്നതു് . നിയമം പഠിപ്പിയ്ക്കുന്ന "
"അദ്ധ്യാപകര്‍ തന്നെ “ബൌദ്ധിക സ്വത്തു്” എന്ന പദത്തിന്റെ വ്യാമൊഹത്തില്‍ "
"പ്രലൊഭിപ്പിയ്ക്കപ്പെടുകയും, ചഞ്ചലരാവുകയും, അവര്‍ക്കുതന്നെ അറിയാവുന്ന വസ്തുതകള്‍ക്കു് വിരുദ്ധമായി "
"പ്രസ്താവനകള്‍ നടത്തുകയും ചെയ്യുന്നു. ഉദാഹരണത്തിനു് 2006-ല്‍ ഒരു പ്രൊഫസ്സര്‍ ഇങ്ങനെയെഴുതി:"

# type: Content of: <blockquote><p>
msgid ""
"Unlike their descendants who now work the floor at WIPO, the framers of the "
"US constitution had a principled, pro-competitive attitude to intellectual "
"property. They knew rights might be necessary, but…they tied "
"congress's hands, restricting its power in multiple ways."
msgstr ""
"ബൌദ്ധിക സ്വത്തിനേക്കുറിച്ചു്, അമേരിയ്ക്കന്‍ ഭരണഘടനയുടെ ശില്പികള്‍ക്കു് അവരുടെ പിന്‍ഗാമികളില്‍ നിന്നു് "
"വത്യസ്തമായി, മൂല്യാധിഷ്ഠിതമായ മത്സരത്തിന്റെ മനോഭാവമുണ്ടായിരുന്നു. അവകാശങ്ങള്‍ "
"അനിവാര്യമാണെന്നവര്‍ക്കറിയാമായിരുന്നു. പകഷെ…വ്യത്യസ്തമായ രീതിയില്‍ അവര്‍ കോണ്‍ഗ്രസ്സിന്റെ "
"കൈകള്‍ ബന്ധിച്ചിരുന്നു."

# type: Content of: <p>
msgid ""
"That statement refers to the article 1 section 8, clause 8 in the US "
"Constitution, which authorizes copyright law and patent law. That clause, "
"though, has nothing to do with trademark law. The term “intellectual "
"property” led that professor into a false generalization."
msgstr ""
"പകര്‍പ്പവകാശത്തേയും പേറ്റന്റിനേയും സാധൂകരിയ്ക്കുന്ന, യു എസ് ഭരണഘടനയിലെ 1-ാം ലേഖനത്തിലെ 8-ാം "
"വിഭാഗത്തിലെ 8-ാം വരിയെ കുറിച്ചാണു് മുകളില്‍ പറഞ്ഞ പ്രസ്താവന പ്രതിപാദിയ്ക്കുന്നതു്. ആ വരിയ്ക്കു് "
"ട്രേഡ്‌മാര്‍ക്കു് നിയമവുമായി യാതൊരു ബന്ധവുമില്ല. “ബൌദ്ധിക സ്വത്തു്” എന്ന പദമാണു്, "
"തെറ്റായ സാമാന്യവത്കരണത്തിലേയ്ക്കു് ആ പ്രൊഫസ്സറെ നയിച്ചതു്."

# type: Content of: <p>
msgid ""
"The term “intellectual property” also leads to simplistic "
"thinking. It leads people to focus on the meager commonality in form that "
"these disparate laws have—that they create artificial privileges for "
"certain parties—and to disregard the details which form their "
"substance: the specific restrictions each law places on the public, and the "
"consequences that result. This simplistic focus on the form encourages an "
"“economistic” approach to all these issues."
msgstr ""
"“ബൌദ്ധിക സ്വത്തു്”എന്ന പദം ലളിത ചിന്തകളിലേയ്ക്കുും നയിയ്ക്കുന്നു. ചിലര്‍ക്കു് "
"കൃത്രിമമായ ആനുകൂല്യങ്ങള്‍ നല്‍കുന്നു എന്ന ലളിതസാമാന്യതയിലേയ്ക്കുാണു് ഇതു് ജനങ്ങളെ നയിയ്ക്കുന്നതു്. അതുവഴി "
"ഓരോ നിയമവും പൊതുസമൂഹത്തിനേര്‍പ്പെടത്തുന്ന  നിയന്ത്രണങ്ങള്‍, അതിന്റെ പരിണാമങ്ങള്‍, തുടങ്ങിയ "
"കാതലായ വിശദാംശങ്ങളെ അവഗണിയ്ക്കാനും പ്രേരിപ്പിയ്ക്കുന്നു. ഈ ഉപരിപ്ലവമായ സമീപനം, ഈ "
"പ്രശ്നങ്ങള്‍ക്കെല്ലാം ഒരു സാമ്പത്തിക മാനം നല്കാന്‍ പ്രേരിപ്പിയ്ക്കുന്നു."

# type: Content of: <p>
msgid ""
"Economics operates here, as it often does, as a vehicle for unexamined "
"assumptions.  These include assumptions about values, such as that amount of "
"production matters, while freedom and way of life do not, and factual "
"assumptions which are mostly false, such as that copyrights on music "
"supports musicians, or that patents on drugs support life-saving research."
msgstr ""
"ഊഹങ്ങളെ അടിസ്ഥാനമാക്കിയ സാമ്പത്തിക മാനം, പതിവുപോലെ, ഇവിടേയും പ്രവര്‍ത്തിയ്ക്കുന്നു. മൂല്യങ്ങളെ "
"കുറിച്ചുള്ള ധാരണകളും ഇതിലുള്‍പ്പെടുന്നു. സ്വാതന്ത്ര്യവും, ജീവിതരീതിയുമല്ല, ഉത്പാദനത്തിന്റെ അളവാണു് "
"കാര്യം എന്നതു പോലെയുള്ള ചിന്താഗതികള്‍, കൂടാതെ, സംഗീതത്തിനുമുകളിലുള്ള പകര്‍പ്പവകാശങ്ങള്‍ "
"സംഗീതജ്ഞരെ പിന്തുണയ്ക്കാന്‍ ആവശ്യമാണെന്നും, മരുന്നുകള്‍ക്കുള്ള പേറ്റന്റുകള്‍ ജീവരക്ഷയ്ക്കുള്ള ഗവേഷണത്തെ "
"സഹായിയ്ക്കും എന്നൊക്കെയുള്ള വസ്തുതാപരമായ ധാരണകള്‍, പലതും തെറ്റായവ."

# type: Content of: <p>
msgid ""
"Another problem is that, at the broad scale of “intellectual "
"property”, the specific issues raised by the various laws become "
"nearly invisible.  These issues arise from the specifics of each law—"
"precisely what the term “intellectual property” encourages "
"people to ignore. For instance, one issue relating to copyright law is "
"whether music sharing should be allowed. Patent law has nothing to do with "
"this.  Patent law raises issues such as whether poor countries should be "
"allowed to produce life-saving drugs and sell them cheaply to save lives. "
"Copyright law has nothing to do with such matters."
msgstr ""
"വേറൊരു പ്രശ്നമെന്തെന്നാല്‍, “ബൌദ്ധിക സ്വത്തു്”-ന്റെ വലിയ മാനദണ്ഡത്തില്‍, ഓരോ "
"നിയമങ്ങളും ഉയര്‍ത്തുന്ന പ്രത്യേകമായ പ്രശ്നങ്ങള്‍ ഒരുവിധം അപ്രത്യക്ഷമാകുന്നു. ഈ പ്രശ്നങ്ങള്‍ ഓരോ "
"നിയമത്തിന്റേയും വിശദാംശങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞതാണു്—“ബൌദ്ധിക സ്വത്തു്” "
"എന്നപദം ജനങ്ങളോടു് അവഗണിയ്ക്കാന്‍ പ്രോത്സാഹിപ്പിയ്ക്കുന്നതും, കൃത്യമായും ഇതേ വിശദാംശങ്ങളാണു്. "
"ഉദാഹരണത്തിനു്, സംഗീതം പങ്കുവെയ്ക്കാന്‍ അനുവദിയ്ക്കണോ എന്നതു് പകര്‍പ്പവകാശ നിയമവുമായി ബന്ധപ്പെട്ട "
"ഒരു പ്രശ്നമാണു്. പേറ്റന്റ് നിയമത്തിനു് ഇതുമായി യാതൊരു ബന്ധവുമില്ല. പേറ്റന്റ് നിയമങ്ങള്‍ ഉയര്‍ത്തുന്നതു്,"
"ദരിദ്ര രാഷ്ട്രങ്ങള്‍ക്കു് ജീവന്‍രക്ഷാ മരുന്നുകള്‍ നിര്‍മ്മിയ്ക്കാനും അവ വില കുറച്ചു് വില്‍ക്കാനും ഉള്ള "
"അനുവാദം വേണോ എന്നതു പോലെയുള്ള  പ്രശ്നങ്ങളാണു്. പകര്‍പ്പവകാശ നിയമത്തിനു് ആ വിഷയത്തിലൊന്നും "
"ചെയ്യാനില്ല."

# type: Content of: <p>
msgid ""
"Neither of these issues is solely economic in nature, and their noneconomic "
"aspects are very different; using the shallow economic overgeneralization as "
"the basis for considering them means ignoring the differences.  Putting the "
"two laws in the “intellectual property” pot obstructs clear "
"thinking about each one."
msgstr ""
"ഈ പ്രശ്നങ്ങളൊന്നും മുഴുവനായും സാമ്പത്തികപരമായ പ്രശ്നങ്ങളല്ല, മാത്രമല്ല അവയുടെ "
"സാമ്പത്തികപരമല്ലാത്ത വശങ്ങള്‍ വളരെ വ്യത്യസ്തവുമാണു്;  തുച്ഛമായ സാമ്പത്തിക അതിസാമാന്യവത്കരണം "
"അടിസ്ഥാനമാക്കിയെടുക്കുന്നതു് ഈ വ്യത്യാസങ്ങളെ അവഗണിയ്ക്കലാണു്. ഈ രണ്ടു നിയമങ്ങളേയും “"
"ബൌദ്ധിക സ്വത്തു്” -ന്റെ കുടത്തിലിടുന്നതു് ഓരോന്നിനേയും കുറിച്ചുള്ള വ്യക്തമായ ചിന്തയെ "
"തടസ്സപ്പെടുത്തുകയാണു്."

# type: Content of: <p>
msgid ""
"Thus, any opinions about “the issue of intellectual property” "
"and any generalizations about this supposed category are almost surely "
"foolish. If you think all those laws are one issue, you will tend to choose "
"your opinions from a selection of sweeping overgeneralizations, none of "
"which is any good."
msgstr ""
"അതിനാല്‍, “ബൌദ്ധികസ്വത്തിന്റെ വിഷയത്തെ”കുറിച്ചുള്ള ഏതൊരഭിപ്രായവും,  ഉണ്ടെന്നു് "
"സങ്കല്‍പ്പിയ്ക്കപ്പെടുന്ന ഇങ്ങനെ ഒരു വിഭാഗത്തേക്കുറിച്ചുള്ള ഏതു് സാമാന്യവത്കരണവും ഏതാണ്ടുറപ്പായും "
"വിഡ്ഢിത്തമായിരിയ്ക്കം. ഇപ്പറഞ്ഞ എല്ലാ നിയമങ്ങളും ഒന്നാണെന്നു് കണക്കാക്കുകയാണെങ്കില്‍, ഒരോന്നിനും "
"ഒരുഗുണവുമില്ലാത്ത ഒരുകൂട്ടം  അതിസാമാന്യത്വങ്ങളില്‍ നിന്നു് അഭിപ്രായം സ്വരൂപിയ്ക്കുന്നതിനു് നിങ്ങള്‍ "
"പ്രേരിതരാകും."

# type: Content of: <p>
msgid ""
"If you want to think clearly about the issues raised by patents, or "
"copyrights, or trademarks, the first step is to forget the idea of lumping "
"them together, and treat them as separate topics. The second step is to "
"reject the narrow perspectives and simplistic picture the term “"
"intellectual property” suggests. Consider each of these issues "
"separately, in its fullness, and you have a chance of considering them well."
msgstr ""
"പേറ്റന്റുകളോ, പകര്‍പ്പവകാശങ്ങളോ, ട്രേഡ്‌മാര്‍ക്കുകളോ ഉയര്‍ത്തുന്ന പ്രശ്നത്തേക്കുറിച്ചു് നിങ്ങള്‍ക്കു് "
"വ്യക്തമായി ചിന്തിയ്ക്കണമെന്നുണ്ടെങ്കില്‍, ആദ്യപടി, അവയെല്ലാം കൂട്ടിക്കുഴയ്ക്കുന്നതൊഴിവാക്കി, "
"ഓരോന്നും വ്യത്യസ്ത വിഷയങ്ങളായി കണക്കാക്കുക എന്നതാണു്. “ബൌദ്ധിക സ്വത്തു്” എന്ന പദം "
"നിര്‍ദ്ദേശിയക്കുന്ന ഇടുങ്ങിയ വീക്ഷണവും ലളിതമായ ചിത്രവും ഉപേക്ഷിയ്ക്കുക എന്നതാണു് അടുത്തപടി. ഈ ഓരോ "
"വിഷയത്തേയും അതിന്റെ പൂര്‍ണ്ണതയോടു കൂടി വ്യത്യസ്തമായി പരിഗണിയ്ക്കു എന്നാല്‍ നിങ്ങള്‍ക്കവയെ നന്നായി "
"നിരൂപിയ്ക്കാനുള്ള ഒരവസരം കിട്ടും."

# type: Content of: <p>
msgid ""
"And when it comes to reforming WIPO, among other things <a href=\"http://www."
"fsfeurope.org/documents/wiwo.html\">let's call for changing its name</a>."
msgstr ""
"WIPO-യുടെ പുനര്‍നിര്‍മ്മാണത്തെ കുറിച്ചാണെങ്കില്‍, മറ്റു കാര്യങ്ങള്‍ കൂടാതെ <a href=\"http://www."
"fsfeurope.org/documents/wiwo.html\">നമുക്കതിന്റെ പേരുമാറ്റാന്‍ ആഹ്വാനം ചെയ്യാം</a>"

# type: Content of: <div>
#. TRANSLATORS: Use space (SPC) as msgstr if you don't have notes.
msgid "*GNUN-SLOT: TRANSLATOR'S NOTES*"
msgstr "  "

# type: Content of: <div><p>
msgid ""
"Please send FSF & GNU inquiries to <a href=\"mailto:gnu at gnu.org"
"\"><em>gnu at gnu.org</em></a>.  There are also <a href=\"/contact/\">other "
"ways to contact</a> the FSF.  <br /> Please send broken links and other "
"corrections or suggestions to <a href=\"mailto:webmasters at gnu.org"
"\"><em>webmasters at gnu.org</em></a>."
msgstr ""
"എഫ് എസ് എഫ് -നെ കുറിച്ചും ഗ്നു -വിനെ കുറിച്ചുമുള്ള ചോദ്യങ്ങളും സംശയങ്ങളും <a href=\"mailto:"
"gnu at gnu.org\"><em>gnu at gnu.org</em></a> ലേയ്ക്കു് അയയ്ക്കുക. എഫ് എസ് എഫുമായി ബന്ധപ്പെടാന്‍ "
"<a href=\"/contact\">മറ്റു വഴികളും ഉണ്ടു് </a>. <br />തെറ്റായ കണ്ണികളെകുറിച്ചും മറ്റു് "
"നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും <a href=\"mailto:webmasters at gnu.org"
"\"><em>webmasters at gnu.org</em></a> എന്ന വിലാസത്തിലേയ്ക്കു് എഴുതുക"

# type: Content of: <div><p>
msgid ""
"Please see the <a href=\"/server/standards/README.translations.html"
"\">Translations README</a> for information on coordinating and submitting "
"translations of this article."
msgstr ""
"ഈ ലേഖനത്തിന്റെ തര്‍ജ്ജമയില്‍ പങ്കെടുക്കാനും സമര്‍പ്പിയ്ക്കാനും <a href=\"/server/standards/"
"README.translations.html\">പരിഭാഷാ സഹായി</a>കാണുക."

# type: Content of: <div><p>
msgid ""
"Copyright © 2004, 2006 Richard M. Stallman <br /> Verbatim copying and "
"distribution of this entire article is permitted worldwide without royalty "
"in any medium provided this notice is preserved."
msgstr ""
"പകര്‍പ്പവകാശം © 2004, 2006 റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ <br />ഈ അറിയിപ്പു് "
"നിലനിര്‍ത്തിയിരിയ്ക്കണം എന്ന നിബന്ധനയോടെ, സമ്പൂര്‍ണ്ണ ലേഖനത്തിന്റെ പദാനുപദ പകര്‍പ്പും വിതരണവും, "
"ഏതു മാധ്യമത്തിലും,യാതൊരു റോയല്‍റ്റിയും ഇല്ലാതെ അനുവദിച്ചിരിയ്ക്കുന്നു.<"

# type: Content of: <div><div>
#. TRANSLATORS: Use space (SPC) as msgstr if you don't want credits.
msgid "*GNUN-SLOT: TRANSLATOR'S CREDITS*"
msgstr ""
" <a href=\"mailto:mail at swathanthran.in>Shyam Karanattu <mail at swathanthran."
"in></a>"

# type: Content of: <div><p>
#.  timestamp start 
msgid "Updated:"
msgstr "പുതുക്കിയതു്"

# type: Content of: <div><h4>
msgid "Translations of this page"
msgstr "ഈ താളിന്റെ പരിഭാഷ"


More information about the discuss mailing list