[smc-discuss] SMC യുടേത് അപക്വമായ നിലപാട് എന്ന് ആരോപണം.

Sivahari Nandakumar sivaharivkm at gmail.com
Thu Feb 24 09:54:12 PST 2011


സുഹൃത്തുക്കളേ,
കഴിഞ്ഞ ദിവസം കോട്ടയത്ത് ദര്‍ശന കള്‍ച്ചറല്‍ സെന്ററും സ്വതന്ത്ര വിജ്ഞാന
ജനാധിത്യ സഖ്യവും ചേര്‍ന്ന് സംഘടിപ്പിച്ച സ്വതന്ത്ര സോഫ്റ്റ്‌വെയര്‍, മലയാളം
കംപ്യൂട്ടിങ്ങ് സെമിനാറില്‍ പങ്കെടുത്തു. അവിടെ ശ്രീ അനില്‍കുമാര്‍ മലയാളം
കംപ്യൂട്ടിങ്ങിലെ കൂട്ടായ്മകള്‍ക്കുള്ള പരിമിതികളെക്കുറിച്ച് സംസാരിച്ചപ്പോള്‍
SMC യുടേത് അപക്വമായ നിലപാട് ആണ് എന്ന് ആരോപിച്ചു. സ്വതന്ത്ര മലയാളം
കംപ്യൂട്ടിങ്ങ് എന്നത് നമ്മുടെ ഈ ഗ്രൂപ്പിനെ സൂചിപ്പിക്കുവാന്‍ മാത്രമേ
ഉപയോഗിക്കാവൂ എന്ന് SMC ആവശ്യപ്പെട്ടുവെന്നും, സ്വതന്ത്ര മലയാളം കംപ്യൂട്ടിങ്ങ്
എന്നത് മലയാളത്തിലെ മൂന് വാക്കുകള്‍ ചേര്‍ന്ന് ഉണ്ടാകുന്ന മറ്റൊരു മലയാളം
വാക്കാണെന്നും, അതിനെ കുത്തകവത്കരിക്കുന്നത് SMC പോലെയുള്ള കൂട്ടായ്മകള്‍ക്ക്
ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

         SMC അങ്ങിനെ ആവശ്യപ്പെട്ടിട്ടുണ്ടോ? എന്താണ് സത്യാവസ്ഥ?

-- 
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
<http://sivaharicec.blogspot.com>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110224/f5765f55/attachment.htm>


More information about the discuss mailing list