Re: [smc-discuss] ടക്സ് പെയിന്റിന് മലയാളം മെനു

Santhosh Thottingal santhosh.thottingal at gmail.com
Fri May 14 20:53:22 PDT 2010


2010/5/15 sanalkumar mr <sanalmadatheth at gmail.com>:
> പ്രിയരേ,
>           ഇരുമ്പനം ഹൈസ്കൂളിലെ സ്വതന്ത്രസോഫ്റ്റ്വെയര്‍ കൂട്ടായ്മയിലെ
> അംഗങ്ങളായ കുട്ടികള്‍ (5, 6, 7 ,8 എന്നീ ക്ലാസുകളിലെ കുട്ടികള്‍)
> ടക്സ്പെയിന്റിന്റെ മലയാളവല്ക്കരണത്തിനായി സ്കൂളില്‍ ഒരുമിക്കുന്നു.മെയ് 17, 18
> തീയതികളിലായാണ്.ടക്സ്പെയിന്റിന്റെ പ്രാദേശികവത്കരണം നടക്കുന്നത്.

വളരെ നല്ല ആശയം. എല്ലാവിധ ആശംസകളും. ഉത്പാദകരും ഉപയോക്താക്കളും
തമ്മിലുള്ള അതിര്‍ത്തി ഇല്ലാതാവുന്നതെങ്ങനെ എന്നതിന്റെ നല്ലൊരു
ഉദാഹരണമാണു് ഇതു്.  സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ മാത്രം സംഭവിക്കുന്ന
ഒന്നു്.

എന്തെങ്കിലും സഹായമാവശ്യമുണ്ടെങ്കിലും ഈ ലിസ്റ്റിലേക്ക് മെയിലയക്കൂ.

> ടക്സ്പെയിന്റില്‍ കേരളത്തിലെ പൂക്കളുടെയും പഴങ്ങളുടെയും ചിത്രങ്ങള്‍
> സ്റ്റാമ്പുകളായി ഉള്‍പ്പെടുത്താനുള്ള ശ്രമവും ഇവര്‍
> നടത്തിയിരുന്നു.ടക്സ്പെയിന്റിന്റെ ലീഡ് ഡെവലപ്പറായ ബില്‍ കെന്റിക്ക് കുട്ടികള്‍
> രൂപപ്പെടുത്തിയ സ്റ്റാമ്പുകള്‍ വരാനിരിക്കുന്ന പതിപ്പില്‍
> ഉള്‍പ്പെടുത്താമെന്നും അറിയിച്ചിട്ടുണ്ട്.

Congratulations to all students who became contributors to Tuxpaint !

-Santhosh

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com


More information about the discuss mailing list