[smc-discuss] SMC Camp 5 Review

manoj k manojkmohanme03107 at gmail.com
Wed May 26 07:11:16 PDT 2010


http://wiki.smc.org.in/Localisation_Camp/5_cochin_24,25_May_2010

ഈ ലിങ്ക് എങ്ങനെയാണ്  SMC യുടെ പ്രധാന_താളില്‍ ചേര്‍ക്കുക ?


On 5/26/10, sooraj kenoth <soorajkenoth at gmail.com> wrote:
> Hi friends,
>
> Sorry for the delayed report:
>
> സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ അഞ്ചാമതു ക്യാമ്പ് ഇക്കഴിഞ്ഞ 24,25
> തീയതികളില്‍ കൊച്ചിയില്‍ വച്ച്, കൊച്ചിയിലെ Free Learning Institute-ല്‍
> വച്ച് സംഘടിപ്പിച്ചു. ilug-cochin (http://www.ilug-cochin.org), SMC
> (http://wiki.smc.org.in), Free Learning Institute
> (http://freelearninginstitute.wordpress.com/, Zyxware Technologies
> (http://www.zyxware.com) എന്നിവര്‍ സംയുക്തമായി ആണ് ഇത് സംഘടിപ്പിച്ചത്.
> വിശദാംശങ്ങള്‍:-
>
> Day 1
>
> ഏകദേശം 10AM-മോടു കൂടിത്തന്നെ ക്യാമ്പ് ആരംഭിച്ചു. സ്വതന്ത്രമലയാളം
> കമ്പ്യൂട്ടിങ്ങിനെ കുറിച്ചും മലയാളം കമ്പ്യൂട്ടിങ്ങിന്റെ പ്രാധാന്യത്തെ
> കുറിച്ചും ഉള്ള ഒരു ചര്‍ച്ചയോടെയാണ് ക്യാമ്പ് ആരംഭിച്ചത്. തുടര്‍ന്ന്
> തര്‍ജ്ജമയിലേക്ക് കടന്നു. "ഗ്നു ഖാത്ത" തര്‍ജ്ജമയായിരുന്നു ക്യാമ്പില്‍
> ആദ്യ ദിവസം മുതലേ തന്നെ ഉദ്ദേശിച്ചിരുന്നത്. ചെറുതും എളുപ്പമുള്ളതുമായ
> ഒന്നായിരിക്കും ഒന്നാം ദിവസം നല്ലത് എന്ന ക്യാമ്പ് അംഗങ്ങളുടെ താല്പര്യം
> മാനിച്ച് അത് K3b കൈപ്പുസ്തകത്തിലേക്കു മാറി. കയ്യിലുണ്ടായിരുന്നതില്‍
> ചെറുതും എളുപ്പമെന്ന് തോന്നിയതും അതായിരുന്നു.
>
> വളരെ ചുരുങ്ങിയ സമയം കൊണ്ട് ടക്സ്​പെയിന്റിന്റെ ഭൂരിഭാഗവും തര്‍ജ്ജമചെയ്ത
> ഇരുമ്പനം സ്കൂളിലെ കൊച്ചുകൂട്ടുകാരുടെ സാന്നിധ്യമായിരുന്നു ഒന്നാം
> ദിവസത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
>
> വൈകീട്ട് ഏകദേശം നാലുമണിയോടുകൂടി ഞങ്ങള്‍ പിരിഞ്ഞു.
>
> Day 2
>
> രണ്ടാം ദിവസവും 10AM-മോടു കൂടിത്തന്നെ ക്യാമ്പ് ആരംഭിച്ചു. രണ്ടാം ദിവസം
> "ഗ്നു ഖാത്ത" തര്‍ജ്ജമ ആരംഭിച്ചു.ക്യാമ്പ് അംഗമായ നിഖിലിന്റെ കയ്യിലെ
> നിഘണ്ടുവും, http://malayalamresourcecentre.org/mrc/dictionary-യും
> തര്‍ജ്ജമ ചെയ്യുന്നതിനെ വളരെയേറെ സഹായിച്ചു. രണ്ടാം ദിവസം ഏകദേശം
> 5.45-ഓടു കൂടി ക്യാമ്പ് പിരിഞ്ഞു.
>
> തര്‍ജ്ജമ കൂടാതെ സ്വതന്ത്രസോഫ്റ്റ്​വെയറിനെ കുറിച്ചും അതിന്റെ
> പ്രചാരണത്തെ കുറിച്ചും ചില പൊതു ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. ഇതില്‍
> യു.സി. കോളേജ്-ആലുവ, വിമല കോളേജ്-ത്രിശ്ശൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍
> ക്യാമ്പിനുള്ള സാധ്യതകള്‍ മുന്നോട്ട് വയ്ക്കപ്പെട്ടു. അതുപോലെ തന്നെ,
> മെയിലിങ്ങ് ലിസ്റ്റോ, അതുപോലുള്ള ഓണ്‍ലൈന്‍ കൂട്ടായ്മകളോ ഉപയോഗിക്കാന്‍
> സാധിക്കാത്തവരും, എന്നാല്‍  സ്വതന്ത്രസോഫ്റ്റ്​വെയര്‍ ഉപയോഗിക്കാന്‍
> ആഗ്രഹിക്കുന്ന ഒരു വലിയൊരു വിഭാഗം ആളുകള്‍ ഉണ്ട് എന്നും അവര്‍ക്കായി
> വായനശാല പോലുള്ള സ്ഥലങ്ങളില്‍ സ്ഥിരം ഓഫ്​ലൈന്‍ മീറ്റിങ്ങുകള്‍
> നടത്തണമെന്ന നിര്‍ദ്ദേശവും ക്യാമ്പ് മുന്നോട്ടു വച്ചു.
>
> ക്യാമ്പിലെ തര്‍ജ്ജമയില്‍ പങ്കെടുത്തില്ലെങ്കിലും, ക്യാമ്പിനു വേണ്ടി
> സ്ഥലവും സങ്കേതിക സഹായങ്ങവും ഒരുക്കി സഹായിച്ച ശ്രീ ഐ. ബി. മനോജ്(Free
> Learning Institute), ക്യാമ്പില്‍ പങ്കെടുക്കാനായി കുട്ടികളെ
> പ്രോത്സാഹിപ്പിച്ച ഇരുമ്പനം സ്കൂളിലെ അധ്യാപകരായ ശ്രീ സനല്‍ കുമാര്‍
> സാര്‍, ശ്രീ തോമസ് സാര്‍, കുട്ടികളെ സുരക്ഷിതമായി ക്യാമ്പ് നടക്കുന്ന
> സ്ഥലത്തെത്തിക്കുകയും തിരിച്ച് കൊണ്ട് ചെല്ലുകയും, അവര്‍ക്കു വേണ്ടുന്ന
> സാങ്കേതിക ഉപദേശങ്ങള്‍ നല്കുകയും ചെയ്ത ശ്രീ സമീര്‍, ക്യാമ്പ്
> അംഗങ്ങള്‍ക്ക് താമസ സൌകര്യം ഏര്‍പ്പാടാക്കി തന്ന ശ്രീ ഉണ്ണി(ക്രിയേറ്റ്
> ടെക്നോളജീസ്) എന്നിവരുടെ പേര് പ്രത്യേകം എടുത്ത് പറയേണ്ടതാണ്.
>
>
> Participants of the Camp:
>
> Nirmal EP
> Nikhil Thomas
> Abhijith PK
> Manu C Kauma
> Geegu Vargees
> Manoj K Mohan
> Rimal Mathew
> Sinu John
> Sooraj Kenoth
>
> Regards:
> Sooraj Kenoth
> Zyxware Technologies
> "Be the Change You Wish to See in the World" - MK Gandhi
>
> --
> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ
> സംരംഭം: https://savannah.nongnu.org/projects/smc
> വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
> പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com


-- 
Manoj.K/മനോജ്.കെ
Mechanical engineering Student,Vidya Academy of Science & Technology
also visit:http://manojkmohan.blogspot.com
http://twitter.com/manojkmohan

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com


More information about the discuss mailing list