[smc-discuss] സാങ്കേതിക വികാസവും മലയാളഭാഷയും - സെമിനാര്‍

I.P.Murali|ഐ.പി.മുരളി ipmurali at gmail.com
Sat Jun 13 04:44:52 PDT 2009


ഒരു വൈജ്ഞാനികഭാഷയെന്ന നിലയില്‍ മലയാളഭാഷയുടെ വികസനപ്രക്രിയയില്‍
സാങ്കേതികവിദ്യയ്ക്കുള്ള പ്രാധാന്യം വര്‍ദ്ധിച്ചു വരികയാണ്.
കമ്പ്യൂട്ടര്‍ ഉള്‍​പ്പെടെയുള്ള വിവിധ സങ്കേതങ്ങള്‍ ഇന്ന് മലയാളിയുടെ
നിത്യജീവിതത്തിലെ അഭിവാജ്യഘടകമായിരിക്കുന്ന സാഹചര്യത്തില്‍
കേരളഭാഷാഇന്‍സ്റ്റിറ്റ്യൂട്ടും സംസ്ഥാന ഐ.ടി മിഷനും സംയുക്തമായി
സാങ്കേതികവികസനവും മലയാളഭാഷയും എന്ന വിഷയത്തെ മുന്‍നിര്‍ത്തി ജൂണ്‍ 22,23
തീയ്യതികളില്‍ തിരുവനന്തപുരത്തുവച്ച് ഒരു ദ്വിദിന സെമിനാറും പരിശീലന
പരിപാടിയും സംഘടിപ്പിക്കുന്നു.ഭാഷാ-സാഹിത്യരംഗത്ത്
വിവരസാങ്കേതികവിദ്യയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണ്
സെമിനാറിന്റെ ലക്ഷ്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2725646,
0471-2314284 എന്ന നമ്പറില്‍ ബന്ധപ്പെടുക

http://malayalam.kerala.gov.in/index.php/Online_Registration
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list