[ILUG-Cochin.org] സ്വാതന്ത്ര്യ പദയാത്ര ഇപ്പോള്‍ കോഴിക്കോട്ട്..

Jaisen Nedumpala jaisuvyas at gmail.com
Fri Oct 17 11:54:52 PDT 2008


That is indic malayalam script - unicode ver 5.0. Just enable
malayalam in your computer, u can read all. :) Follow this link:
http://malayalam.kerala.gov.in/

On 17/10/2008, Jain Johny <jainmjo at gmail.com> wrote:
> :-o
> What is this? I stopped reading after a few sentences. Cant read more.
>
> 2008/10/17 Jaisen Nedumpala <jaisuvyas at gmail.com>
>
>> കഴിഞ്ഞ ഗാന്ധി ജയന്തി ദിനത്തില്‍ കാസറഗോഡ് നിന്നും തിരുവനന്തപുരത്തേക്ക്
>> പുറപ്പെട്ട "സ്വാതന്ത്ര്യ പദയാത്ര" മൂന്നു ജില്ലകള്‍ പിന്നിട്ട് കോഴിക്കോടു്
>> എത്തിയിരിക്കുകയാണ്. കോഴിക്കോട്ടെ സ്വതന്ത്ര സോഫ്റ്റ് വെയര്‍
>> ഉപയോഗിക്കുന്നവരുടെ കൂട്ടായ്മ (fsug-calicut), കെ.എസ്.ഇ.ബിയിലെ സ്വതന്ത്ര
>> സോഫ്റ്റ് വെയര്‍ പ്രേമികള്‍, റോട്ടറി ക്ലബ് എന്നിവരുടെ
>> സംയുക്താഭിമുഖ്യത്തില്‍
>> താമരശ്ശേരി വ്യാപാരഭവനില്‍ വച്ച് പദയാത്രയ്ക്ക് ഊഷ്മളമായ സ്വീകരണം
>> നല്കുകയുണ്ടായി. തിരുവനന്തപുരത്തുള്ള സിക്സ് വെയര്‍ എന്ന കമ്പനിയിലെ അനൂപ്
>> ജോണ്‍, ചെറി, പ്രസാദ് എന്നിവരും കോഴിക്കോടുള്ള അസെന്റ് എന്ന സ്ഥാപനത്തിലെ
>> സൂരജ്
>> കേണോത്തും ആണ് പദയാത്ര താമരശ്ശേരിയിലെത്തുമ്പോള്‍ സംഘത്തിലുണ്ടായിരുന്നത്.
>> സ്വീകരണയോഗത്തില്‍ ശ്രീ. പി.പി.ബാലകൃഷ്ണന്‍ (പ്രസിഡണ്ട്, റോട്ടറി ക്ലബ്,
>> ബാലുശ്ശേരി), മുഹമ്മദ് നിയാസ് (സെക്രട്ടറി, റോട്ടറി ക്ലബ്, ബാലുശ്ശേരി),
>> അനൂപ്
>> ജോണ്‍ (സിക്സ് വെയര്‍), മുഹമ്മദ് ഉനൈസ് (അസി. എഞ്ചിനീയര്‍, കെ.എസ്.ഇ.ബി.),
>> സൂരജ് കേണോത്ത് (അസെന്റ്), ചെറി (സിക്സ് വെയര്‍) എന്നിവര്‍ സംസാരിച്ചു.
>>     ചില പൊതു ലക്ഷ്യങ്ങള്‍ക്കു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലൂടെയും
>> കാല്‍നടയായി സഞ്ചരിച്ചു കൊണ്ടിരിക്കുകയാണിവര്‍. സാമൂഹിക തിന്മകളില്‍
>> നിന്നുള്ള
>> മോചനം, പാരിസ്ഥിതിക പ്രശ്നങ്ങളില്‍ നിന്നുള്ള മോചനം, സോഫ്റ്റ് വെയറിന്റെ ഉറവ
>> (source code) പഠിക്കാനും പകര്‍ത്താനും തിരുത്താനും കൈമാറാനുമുള്ള
>> സ്വാതന്ത്ര്യം എന്നിവയാണീ ലക്ഷ്യങ്ങള്‍. ഈ ഉദ്ദേശലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി
>> പ്രവര്‍ത്തിക്കുന്നവരേയും, ഇത്തരം മേഖലകളില്‍ താല്പര്യമുള്ളവരേയും ഒരു
>> കണ്ണിയില്‍ ഇണക്കിച്ചേര്‍ക്കുക എന്നതാണ് പദയാത്രയുടെ പ്രഖ്യാപിത ലക്ഷ്യം.
>>     ‌രാവിലെ മുതല്‍ ഇവര്‍ നടത്തം തുടങ്ങും. നടന്നെത്തുന്ന സ്ഥലത്തെ
>> സ്കൂളുകളിലെയും  കോളേജുകളിലെയും മറ്റു പൊതു സ്ഥാപനങ്ങളിലെയും
>> വിദ്യാര്‍ത്ഥികളോടും വിജ്ഞാനകുതുകികളോടും ആശയസംവാദം നടത്തുക,
>> ആളുകള്‍ക്കിടയില്‍
>> ബോധവല്‍ക്കരണവും പ്രചരണവും നടത്തുക, രാത്രിയില്‍ എത്തിച്ചേരുന്നിടത്ത് ഈ
>> യാത്രയുമായി സഹകരിക്കുന്നവര്‍ ഏര്‍പ്പാടു ചെയ്യുന്ന സ്ഥലത്ത് താമസിക്കുക,
>> പിറ്റേന്ന് വീണ്ടും നടത്തം തുടരുക എന്നിങ്ങനെയാണ് ഈ പ്രചരണ യാത്രയുടെ രീതി.
>>     ഇത്തരത്തില്‍ കേരളത്തില്‍ ആദ്യമായി നടത്തുന്ന ഈ പദയാത്രയുമായി തുടക്കം
>> മുതലേ സഹകരിക്കുന്നവര്‍ തിരുവനന്തപുരത്തെ ലിനക്സ് ഉപയോഗിക്കുന്നവരുടെ
>> കൂട്ടായ്മ
>> (ilug-tvm), കോഴിക്കോട്ടെ സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നവരുടെ
>> കൂട്ടായ്മ (fsug-calicut), സ്പേസ് (Society For Promotion of Alternative
>> Computing and Employment), സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് എന്നിവരാണ്.
>> അക്ഷയ
>> മിഷന്‍, കെ.എസ്.ഇ.ബിയിലെ സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രേമികള്‍ എന്നിവര്‍
>> ആശയസംവാദത്തിനു് വേദിയൊരുക്കിക്കൊണ്ടും സംഘത്തിന് താമസ
>> സൗകര്യമൊരുക്കിക്കൊണ്ടും
>> പദയാത്രയുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചിയിലെ ലിനക്സ്
>> ഉപയോഗിക്കുന്നവരുടെ കൂട്ടായ്മ (ilug-cochin), പദയാത്ര കൊച്ചിയിലെത്തുമ്പോള്‍
>> കാര്യപരിപാടികള്‍ സംഘടിപ്പിക്കുവാന്‍ കാത്തിരിക്കുന്നു.
>>     കാസറഗോഡ് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിഫാത്തിമ ഇബ്രാഹിം ആണ് ഒക്ടോബര്‍
>> രണ്ടാം തീയതി പദയാത്രയ്ക്ക് ഫ്ലാഗ് ഓഫ് ചെയ്തത്. കാഞ്ഞങ്ങാട് നെഹറു ആര്‍ട്സ്
>> ആന്റ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥികളുമായും പടന്നക്കാട്ടെ കാര്‍ഷിക
>> കോളേജിലെ
>> അദ്ധ്യാപകരും ഗവേഷകരുമായും സംഘാംഗങ്ങള്‍ സംവദിക്കുകയുണ്ടായി. കണ്ണൂര്‍
>> സയന്‍സ്
>> പാര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ പാരിസ്ഥിതിക ആക്ഷന്‍ പ്ലാന്‍ രൂപീകരണത്തിനു
>> വേണ്ടി നടന്ന യോഗത്തില്‍ സംസാരിക്കാനും, കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍
>> അക്ഷയ മിഷന്‍ സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുക്കാനും പദയാത്രയ്ക്ക്
>> അവസരമുണ്ടായി. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ വച്ചും കണ്ണൂര്‍
>> സര്‍വ്വകലാശാലയുടെ
>> തലശ്ശേരി കാംപസ്സില്‍ വച്ചും സംഘാംഗങ്ങള്‍ വിദ്യാര്‍ത്ഥികളുമായി ആശയസംവാദം
>> നടത്തി. മയ്യഴിയിലെ മലയാള കലാഗ്രാമത്തില്‍ വച്ച് പ്രസിദ്ധ ചിത്രകാരന്‍ ശ്രീ.
>> എം.വി. ദേവന്‍ സംഘാംഗങ്ങളുടെ ആതിഥേയത്വം വഹിച്ചു. വടകര കെ.എസ്.ഇ.ബി സെക്ഷന്‍
>> ഓഫീസിലെ ജീവനക്കാരോടും കുറ്റ്യാടി ഐഡിയല്‍ പബ്ലിക്‍ സ്കൂളില്‍
>> ഒത്തുചേര്‍ന്നവരോടും മാനന്തവാടിയിലെ പഴശ്ശി ലൈബ്രറി പ്രവര്‍ത്തകരോടും
>> ആശയവിനിമയം നടത്തിയ സംഘാംഗങ്ങള്‍ ഒക്ടോബര്‍ 16 നു് കോഴിക്കോട് എന്‍.ഐ.ടിയിലെ
>> വിദ്യാര്‍ത്ഥികളോടൊപ്പമാണ് പ്രധാനമായും സമയം ചെലവഴിച്ചത്.
>>     നിഷാന്ത് കണ്ണൂര്‍ ജില്ലയിലും, ജംഷീദ്, ജയ്സെന്‍ എന്നിവര്‍ കോഴിക്കോട്
>> ജില്ലയിലും, മാനുവല്‍, ജിയോ, ആഷിക്ക് എന്നിവര്‍ വയനാടു് ജില്ലയിലും
>> പദയാത്രയില്‍ പങ്കു ചേര്‍ന്നു. കോഴിക്കോട്ടെ സ്വതന്ത്ര സോഫ്റ്റ് വെയര്‍
>> ഉപയോഗിക്കുന്നവരുടെ കൂട്ടായ്മ പദയാത്രയ്ക്ക് കോഴിക്കോട് ചെറൂട്ടി റോഡിലെ
>> ഖാദി
>> ബോര്‍ഡ് ഓഫീസില്‍ രാവിലെയും ബേപ്പൂരിലെ ഗോതീശ്വരം ബീച്ച് റിസോര്‍ട്ടില്‍
>> ഇന്ന്
>> വൈകുന്നേരം നടക്കുന്ന കൂട്ടായ്മയുടെ യോഗത്തില്‍ വച്ചും സ്വീകരണം
>> നല്കുന്നതാണ്.
>> പദയാത്രയില്‍ പങ്കു ചേരണമെന്നാഗ്രഹിക്കുന്നവര്‍ക്ക് കൂടെ ചേരാവുന്നതാണ്.
>>     കൂടുതല്‍ വിവരങ്ങള്‍ക്ക് :
>>
>>         അനൂപ് ജോണ്‍          -  +919495969446
>>         നെടുമ്പാല ജയ്സെന്‍     -  +919846758780
>>         ജംഷീദ് കെ കെ        -  +919349101566
>>         http://www.freedomwalk.in
>>         freedomwalk at googlegroups.com
>>         fsug-calicut at freelists.org
>>         ilug-tvm at googlegroups.com
>>
>>
>> --
>> ~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~
>> നെടുമ്പാല ജയ്സെന്‍
>> http://cheruvannur.web4all.in/
>> http://cheruvannur.web4all.in/resources/
>> http://www.whylinuxisbetter.net/
>> ~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~
>>    (`'·.¸(`'·.¸ (`'·.¸^¸.·'´) ¸.·'´)¸.·'´)
>> «´¨`·* Jaisen Nedumpala. *..´¨`»
>>    (¸.·'´(¸.·'´ (`'·.¸ ¸.·'´) `'·.¸)`'·.¸)
>> ¸.·´¸.·´¸.·´¸.·^ `'·.¸ ¸.·'´
>> ¸.·´(  `·.¸ `·.¸
>> ¸.·´`·.¸ )`·.¸
>> ¸.·´¸.·)´ `·.¸
>>     (.·´)`·.¸
>>    ( `v´ )
>>      `v´
>>
>> _______________________________________________
>> Mailinglist mailing list
>> Mailinglist at ilug-cochin.org
>> http://ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org
>>
>>
>
>
> --
> Regards,
> Jain M Johny
>


-- 
~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~
നെടുമ്പാല ജയ്സെന്‍
http://cheruvannur.web4all.in/
http://cheruvannur.web4all.in/resources/
http://www.whylinuxisbetter.net/
~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~
    (`'·.¸(`'·.¸ (`'·.¸^¸.·'´) ¸.·'´)¸.·'´)
«´¨`·* Jaisen Nedumpala. *..´¨`»
    (¸.·'´(¸.·'´ (`'·.¸ ¸.·'´) `'·.¸)`'·.¸)
¸.·´¸.·´¸.·´¸.·^ `'·.¸ ¸.·'´
¸.·´(  `·.¸ `·.¸
¸.·´`·.¸ )`·.¸
¸.·´¸.·)´ `·.¸
     (.·´)`·.¸
    ( `v´ )
      `v´
_______________________________________________
Mailinglist mailing list
Mailinglist at ilug-cochin.org
http://ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org


More information about the discuss mailing list