[smc-discuss] Re: സാങ്കേതിക വികാസവും മലയാളഭാഷയും - സെമിനാര്‍

V. Sasi Kumar sasi.fsf at gmail.com
Sat Jun 13 10:06:02 PDT 2009


On Sat, 2009-06-13 at 04:44 -0700, I.P.Murali|ഐ.പി.മുരളി wrote:
> ഒരു വൈജ്ഞാനികഭാഷയെന്ന നിലയില്‍ മലയാളഭാഷയുടെ വികസനപ്രക്രിയയില്‍
> സാങ്കേതികവിദ്യയ്ക്കുള്ള പ്രാധാന്യം വര്‍ദ്ധിച്ചു വരികയാണ്.
> കമ്പ്യൂട്ടര്‍ ഉള്‍​പ്പെടെയുള്ള വിവിധ സങ്കേതങ്ങള്‍ ഇന്ന് മലയാളിയുടെ
> നിത്യജീവിതത്തിലെ അഭിവാജ്യഘടകമായിരിക്കുന്ന സാഹചര്യത്തില്‍
> കേരളഭാഷാഇന്‍സ്റ്റിറ്റ്യൂട്ടും സംസ്ഥാന ഐ.ടി മിഷനും സംയുക്തമായി
> സാങ്കേതികവികസനവും മലയാളഭാഷയും എന്ന വിഷയത്തെ മുന്‍നിര്‍ത്തി ജൂണ്‍ 22,23
> തീയ്യതികളില്‍ തിരുവനന്തപുരത്തുവച്ച് ഒരു ദ്വിദിന സെമിനാറും പരിശീലന
> പരിപാടിയും സംഘടിപ്പിക്കുന്നു.ഭാഷാ-സാഹിത്യരംഗത്ത്
> വിവരസാങ്കേതികവിദ്യയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണ്
> സെമിനാറിന്റെ ലക്ഷ്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2725646,
> 0471-2314284 എന്ന നമ്പറില്‍ ബന്ധപ്പെടുക
> 
> http://malayalam.kerala.gov.in/index.php/Online_Registration

സാങ്കേതിക വികാസവും മലയാളവും എന്ന വിഷയത്തില്‍ ഒരു സെമിനാര്‍ നടക്കുമ്പോള്‍
അതിനേക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന ഒരു വെബ് സൈറ്റ് ഇല്ലാത്തതു്
കഷ്ടമാണു്. രണ്ടു് ഫോണ്‍ നമ്പരുകളാണു് വിവരങ്ങളറിയാനായി തന്നിരിക്കുന്നതു്.
സാങ്കേതികവിദ്യയുടെ കാര്യത്തില്‍ നമ്മളിപ്പോഴും ടെലിഫോണ്‍ യുഗം
വിട്ടിട്ടില്ലേ?

സസ്നേഹം
-- 
V. Sasi Kumar
Free Software Foundation of India
Please visit http://swatantryam.blogspot.com 


--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list