[smc-discuss] CDAC's Policy document on Malayalam Internationalized Domain Names- Critique By SMC

Santhosh Thottingal santhosh.thottingal at gmail.com
Fri Dec 3 21:50:23 PST 2010


സിഡാക്കിന്റെ മറുപടി നിങ്ങള്‍ വായിച്ചോ എന്നറിയില്ല. എങ്കിലും കുറച്ചു്
ലളിതമായി വിശദീകരിക്കാം.
മലയാളത്തിലുള്ള ഇന്റര്‍നെറ്റ് വിലാസങ്ങള്‍ക്കുള്ള മാനകം ആണു് നമ്മള്‍
ചര്‍ച്ച ചെയ്യുന്ന ഡോക്യുമെന്റ്. ഇതെത്രമാത്രം
കുറ്റമറ്റതായിരിക്കണമെന്നു് വിശദീകരിക്കേണ്ട ആവശ്യമുണ്ടെന്നു
തോന്നുന്നില്ല. ഇംഗ്ലീഷ് വിലാസങ്ങള്‍ തന്നെ സ്പൂഫ് ചെയ്യുന്ന
പലവാര്‍ത്തകള്‍ നിങ്ങള്‍ വായിച്ചിരിക്കും.  സുരക്ഷ എന്നതിനു പുറമേ,
മലയാളത്തില്‍ ഉപയോഗത്തിലിരിക്കുന്ന വാക്കുകളെയൊക്കെ ഇന്റര്‍നെറ്റ്
വിലാസത്തിനായി ഉപയോഗിക്കാന്‍ സൌകര്യപ്പെടുത്തുന്ന തരത്തിലായിരിക്കണമല്ലോ
മാനകം.

പക്ഷേ, സിഡാക്ക് തയ്യാറാക്കിയ നയരേഖയില്‍ മലയാളത്തിലെ കുറേ അക്ഷരങ്ങളെ
ഇന്റര്‍നെറ്റ്  അഡ്രസ്സില്‍ നിന്നു ഒഴിവാക്കുന്നു. ഉദാഹരണം ന്ത, ന്ന
എന്നിവ കാഴ്ചയില്‍ ഒരേ പോലെ ആണെന്നു പറഞ്ഞു് variant characters എന്ന
പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
"Variant characters are characters with two or more representations
(that may appear confusingly similar to each other)"
ഇതെത്രമാത്രം മണ്ടത്തരമാണെന്നു്  മലയാളമറിയുന്ന
കൊച്ചുകുട്ടികള്‍ക്കുപോലുമറിയാം. ഈ അക്ഷരങ്ങള്‍ എങ്ങനെ കാഴ്ചയില്‍ ഒരു
പോലെയിരിക്കുന്നു?!

ഇതിനെ ചോദ്യം ചെയ്ത നമുക്ക് കിട്ടിയ മറുപടി നോക്കൂ

"The variant table is based on the observations how Malayalam
characters and conjuncts are rendered in the address bars of standard
browsers like IE, Mozilla and Safari. While ന്ത and ന്ന are perfectly
rendered in Mozilla and Safari, they are not legibly rendered in
various versions of IE. The mirror imaged nature of the glyphs was not
the criterion for the two glyphs to be qualified as variants. Also
note that the variant table is not a full-proof mechanism which can
prevent spoofing."

അതായതു് ഇന്റര്‍നെറ്റ് എക്സ്പ്ലോറരില്‍ ന്തയും ന്നയും
ചിത്രീകരിക്കുന്നതില്‍ കുഴപ്പമുണ്ടെന്നതാണു് കാരണം!. ഇതുപോലത്തെ
മണ്ടത്തരത്തിനു് എന്തു മറുപടി പറയണം?

ഇനി  സിഡാക്ക് പറഞ്ഞിരിക്കുന്ന അടുത്ത മണ്ടത്തരം നോക്കൂ.
"The IDN system devised for Malayalam is based only on the modern
script. It doesn't address the old script or the fonts based on old
script. Also, a detailed study was done before proposing homographs in
each of the languages. The study included observing the visual form of
the conjunct in the point size of the Address bars of major browsers.
The mirror imaged nature of the glyphs was not the criterion for the
two glyphs to be qualified as variants."

IDN പുതിയ ലിപി ഫോണ്ടേ പിന്തുണയ്ക്കൂ. പഴയ ലിപിയില്‍ എഴുതിയ മലയാളം
അഡ്രസ് idn ല്‍ പറ്റില്ല എന്നു്. പോരാത്തതിനു് നിലവിലെ ബ്രൌസറുകളിലെ
അഡ്രസ് ബാറില്‍ കൂട്ടക്ഷരങ്ങള്‍ എങ്ങനെ വരുന്നു എന്നു
നിരീക്ഷിച്ചശേഷമാണു് പോലും ഇങ്ങനെ തീരുമാനിച്ചതു്.
ഫോണ്ടെന്തു് ? റെന്‍ഡറിങ്ങെന്തു്? ലിപിരൂപങ്ങളെന്ത്? യുണിക്കോഡ് എന്തു്?
ബ്രൌസറെന്തു്? ഇവയെപ്പറ്റി ഏകദേശധാരണയുള്ളവരാരെങ്കിലും ഇത്തരം മണ്ടത്തരം
എഴുന്നള്ളിക്കുമോ?

ബാക്കി http://wiki.smc.org.in/CDAC-IDN-Critique എന്ന പേജില്‍ നിന്നും വായിക്കുക.

-സന്തോഷ്


More information about the discuss mailing list