[smc-discuss] Fwd: [FEC] Fwd: സാങ്കേതിക വിദ്യയിലെ പരിണാമങ്ങളും മലയാള ഭാഷയും--എറണാകുളം മഹാരാജകിയ കലാലയത്തില്‍ സെമിനാര്‍--ഏവര്‍ക്കും സ്വാഗതം

Santhosh Thottingal santhosh.thottingal at gmail.com
Mon Sep 27 10:20:59 PDT 2010


---------- Forwarded message ----------
From: Ashok S <ashokan.nkl at gmail.com>
Date: 2010/9/27
Subject: [FEC] Fwd: സാങ്കേതിക വിദ്യയിലെ പരിണാമങ്ങളും മലയാള
ഭാഷയും--എറണാകുളം മഹാരാജകിയ കലാലയത്തില്‍ സെമിനാര്‍--ഏവര്‍ക്കും സ്വാഗതം
To: fourth-estate-critique at googlegroups.com



 എറണാകുളം മഹാരാജകിയ കലാലയത്തില്‍
  സെമിനാര്‍
സാങ്കേതിക വിദ്യയിലെ പരിണാമങ്ങളും മലയാള ഭാഷയും

          സാങ്കേതിക വിദ്യയിലെ മാറ്റങ്ങള്‍ ഭാഷയെയും ബാധിക്കുമോ? വണ്ടി
വന്നു, ഇനി വഞ്ചി വേണ്ട എന്ന പാഠത്തിനെ അനുസ്മരിപ്പിക്കും വിധം,
നമ്മുടെയെല്ലാം ഇഛകള്‍ക്കുമപ്പുറം കമ്പ്യൂട്ടുറും, മൊബൈല്‍ ഫോണും,
എസ്.എം.എസ്സും, ഫേസ്ബുക്കും, ബ്ളോഗും എല്ലാം ഭാഷയെയും സംസ്കാരത്തെയും
അഗാധമായി സ്വാധീനിച്ചുതുടങ്ങിയിരിക്കുന്നു.

         നമ്മില്‍ പലരെയും ഭയപ്പെടുത്തുകയും ആശങ്കാകുലരാക്കുകയും
ചെയ്യുന്ന ഈ വസ്തുതയോടുള്ള പ്രതികരണമെന്ന നിലയിയില്‍ 'സാങ്കേതിക
വിദ്യയോടു പിണക്കം', 'കമ്പ്യൂട്ടറും, മൊബൈല്‍ഫോണും, ഇന്റര്‍നെറ്റും,
ഫേസ്ബുക്കും അറബിക്കടലില്‍' എന്ന മുദ്രാവാക്യം ഇന്ന് തികച്ചും
അപ്രായോഗികമാണ്. അതേസമയം സാങ്കേതിക വിദ്യയോട് മറുചോദ്യങ്ങളില്ലാത്ത
വണക്കം, അഗാധമായ കീഴടങ്ങല്‍ , അതും ആശാസ്യമല്ല. അതു മലയാള ഭാഷയുടെയും
സംസ്കാരത്തിന്റെയും അപചയത്തിലേക്കേ നയിക്കൂ.

         പിണക്കത്തിനും വണക്കത്തിനും ഇടയില്‍ സാങ്കേതിക വിദ്യകള്‍-
കമ്പ്യൂട്ടറും, മൊബൈല്‍ ഫോണും എസ്.എം.എസും എല്ലാം-നമുക്കിനി
ഒഴിവാക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ് എന്ന സത്യം അംഗീകരിച്ചുകൊണ്ട് ഇത്തരം
സാങ്കേതിക വിദ്യകളെ നമ്മുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഇണക്കാനുള്ള
പരിശ്രമമാണ് ഇന്നാവശ്യം. കുത്തക സോഫ്റ്റ്വെയറുകള്‍ ഇത്തരം പ്രാദേശിക
ഇടപെടലുകള്‍ക്ക് പഴുത് നല്‍കുന്നില്ല. കുത്തകയോട്  അപേക്ഷിക്കല്‍ മാത്രമേ
സാധ്യമായിരുന്നുള്ളൂ.  എന്നാല്‍ അടുത്ത കാലത്തായി സ്വതന്ത്ര
സോഫ്റ്റ്വെയറുകള്‍ പ്രചാരത്തിലായതോടെ ഇത്തരം ഇടപെടലുകള്‍
സുസാധ്യമായിരിക്കുകയാണ്.

        ഈ ലക്ഷ്യം നേടാന്‍ നമുക്ക് കൂട്ടായി എന്ത് ചെയ്യാന്‍ കഴിയും?  ഈ
അന്വേഷണമാണ് "സാങ്കേതിക വിദ്യയിലെ പരിണാമങ്ങളും മലയാളഭാഷയും" എന്ന
ശീര്‍ഷകത്തില്‍ ഈ സെപ്റ്റംബര്‍ ഇരുപത്തിയെട്ടാം തിയതി ചൊവ്വാഴ്ച രാവിലെ
10 മണിക്ക് മഹാരാജാസ് കോളേജിന്റെ സെമിനാര്‍ ഹാളില്‍ നടക്കുന്ന
സെമിനാറിന്റെ വിഷയം.  വിഷയം അവതരിപ്പിക്കുന്നത് കേരള സര്‍വ്വകലാശാലയുടെ
മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ബി.ഇക്ബാലും, വിജ്ഞാന സ്വാതന്ത്ര്യത്തിനുള്ള
ജനാധിപത്യകൂട്ടായ്മ അംഗവും സോഫ്റ്റ്വെയര്‍ വിദഗ്ധനുമായ ശ്രീ.
കെ.വി.അനില്‍കുമാറും കൂടിയാണ്.  അധ്യക്ഷത വഹിക്കുന്നത് ബഹുമാന്യനായ
പ്രിന്‍സിപ്പാള്‍ പ്രൊഫ: എം.എസ്.വിശ്വംഭരനും, സ്വാഗതം പറയുന്നത് മലയാളം
വകുപ്പുമേധാവി പ്രൊഫ:മാര്‍ഗരറ്റ് ജോര്‍ജും, ആശംസ അര്‍പ്പിക്കുന്നത് വൈസ്
പ്രിന്‍സിപ്പാള്‍ ഡോ:മേരി മെറ്റില്‍ഡയും ആണ്.  പങ്കെടുക്കുന്നത്
നിങ്ങള്‍ എല്ലാവരും.
സെമിനാറിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നു.

സംഘാടനം: മലയാളം വകുപ്പ്, മഹാരാജാസ് കോളേജ് & വിജ്ഞാന
സ്വാതന്ത്ര്യത്തിനുള്ള ജനാധിപത്യകൂട്ടായ്മ

പിന്‍കുറി: പിണക്കം, വണക്കം, ഇണക്കം പ്രയോഗത്തിന്  അച്യുത് ശങ്കര്‍
സാറിനോട് കടപ്പാട്



--
Ashok

--
You received this message because you are subscribed to the Google
Groups "FEC-Fourth Estate Critique" group.
To post to this group, send email to fourth-estate-critique at googlegroups.com.
To unsubscribe from this group, send email to
fourth-estate-critique+unsubscribe at googlegroups.com.
For more options, visit this group at
http://groups.google.com/group/fourth-estate-critique?hl=en.
-------------- next part --------------
A non-text attachment was scrubbed...
Name: Sankethikavidyayile parinamangalum Malayala Bhashayum.jpg
Type: image/jpeg
Size: 300232 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20100927/ae7a3cd2/SankethikavidyayileparinamangalumMalayalaBhashayum.jpg>


More information about the discuss mailing list