[smc-discuss] SMC യുടേത് അപക്വമായ നിലപാട് എന്ന് ആരോപണം.

Santhosh Thottingal santhosh.thottingal at gmail.com
Sat Feb 26 22:35:51 PST 2011


2011/2/27 Anilkumar KV <anilankv at gmail.com>:
> പ്രീയപ്പെട്ട കൂട്ടുകാരെ,
> അതേ സമയം. "സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗു് " എന്നതു്  മൂന്നു് വാക്കുകള്‍
> ചേര്‍ന്ന, ഒരു പ്രവര്‍ത്തനത്തെ കുറിക്കുന്ന ഒരു ഭാഷാപ്രയോഗം കൂടിയാണു്. നമ്മുടെ
> കൂട്ടായ്മയെ സൂചിപ്പിക്കന്നതു് പോലെ തന്നെ, നമ്മളടക്കം നടത്തുന്ന
> പ്രവര്‍ത്തനത്തെ സൂചിപ്പിക്കാനും, ഈ ഭാഷാപ്രയോഗത്തെ മലയാളികള്‍ ഉപയോഗിക്കുന്നു.
> എന്നാല്‍ "സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗു്" എന്നതു് നമ്മുടെ കൂട്ടായ്മയെ
> സൂചിപ്പിക്കുവാന്‍ മാത്രമേ ഉപയോഗിക്കുവാന്‍ പാടുള്ളുവെന്ന നിലപാടു്, ആ
> ഭാഷാപ്രയോഗത്തെ കുത്തകവല്‍ക്കരിക്കാനുള്ള മനോഭാവമാണു്. സന്തോഷും, ജോസഫു്
> തോമസും നടത്തിയ കത്തിടപാടില്‍ അത്തരമൊരു അപക്വമായ നിലപാടാണു് സന്തോഷു്
> സ്വീകരിച്ചിരിക്കുന്നതു്.  അതു് "സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗു്"
> മുന്നോട്ടു് വെക്കുന്ന സന്ദേശത്തിനു് വിരുദ്ധമാണു്.

ഒരിക്കലുമല്ല. smc യെന്നല്ല, ഏതൊരു പ്രൊജക്ടും ഒരു പേരു
സ്വീകരിക്കുന്നതു് അതിന്റെ പ്രവര്‍ത്തന മേഖലയുമായി ബന്ധപ്പെട്ട
വാക്കുകളുപയോഗിച്ചാണു്. 2002 ല്‍ ബൈജു ഈ പേരു് ഉപയോഗിച്ചു് കൂട്ടായ്മ
തുടങ്ങിയപ്പോള്‍ ഈ പേരു് അനന്യമായിരുന്നു. മലയാളം കമ്പ്യൂട്ടിങ്ങ് എന്നതു
തന്നെ ആളുകള്‍ കേട്ടു തുടങ്ങാത്ത കാലം , 8 വര്‍ഷങ്ങള്‍ക്കു ശേഷം ,
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് എന്നതു് ഒരു "പ്രവര്‍ത്തനത്തെ
സൂച്ചിപ്പിക്കുന്ന വാക്ക്" ആയി തോന്നിത്തുടങ്ങിയെങ്കില്‍ അതു് smc യുടെ
വിജയമാണു്. അതിന്റെ ജനകീയതയെയാണു് സൂചിപ്പിക്കുന്നതു്. ഇവിടെ കൌതുകകരമായ
ഒരു കാര്യം അനില്‍ അല്ലെങ്കില്‍ dakf ആണു് ഈ പേരു് ആ അര്‍ത്ഥത്തില്‍
ഉപയോഗിക്കാന്‍ ശ്രമിക്കുന്നതു്. ഇതിനുമുമ്പു് സര്‍ക്കാറിന്റെ മലയാളം
കമ്പ്യൂട്ടിങ്ങ് പരിപാടി പോലും ഈ പേരു് ഒരിക്കലും ഉപയോഗിച്ചിട്ടില്ല.

പേരു് കുത്തകവത്കരിക്കുക എന്നതൊക്കെ വളരെ ബാലിശമായ ആരോപണമാണു്.
വിജയകരമായ ഒരു പ്രൊജക്ടിന്റെ പേരു് , 8 വര്‍ഷത്തിനു ശേഷം , വേറെ
രീതിയില്‍ കുറച്ചു പേര്‍ ഉപയോഗിക്കാന്‍ ശ്രമിക്കുകയും ആ പ്രൊജക്ടിന്റെ
ഐഡന്റിറ്റിയെ ലഘൂകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതു് നല്ല കാര്യമായി
എനിക്കു തോന്നുന്നില്ല. പ്രത്യേകിച്ചും വര്‍ഷങ്ങളായി ഈ വേദിയിലുള്ള
അനില്‍ അതിനു് ഇപ്പോള്‍ തുനിയുന്നതിന്റെ കാരണവും എനിക്കു
മനസ്സിലാവുന്നില്ല.

പ്രൊജക്ടിന്റെ പേരു സംരക്ഷിക്കുന്നതും , പ്രൊജക്ടു് മുന്നോടു
വെയ്ക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആശയവും വിരുദ്ധമാകന്നു എന്ന
അനിലിന്റെ കണ്ടുപിടിത്തം തമാശയായേ എനിക്കു കാണാന്‍ കഴിയുന്നുള്ളൂ.
കുത്തകവത്കരണമല്ല, പ്രൊജക്ടിന്റെ ഐഡന്റിറ്റിയും, ഞാന്‍ smc അംഗം എന്ന
ഓരോ അംഗത്തിന്റെയും അഭിമാനത്തിന്റെയും സംരക്ഷണം. അതുമാത്രം.
അതംഗീകരിക്കാന്‍ അനിലിനാവുന്നില്ലെങ്കില്‍ വളരെ ഖേദകരമാണു്.

> ഈ കൂട്ടായ്മയുമായി, പ്രവര്‍ത്തിക്കുന്ന നമ്മളോരുത്തരും അറിഞ്ഞോ, അറിയാതേയോ
> സ്വീകരിക്കുന്ന ഇത്തരം അപക്വമായ നിലപാടുകള്‍ നമ്മുടെ കൂട്ടായ്മയുടെ
> നിലപാടാകേണ്ടതില്ല. നമ്മുടെ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്താനും,
> നമ്മളോരുത്തതിലുമുണ്ടായേക്കാവുന്ന, തെറ്റായ പ്രവണതകളെ മാറ്റിയെടുക്കാനും,
> ഭാഷാ, വൈജ്ഞാനിക, സാംസ്കാരിക, സാമൂഹ്യരംഗങ്ങളില്‍ ഇടപെടുന്ന ധാരാളംപേര്‍ ഈ
> കൂട്ടായ്മയിലേക്കു് കടന്നുവരണം. അതിനുള്ള സന്ദേശമാണു് ഞാന്‍ കോട്ടയത്തെ
> പ്രസ്തുത പരിപാടിയില്‍ കൊടുത്തതു്.
>
> ഈ കൂട്ടായ്മയെ കുറിച്ചു് ഈ വേദിയിലറിയിക്കാതെ ആരും സംസാരിക്കരുതു് എന്നു്
> ആഗ്രഹിക്കുന്നവരാകാം നമ്മളില്‍ പലരും. എന്നാല്‍ അത്തരമൊരു വ്യവസ്ഥ
> നടപ്പിലാക്കുന്നതു് പ്രായോഗികമല്ലെന്നു് മാത്രമല്ല, നമ്മുടെ പ്രവര്‍ത്തനം
> വ്യാപിപ്പിക്കുന്നതിനു് സഹായകവുമല്ല. അത്തരമൊരു വ്യവസ്ഥ ഈ
> കൂട്ടായ്മയ്ക്കുണ്ടെന്നു് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവരതു്
> പുനഃപരിശോധിക്കേണ്ടതാണു്.

smc യെക്കുറിച്ചു് ഈ വേദിയിലറിയാതെ ആരും സംസാരിക്കരുതു് എന്ന രീതിയില്‍
എന്തിനാണു് വ്യാഖ്യാനിക്കുന്നതു്? അങ്ങനെയല്ല പറയുന്നതു്. പൊതു
വേദികളില്‍ (സ്വകാര്യവേദികളിലല്ല), smc എന്ന പ്രൊജക്ടിനെ
പ്രതിനിധീകരിച്ചു്, അല്ലെങ്കില്‍ smc എന്ന പ്രൊജക്ടിനെക്കുറിച്ചു്
സംസാരിക്കുമ്പോള്‍ ഈ വേദിയിലറിയിക്കണം എന്നാണു് പറഞ്ഞതു്. അതു് ഇതുവരെ
അനിലിനു മാത്രമേ പ്രായോഗികമല്ലാതിരുന്നിട്ടുള്ളൂ. ഇത്തരം പരിപാടികള്‍
വല്ലപ്പോഴും നടക്കുന്നതാണു്. കുറഞ്ഞതു് ഒരാഴ്ച മുമ്പെങ്കിലും
തയ്യാറെടുപ്പും അറിയിപ്പും ഒക്കെ കഴിഞ്ഞിരിക്കും. അനുവാദത്തിനു
വേണ്ടിയല്ല ഇവിടെ അറിയിക്കണമെന്നു പറയുന്നതു്. ആ പരിപാടിയില്‍ കൂടുതല്‍
ആളുകളെ എത്തിക്കാനും, അതിനെ വിജയകരമാക്കാനും ആണു്. കൂടാതെ ഒരു സാമാന്യ
മര്യാദയും. ഇതു് പ്രായോഗികമല്ലെന്നും പ്രവര്‍ത്തനം
വ്യാപിപ്പിക്കുന്നതിനു് സഹായകരമാവില്ലെന്നും പറയുന്നതു് എന്തു
യുക്തിയാണു്?

> അതേസമയം തന്നെ, നമ്മുടെ കൂട്ടായ്മയെ അടിസ്ഥാനരഹിതമായി
> അപകീര്‍ത്തിപ്പെടുത്തുവാന്‍ എതെങ്കിലും ഭാഗത്തുനിന്നും ശ്രമമുണ്ടായാല്‍
> നമ്മളതിനെ കൂട്ടായി ചെറുത്തു് തോല്‍പ്പിക്കേണ്ടതാണു്.

ഈ വിഷയത്തെക്കുറിച്ചു് ഈ ലിസ്റ്റില്‍ ചര്‍ച്ച നടന്നപ്പോള്‍
മിണ്ടാതിരുന്നു് , dakf പ്രസിഡന്റ് ഞാനുന്നയിച്ച ആവശ്യം അംഗീകരിക്കുകയും
dakf മെയിലിങ്ങ് ലിസ്റ്റില്‍ പറയുകയും ചെയ്ത ശേഷം, ഒരു പൊതു വേദിയില്‍
smc യെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയതു് അനിലാണു്.
ഇക്കാര്യത്തില്‍ , ഞാനുന്നയിച്ച ആവശ്യത്തില്‍ എന്തെങ്കിലും അഭിപ്രായ
ഭിന്നത അനിലിനുണ്ടായിരുന്നെങ്കില്‍ ഈ വേദിയില്‍ ഉന്നയിക്കാമായിരുന്നു,
dakf ല്‍ പറയാമായിരുന്നു. വ്യക്തിപരമായി എന്നെ പരിചയമുള്ളതുകൊണ്ടു്
എന്നോടു നേരിട്ടു പറയാമായിരുന്നു. ഇതൊന്നും ചെയ്യാതെ ഒരു പൊതുവേദിയില്‍
അപകീര്‍ത്തിപ്പെടുത്തുന്ന പ്രസംഗം നടത്തിയതു് അനിലാണു്.
ഇതാണോ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹങ്ങളുടെ പ്രവര്‍ത്തനങ്ങളൊക്കെ
അറിയുന്ന അനിലിന്റെ നിലപാടു്? ഇതിനെ അപക്വം എന്നെന്തുകൊണ്ടു്
വിശേഷിപ്പിച്ചുകൂടാ?

എന്തൊക്കെ പരിമിതികളാണു് smc യ്ക്കുള്ളതു്? എന്തുകൊണ്ടു് അനില്‍ അതു് ഈ
വേദിയില്‍ പറയുന്നില്ല? എന്തുകൊണ്ടു് നമുക്കൊരുമിച്ച അവ പരിഹരിക്കാന്‍
ശ്രമിച്ചുകൂടാ? ഇതൊക്കെ ഇവിടെപ്പറയാതെ പൊതുവേദിയില്‍ മാത്രം
പറയുന്നതുകൊണ്ടു് അനിലിനെന്തു ഗുണമാണുള്ളതു്?

കോട്ടയത്തെ പരിപാടിയില്‍ അനില്‍ പ്രസംഗിച്ചതു് smc യുടെ പരിമിതികളെയും
"അപക്വമായ" നിലപാടിനെക്കുറിച്ചോ അതോ നമ്മുടെ നേട്ടങ്ങളെക്കുറിച്ചും ഈ
വേദിയിലേക്കു് കൂടുതല്‍ വരേണ്ടതിനെക്കുറിച്ചോ? ഇനിയും ജനകീയമാവേണ്ട ഒരു
കൂട്ടായ്മയെക്കുറിച്ചു് അതിനെ പരിചയപ്പെടുത്തുമ്പോള്‍ അനില്‍
പ്രസംഗിക്കേണ്ടതു് അടിസ്ഥാന രഹിതമായ ആരോപണങ്ങളോ അതോ സംഘടനയുടെ
പ്രാധാന്യത്തെയും നേട്ടങ്ങളെക്കുറിച്ചുമോ?

അനില്‍, വളരെ പക്വമായ ചര്‍ച്ചയിലൂടെ ഒരാഴ്ച മുന്നെ സമവായത്തിലെത്തിയ ഒരു
വിഷയത്തില്‍ വീണ്ടും വിവാദമുണ്ടാക്കുന്ന പ്രസംഗം നടത്തിയതു് അനിലാണു്.
വിലയേറിയ സമയം, അതാരുടെതായാലും , ഇതുപോലത്തെ പ്രതിലോമകരമായ
നിലപാടുകള്‍കൊണ്ടു് പാഴാക്കരുതെന്നു് അപേക്ഷിക്കുനു. അനില്‍ വര്‍ഷങ്ങളായി
ഈ വേദിയില്‍ നടത്തുന്ന ക്രിയാത്മകമായ ചര്‍ച്ചകളില്‍ സന്തോഷിക്കുന്ന
ഒരാളാണു് ഞാന്‍ . അതു വീണ്ടും അതുപൊലെ തുടരുമെന്നു പ്രതീക്ഷിക്കട്ടെ.

-സന്തോഷ്


More information about the discuss mailing list