[smc-discuss] ശ്രീനാരായണഗുരു സമ്പൂര്‍ണ്ണ കൃതികള്‍ - യൂണിക്കോഡിലേക്കു്

Santhosh Thottingal santhosh.thottingal at gmail.com
Mon May 10 08:58:10 PDT 2010


ഒരു സഹായ അഭ്യര്‍ത്ഥനയാണു്. ശ്രീനാരായണഗുരുവിന്റെ   സമ്പൂര്‍ണ്ണ കൃതികള്‍
-  ആസ്കി (ഫോണ്ട് എന്‍കോഡഡ്) ഡാറ്റ  ആയി മലയാളം വിക്കിപീഡിയ
പ്രവര്‍ത്തകര്‍ക്കു ലഭിച്ചിട്ടുണ്ടു്.
അതിനെ യൂണിക്കോഡിലേക്ക് മാറ്റി മലയാളം വിക്കിസോഴ്സിലേക്കു ചേ‌ര്‍ക്കാന്‍
സഹായമഭ്യര്‍ത്ഥിച്ചിരിക്കുന്നു. smc യുടെ പയ്യന്‍സ് എന്ന പ്രോഗ്രാം
ഉപയോഗിച്ച് മുഴുവനും മാറ്റിയെടുക്കാവുന്നതാണു്.
അല്പം സാങ്കേതിക ഇടപെടല്‍ ആവശ്യമായി വന്നേക്കും. ഇതിനായി
സന്നദ്ധപ്രവര്‍ത്തകരാരെങ്കിലും മുന്നോട്ടു വരണമെന്നു
അഭ്യര്‍ത്ഥിക്കുന്നു.  എന്തു ചെയ്യണമെന്നു വിശദീകരിച്ചു തരുന്നതാണു്.
പ്രയത്നം ചെറുതാണെങ്കിലും, ഇത്രയധികം പ്രാധാന്യമുള്ള ഗ്രന്ഥം
ജനങ്ങളിലേക്കെത്തിക്കുക എന്നതു് വളരെ വലിയൊരു കാര്യമാണു്.

താത്പര്യമുള്ളവര്‍ എനിക്കു മെയിലയക്കുക.
സന്തോഷ് തോട്ടിങ്ങല്‍

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com


More information about the discuss mailing list