[smc-discuss] സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തെയും മലയാളഭാഷയെയും അപമാനിക്കരുതേ

Anivar Aravind anivar.aravind at gmail.com
Sun Sep 19 19:30:17 PDT 2010


2010/9/20 Sebin Jacob <sebinajacob at gmail.com>:
> അനിവര്‍,
>
> സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തെ കുറിച്ചായിരുന്നില്ല, സെമിനാര്‍.
> ഇന്റര്‍നെറ്റും മലയാളഭാഷയും എന്നതായിരുന്നു വിഷയം. (ഇന്റര്‍നെറ്റും
> മലയാളസാഹിത്യവും എന്നതായിരുന്നു, നേരത്തെ നിശ്ചയിച്ചിരുന്ന വിഷയം. അതു്
> പിന്നീടു് ഇങ്ങനെ മാറ്റുകയായിരുന്നു.)

അറ്റാച്ചു ചെയ്തിരിക്കുന്ന വേദിയുടെ ചിത്രങ്ങള്‍ പറയുന്നതു്
സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യ ദിനാചരണമെന്നാണ് . എന്തു തീരുമാനിച്ചു
എന്നും എങ്ങനെ മാറിപ്പോയി എന്നുമൊന്നുമല്ലല്ലോ ജനങ്ങളറിയുന്നതു് .

> പ്രബോധചന്ദ്രന്‍നായര്‍ ഇന്റര്‍നെറ്റിനെ കുറിച്ചു് കാര്യമായി ഒന്നും
> സംസാരിച്ചില്ല. പകരം ഭാഷയുടെ പരിണാമത്തെ കുറിച്ചും പുതിയ പ്രയോഗങ്ങളും ശൈലികളും
> ഉള്‍ക്കൊള്ളുന്നതിനെകുറിച്ചും മറ്റുമാണു് സംസാരിച്ചതു്. ടൈപ്പ്റൈറ്റര്‍
> മലയാളത്തിനുവേണ്ടി ചിഹ്നങ്ങള്‍‌ കുറയ്ക്കാന്‍ നടന്ന അഭ്യാസവും അതുമായി
> ബന്ധപ്പെട്ടു് അദ്ദേഹമുയര്‍ത്തിയ പഴയ വാദങ്ങളുമൊന്നും ഇപ്പോള്‍ അതേ
> അര്‍ത്ഥത്തില്‍ നിലനില്‍ക്കുന്നതല്ലെന്നു് അദ്ദേഹത്തിനു് തന്നെ
> അറിയാവുന്നതാവണമല്ലോ. അത്തരം കാര്യങ്ങളില്‍ സാങ്കേതികവിദഗ്ദ്ധര്‍ക്കു് ഉള്ള
> എതിര്‍പ്പു് നിലനിര്‍ത്തുമ്പോള്‍ തന്നെ, ഭാഷാശാസ്ത്രത്തില്‍ അദ്ദേഹത്തിന്റെ
> സംഭാവനകള്‍ പാടേ അവഗണിക്കണം എന്ന നിലപാടിനോടു് വിയോജിക്കേണ്ടിവരും.

സംഭാവനകളോ ? മഹേഷ് മംഗലാട്ട് മറ്റൊരു മെയില്‍ പറഞ്ഞപോലെ
രബോധചന്ദ്രന്‍നായര്‍ക്ക് ഭാഷാശാസ്ത്രത്തില്‍ എന്തെങ്കിലും
സംഭാവനയുണ്ടെന്ന ധാരണ തെറ്റാണ്. അദ്ദേഹം കേരള സര്‍വ്വകലാശാലയിലെ
ഭാഷാശാസ്ത്രവകുപ്പ് മേധാവിയായിരുന്നു. പുസ്തകവും എഴുതിയിട്ടുണ്ട്.
പ്രതികൂലസംഭാവനയല്ലാതെ നല്ല അര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ സംഭാവന
എന്തെന്ന് ഗവേഷണം ചെയ്ത് കണ്ടെത്തേണ്ടിവരും

> ഇന്റര്‍നെറ്റില്‍ മലയാളം ഉപയോഗിക്കുന്നതിനെ കുറിച്ചു്, വിവിധ കാലങ്ങളില്‍
> ഉപയോഗത്തില്‍ വന്ന ടൂളുകളെ കുറിച്ചു്, അവ ഉപയോഗിക്കുന്നതിലെ രാഷ്ട്രീയത്തെ
> കുറിച്ചു് ഒക്കെയാണു് ഞാന്‍ സംസാരിച്ചതു്. വാര്‍ത്തയില്‍ പറയുന്നതുപോലെ മലയാളം
> ബ്ലോഗര്‍മാരുടെ സംഭാവനകളെ പ്രകീര്‍ത്തിക്കുകയായിരുന്നില്ല. തുടര്‍ന്നു്
> വിക്കിപ്പീഡിയയെക്കുറിച്ചും അറിവിന്റെ ജനാധിപത്യവത്കരണത്തെ കുറിച്ചും ഡോ. സൂരജ്
> രാജന്‍ സംസാരിച്ചു. എല്ലാത്തരം അധികാരങ്ങളേയും ചോദ്യം ചെയ്യുന്ന, അല്ലെങ്കില്‍
> ഒരു അധികാര കേന്ദ്രത്തേയും വച്ചുപൊറുപ്പിക്കാത്ത ഇടമായാണു് ഇന്റര്‍നെറ്റിനെ
> സമീപിച്ചതു്. അതില്‍ കക്ഷിരാഷ്ട്രീയമല്ല, മുഴച്ചുനിന്നതു്.
>
> ബൂലോകം ഓണ്‍ലൈനിനെ കുറിച്ചു് സംസാരിച്ച ആരും ഒരു വരി പോലും
> പറയാതിരുന്നതിനാലാവും, റിപ്പോര്‍ട്ടും അത്തരത്തിലായതു്. ഇന്റര്‍നെറ്റ്
> മലയാളത്തിന്റെ ചരിത്രത്തില്‍ തങ്ങള്‍ക്കു് എന്തോ വലിയ സ്ഥാനമുണ്ടെന്ന
> തെറ്റിദ്ധാരണയുടെ പുറത്തു്, അതു് അടയാളപ്പെടുത്താതെ പോയവരോടുള്ള കലിപ്പു് അവര്‍
> നിശബ്ദമായി തീര്‍ത്തതായാണു് ആ വാര്‍ത്ത വായിച്ചപ്പോള്‍ എനിക്കു്
> അനുഭവപ്പെട്ടതു്.
>
> _______________________________________________
> discuss mailing list
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>



-- 
"[It is not] possible to distinguish between 'numerical' and
'nonnumerical' algorithms, as if numbers were somehow different from
other kinds of precise information." - Donald Knuth


More information about the discuss mailing list