[ilug-tvm] Re: സ്വാതന്ത്ര്യ പദയാത്ര ഇപ്പോള്‍ കോഴിക്കോട്ട്..

V K Adarsh adarshpillai at gmail.com
Fri Oct 17 10:01:40 PDT 2008


കൊല്ലത്ത് വരുമ്പോള്‍ ഞാനും കൂട്ടുകാരും വിദ്യാര്‍ത്ഥികളും ഒപ്പം കൂടാം.
വികെ ആദര്‍ശ് ,ഉമയനല്ലൂര്‍. പി ഒ, കൊല്ലം.

2008/10/17 Jaisen Nedumpala <jaisuvyas at gmail.com>

> കഴിഞ്ഞ ഗാന്ധി ജയന്തി ദിനത്തില്‍ കാസറഗോഡ് നിന്നും തിരുവനന്തപുരത്തേക്ക്
> പുറപ്പെട്ട "സ്വാതന്ത്ര്യ പദയാത്ര" മൂന്നു ജില്ലകള്‍ പിന്നിട്ട് കോഴിക്കോടു്
> എത്തിയിരിക്കുകയാണ്. കോഴിക്കോട്ടെ സ്വതന്ത്ര സോഫ്റ്റ് വെയര്‍
> ഉപയോഗിക്കുന്നവരുടെ കൂട്ടായ്മ (fsug-calicut), കെ.എസ്.ഇ.ബിയിലെ സ്വതന്ത്ര
> സോഫ്റ്റ് വെയര്‍ പ്രേമികള്‍, റോട്ടറി ക്ലബ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍
> താമരശ്ശേരി വ്യാപാരഭവനില്‍ വച്ച് പദയാത്രയ്ക്ക് ഊഷ്മളമായ സ്വീകരണം
> നല്കുകയുണ്ടായി. തിരുവനന്തപുരത്തുള്ള സിക്സ് വെയര്‍ എന്ന കമ്പനിയിലെ അനൂപ്
> ജോണ്‍, ചെറി, പ്രസാദ് എന്നിവരും കോഴിക്കോടുള്ള അസെന്റ് എന്ന സ്ഥാപനത്തിലെ സൂരജ്
> കേണോത്തും ആണ് പദയാത്ര താമരശ്ശേരിയിലെത്തുമ്പോള്‍ സംഘത്തിലുണ്ടായിരുന്നത്.
> സ്വീകരണയോഗത്തില്‍ ശ്രീ. പി.പി.ബാലകൃഷ്ണന്‍ (പ്രസിഡണ്ട്, റോട്ടറി ക്ലബ്,
> ബാലുശ്ശേരി), മുഹമ്മദ് നിയാസ് (സെക്രട്ടറി, റോട്ടറി ക്ലബ്, ബാലുശ്ശേരി), അനൂപ്
> ജോണ്‍ (സിക്സ് വെയര്‍), മുഹമ്മദ് ഉനൈസ് (അസി. എഞ്ചിനീയര്‍, കെ.എസ്.ഇ.ബി.),
> സൂരജ് കേണോത്ത് (അസെന്റ്), ചെറി (സിക്സ് വെയര്‍) എന്നിവര്‍ സംസാരിച്ചു.
>     ചില പൊതു ലക്ഷ്യങ്ങള്‍ക്കു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലൂടെയും
> കാല്‍നടയായി സഞ്ചരിച്ചു കൊണ്ടിരിക്കുകയാണിവര്‍. സാമൂഹിക തിന്മകളില്‍ നിന്നുള്ള
> മോചനം, പാരിസ്ഥിതിക പ്രശ്നങ്ങളില്‍ നിന്നുള്ള മോചനം, സോഫ്റ്റ് വെയറിന്റെ ഉറവ
> (source code) പഠിക്കാനും പകര്‍ത്താനും തിരുത്താനും കൈമാറാനുമുള്ള
> സ്വാതന്ത്ര്യം എന്നിവയാണീ ലക്ഷ്യങ്ങള്‍. ഈ ഉദ്ദേശലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി
> പ്രവര്‍ത്തിക്കുന്നവരേയും, ഇത്തരം മേഖലകളില്‍ താല്പര്യമുള്ളവരേയും ഒരു
> കണ്ണിയില്‍ ഇണക്കിച്ചേര്‍ക്കുക എന്നതാണ് പദയാത്രയുടെ പ്രഖ്യാപിത ലക്ഷ്യം.
>     ‌രാവിലെ മുതല്‍ ഇവര്‍ നടത്തം തുടങ്ങും. നടന്നെത്തുന്ന സ്ഥലത്തെ
> സ്കൂളുകളിലെയും  കോളേജുകളിലെയും മറ്റു പൊതു സ്ഥാപനങ്ങളിലെയും
> വിദ്യാര്‍ത്ഥികളോടും വിജ്ഞാനകുതുകികളോടും ആശയസംവാദം നടത്തുക, ആളുകള്‍ക്കിടയില്‍
> ബോധവല്‍ക്കരണവും പ്രചരണവും നടത്തുക, രാത്രിയില്‍ എത്തിച്ചേരുന്നിടത്ത് ഈ
> യാത്രയുമായി സഹകരിക്കുന്നവര്‍ ഏര്‍പ്പാടു ചെയ്യുന്ന സ്ഥലത്ത് താമസിക്കുക,
> പിറ്റേന്ന് വീണ്ടും നടത്തം തുടരുക എന്നിങ്ങനെയാണ് ഈ പ്രചരണ യാത്രയുടെ രീതി.
>     ഇത്തരത്തില്‍ കേരളത്തില്‍ ആദ്യമായി നടത്തുന്ന ഈ പദയാത്രയുമായി തുടക്കം
> മുതലേ സഹകരിക്കുന്നവര്‍ തിരുവനന്തപുരത്തെ ലിനക്സ് ഉപയോഗിക്കുന്നവരുടെ കൂട്ടായ്മ
> (ilug-tvm), കോഴിക്കോട്ടെ സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നവരുടെ
> കൂട്ടായ്മ (fsug-calicut), സ്പേസ് (Society For Promotion of Alternative
> Computing and Employment), സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് എന്നിവരാണ്. അക്ഷയ
> മിഷന്‍, കെ.എസ്.ഇ.ബിയിലെ സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രേമികള്‍ എന്നിവര്‍
> ആശയസംവാദത്തിനു് വേദിയൊരുക്കിക്കൊണ്ടും സംഘത്തിന് താമസ സൗകര്യമൊരുക്കിക്കൊണ്ടും
> പദയാത്രയുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചിയിലെ ലിനക്സ്
> ഉപയോഗിക്കുന്നവരുടെ കൂട്ടായ്മ (ilug-cochin), പദയാത്ര കൊച്ചിയിലെത്തുമ്പോള്‍
> കാര്യപരിപാടികള്‍ സംഘടിപ്പിക്കുവാന്‍ കാത്തിരിക്കുന്നു.
>     കാസറഗോഡ് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിഫാത്തിമ ഇബ്രാഹിം ആണ് ഒക്ടോബര്‍
> രണ്ടാം തീയതി പദയാത്രയ്ക്ക് ഫ്ലാഗ് ഓഫ് ചെയ്തത്. കാഞ്ഞങ്ങാട് നെഹറു ആര്‍ട്സ്
> ആന്റ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥികളുമായും പടന്നക്കാട്ടെ കാര്‍ഷിക കോളേജിലെ
> അദ്ധ്യാപകരും ഗവേഷകരുമായും സംഘാംഗങ്ങള്‍ സംവദിക്കുകയുണ്ടായി. കണ്ണൂര്‍ സയന്‍സ്
> പാര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ പാരിസ്ഥിതിക ആക്ഷന്‍ പ്ലാന്‍ രൂപീകരണത്തിനു
> വേണ്ടി നടന്ന യോഗത്തില്‍ സംസാരിക്കാനും, കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍
> അക്ഷയ മിഷന്‍ സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുക്കാനും പദയാത്രയ്ക്ക്
> അവസരമുണ്ടായി. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ വച്ചും കണ്ണൂര്‍ സര്‍വ്വകലാശാലയുടെ
> തലശ്ശേരി കാംപസ്സില്‍ വച്ചും സംഘാംഗങ്ങള്‍ വിദ്യാര്‍ത്ഥികളുമായി ആശയസംവാദം
> നടത്തി. മയ്യഴിയിലെ മലയാള കലാഗ്രാമത്തില്‍ വച്ച് പ്രസിദ്ധ ചിത്രകാരന്‍ ശ്രീ.
> എം.വി. ദേവന്‍ സംഘാംഗങ്ങളുടെ ആതിഥേയത്വം വഹിച്ചു. വടകര കെ.എസ്.ഇ.ബി സെക്ഷന്‍
> ഓഫീസിലെ ജീവനക്കാരോടും കുറ്റ്യാടി ഐഡിയല്‍ പബ്ലിക്‍ സ്കൂളില്‍
> ഒത്തുചേര്‍ന്നവരോടും മാനന്തവാടിയിലെ പഴശ്ശി ലൈബ്രറി പ്രവര്‍ത്തകരോടും
> ആശയവിനിമയം നടത്തിയ സംഘാംഗങ്ങള്‍ ഒക്ടോബര്‍ 16 നു് കോഴിക്കോട് എന്‍.ഐ.ടിയിലെ
> വിദ്യാര്‍ത്ഥികളോടൊപ്പമാണ് പ്രധാനമായും സമയം ചെലവഴിച്ചത്.
>     നിഷാന്ത് കണ്ണൂര്‍ ജില്ലയിലും, ജംഷീദ്, ജയ്സെന്‍ എന്നിവര്‍ കോഴിക്കോട്
> ജില്ലയിലും, മാനുവല്‍, ജിയോ, ആഷിക്ക് എന്നിവര്‍ വയനാടു് ജില്ലയിലും
> പദയാത്രയില്‍ പങ്കു ചേര്‍ന്നു. കോഴിക്കോട്ടെ സ്വതന്ത്ര സോഫ്റ്റ് വെയര്‍
> ഉപയോഗിക്കുന്നവരുടെ കൂട്ടായ്മ പദയാത്രയ്ക്ക് കോഴിക്കോട് ചെറൂട്ടി റോഡിലെ ഖാദി
> ബോര്‍ഡ് ഓഫീസില്‍ രാവിലെയും ബേപ്പൂരിലെ ഗോതീശ്വരം ബീച്ച് റിസോര്‍ട്ടില്‍ ഇന്ന്
> വൈകുന്നേരം നടക്കുന്ന കൂട്ടായ്മയുടെ യോഗത്തില്‍ വച്ചും സ്വീകരണം നല്കുന്നതാണ്.
> പദയാത്രയില്‍ പങ്കു ചേരണമെന്നാഗ്രഹിക്കുന്നവര്‍ക്ക് കൂടെ ചേരാവുന്നതാണ്.
>     കൂടുതല്‍ വിവരങ്ങള്‍ക്ക് :
>
>         അനൂപ് ജോണ്‍          -  +919495969446
>         നെടുമ്പാല ജയ്സെന്‍     -  +919846758780
>         ജംഷീദ് കെ കെ        -  +919349101566
>         http://www.freedomwalk.in
>         freedomwalk at googlegroups.com
>         fsug-calicut at freelists.org
>         ilug-tvm at googlegroups.com
>
>
> --
> ~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~
> നെടുമ്പാല ജയ്സെന്‍
> http://cheruvannur.web4all.in/
> http://cheruvannur.web4all.in/resources/
> http://www.whylinuxisbetter.net/
> ~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~
>    (`'·.¸(`'·.¸ (`'·.¸^¸.·'´) ¸.·'´)¸.·'´)
> «´¨`·* Jaisen Nedumpala. *..´¨`»
>    (¸.·'´(¸.·'´ (`'·.¸ ¸.·'´) `'·.¸)`'·.¸)
> ¸.·´¸.·´¸.·´¸.·^ `'·.¸ ¸.·'´
> ¸.·´(  `·.¸ `·.¸
> ¸.·´`·.¸ )`·.¸
> ¸.·´¸.·)´ `·.¸
>     (.·´)`·.¸
>    ( `v´ )
>      `v´
>
> >
>


-- 
sincerely yours

V K Adarsh
__________________________________
Off: Lecturer, Dept:of Mechanical Engineering,Younus college of Engg &
Technology,Kollam-10

Res: 'adarsh',Vazhappally,Umayanalloor P.O ,Kollam
Mob: 093879 07485  blog: www.blogbhoomi.blogspot.com
web: http://urjasamrakshanam.org



********************************************
Environment friendly Request:
"Please consider your environmental responsibility and don't print this
e-mail unless you really need to"

Save Paper; Save Trees

--~--~---------~--~----~------------~-------~--~----~
"Freedom is the only law". 
"Freedom Unplugged"
http://www.ilug-tvm.org

You received this message because you are subscribed to the Google
Groups "ilug-tvm" group.
To post to this group, send email to ilug-tvm at googlegroups.com
To unsubscribe from this group, send email to
ilug-tvm-unsubscribe at googlegroups.com

For details visit the website: www.ilug-tvm.org or the google group page: http://groups.google.com/group/ilug-tvm?hl=en
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081017/2650f479/attachment-0002.htm>


More information about the discuss mailing list