[smc-discuss] SMC യുടേത് അപക്വമായ നിലപാട് എന്ന് ആരോപണം.

manoj k manojkmohanme03107 at gmail.com
Sun Feb 27 10:32:56 PST 2011


2011, ഫെബ്രുവരി 27 11:00 രാവിലെ ന്, Anilkumar KV <anilankv at gmail.com> എഴുതി:

> പ്രീയപ്പെട്ട കൂട്ടുകാരെ,
>
> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗു് (എസു് എം സി) വളരെ പ്രശംസനീയമായ
> പ്രവര്‍ത്തനം കാഴ്ചവെക്കുന്ന ഒരു കൂട്ടായ്മയുടെ പേരാണു്. വിവര സാങ്കേതിക വിദ്യാ
> സങ്കേതങ്ങളെ, മലയാളത്തിനു് വഴങ്ങുന്നവയാക്കാന്‍ വളരെ പ്രയത്നിച്ചിട്ടുള്ള
> കൂട്ടായ്മയാണിതു്.
>
> അതേ സമയം. "സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗു് " എന്നതു്  മൂന്നു് വാക്കുകള്‍
> ചേര്‍ന്ന, ഒരു പ്രവര്‍ത്തനത്തെ കുറിക്കുന്ന ഒരു ഭാഷാപ്രയോഗം കൂടിയാണു്. നമ്മുടെ
> കൂട്ടായ്മയെ സൂചിപ്പിക്കന്നതു് പോലെ തന്നെ, നമ്മളടക്കം നടത്തുന്ന
> പ്രവര്‍ത്തനത്തെ സൂചിപ്പിക്കാനും, ഈ ഭാഷാപ്രയോഗത്തെ മലയാളികള്‍ ഉപയോഗിക്കുന്നു.
> എന്നാല്‍ "സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗു്" എന്നതു് നമ്മുടെ കൂട്ടായ്മയെ
> സൂചിപ്പിക്കുവാന്‍ മാത്രമേ ഉപയോഗിക്കുവാന്‍ പാടുള്ളുവെന്ന നിലപാടു്, ആ
> ഭാഷാപ്രയോഗത്തെ കുത്തകവല്‍ക്കരിക്കാനുള്ള മനോഭാവമാണു്. സന്തോഷും, ജോസഫു്
> തോമസും നടത്തിയ കത്തിടപാടില്‍ അത്തരമൊരു അപക്വമായ നിലപാടാണു് സന്തോഷു്
> സ്വീകരിച്ചിരിക്കുന്നതു്.  അതു് "സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗു്"
> മുന്നോട്ടു് വെക്കുന്ന സന്ദേശത്തിനു് വിരുദ്ധമാണു്.
>
> ഈ കൂട്ടായ്മയുമായി, പ്രവര്‍ത്തിക്കുന്ന നമ്മളോരുത്തരും അറിഞ്ഞോ, അറിയാതേയോ
> സ്വീകരിക്കുന്ന ഇത്തരം അപക്വമായ നിലപാടുകള്‍ നമ്മുടെ കൂട്ടായ്മയുടെ
> നിലപാടാകേണ്ടതില്ല. നമ്മുടെ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്താനും,
> നമ്മളോരുത്തതിലുമുണ്ടായേക്കാവുന്ന, തെറ്റായ പ്രവണതകളെ മാറ്റിയെടുക്കാനും,
> ഭാഷാ, വൈജ്ഞാനിക, സാംസ്കാരിക, സാമൂഹ്യരംഗങ്ങളില്‍ ഇടപെടുന്ന ധാരാളംപേര്‍ ഈ
> കൂട്ടായ്മയിലേക്കു് കടന്നുവരണം. അതിനുള്ള സന്ദേശമാണു് ഞാന്‍ കോട്ടയത്തെ
> പ്രസ്തുത പരിപാടിയില്‍ കൊടുത്തതു്.
>
> ഈ കൂട്ടായ്മയെ കുറിച്ചു് ഈ വേദിയിലറിയിക്കാതെ ആരും സംസാരിക്കരുതു് എന്നു്
> ആഗ്രഹിക്കുന്നവരാകാം നമ്മളില്‍ പലരും. എന്നാല്‍ അത്തരമൊരു വ്യവസ്ഥ
> നടപ്പിലാക്കുന്നതു് പ്രായോഗികമല്ലെന്നു് മാത്രമല്ല, നമ്മുടെ പ്രവര്‍ത്തനം
> വ്യാപിപ്പിക്കുന്നതിനു് സഹായകവുമല്ല. അത്തരമൊരു വ്യവസ്ഥ ഈ
> കൂട്ടായ്മയ്ക്കുണ്ടെന്നു് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവരതു്
> പുനഃപരിശോധിക്കേണ്ടതാണു്. അതേസമയം തന്നെ, നമ്മുടെ കൂട്ടായ്മയെ അടിസ്ഥാനരഹിതമായി
> അപകീര്‍ത്തിപ്പെടുത്തുവാന്‍ എതെങ്കിലും ഭാഗത്തുനിന്നും ശ്രമമുണ്ടായാല്‍
> നമ്മളതിനെ കൂട്ടായി ചെറുത്തു് തോല്‍പ്പിക്കേണ്ടതാണു്.
>
> - സ്നേഹപൂര്‍വ്വം
>
> അനില്‍
>

*അനില്‍ കുമാര്‍  ആളുകളെ ഇല്ലാത്തത് പറഞ്ഞ് തെറ്റുദ്ധരിപ്പിക്കുകയാണല്ലേ ??*

---------- കൈമാറിയ സന്ദേശം ----------
അയച്ച വ്യക്തി: Anilkumar KV <anilankv at gmail.com>
തിയതി: 2011, ഫെബ്രുവരി 27 11:12 രാവിലെ
വിഷയം: Re: [DAKF] Re: സഹകരണമോ സംഘട്ടനമോ ഇടതുപക്ഷം മുന്നോട്ട് വയ്ക്കുന്നത്?
സ്വീകര്‍ത്താവ്: dakf at googlegroups.com


പ്രതീഷു് എഴുതിയ രീതിയിലല്ല കാര്യങ്ങള്‍. എസു് എം സി വേദിയിലേക്കു്
ഞാനയച്ച സന്ദേശം താഴെ ചേര്‍ക്കുന്നു. കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകാന്‍
അതുപകരിക്കുമെന്നു് കരുതുന്നു.

- അനില്‍

---------- Forwarded message ----------

പ്രീയപ്പെട്ട കൂട്ടുകാരെ,

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗു് (എസു് എം സി) വളരെ പ്രശംസനീയമായ
പ്രവര്‍ത്തനം കാഴ്ചവെക്കുന്ന ഒരു കൂട്ടായ്മയുടെ പേരാണു്. വിവര സാങ്കേതിക
വിദ്യാ സങ്കേതങ്ങളെ, മലയാളത്തിനു് വഴങ്ങുന്നവയാക്കാന്‍ വളരെ
പ്രയത്നിച്ചിട്ടുള്ള കൂട്ടായ്മയാണിതു്.

അതേ സമയം. "സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗു് " എന്നതു്  മൂന്നു്
വാക്കുകള്‍ ചേര്‍ന്ന, ഒരു പ്രവര്‍ത്തനത്തെ കുറിക്കുന്ന ഒരു ഭാഷാപ്രയോഗം
കൂടിയാണു്. നമ്മുടെ കൂട്ടായ്മയെ സൂചിപ്പിക്കന്നതു് പോലെ തന്നെ,
നമ്മളടക്കം നടത്തുന്ന പ്രവര്‍ത്തനത്തെ സൂചിപ്പിക്കാനും, ഈ ഭാഷാപ്രയോഗത്തെ
മലയാളികള്‍ ഉപയോഗിക്കുന്നു. എന്നാല്‍ "സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗു്"
എന്നതു് നമ്മുടെ കൂട്ടായ്മയെ സൂചിപ്പിക്കുവാന്‍ മാത്രമേ ഉപയോഗിക്കുവാന്‍
പാടുള്ളുവെന്ന നിലപാടു്, ആ ഭാഷാപ്രയോഗത്തെ കുത്തകവല്‍ക്കരിക്കാനുള്ള
മനോഭാവമാണു്. സന്തോഷും, ജോസഫു് തോമസും നടത്തിയ കത്തിടപാടില്‍ അത്തരമൊരു
അപക്വമായ നിലപാടാണു് സന്തോഷു് സ്വീകരിച്ചിരിക്കുന്നതു്.  അതു് "സ്വതന്ത്ര
മലയാളം കമ്പ്യൂട്ടിംഗു്" മുന്നോട്ടു് വെക്കുന്ന സന്ദേശത്തിനു്
വിരുദ്ധമാണു്.

*ഈ കൂട്ടായ്മയുമായി, പ്രവര്‍ത്തിക്കുന്ന നമ്മളോരുത്തരും അറിഞ്ഞോ,*
* അറിയാതേയോ സ്വീകരിക്കുന്ന ഇത്തരം അപക്വമായ നിലപാടുകള്‍ നമ്മുടെ*
* കൂട്ടായ്മയുടെ നിലപാടാകേണ്ടതില്ല. നമ്മുടെ പ്രവര്‍ത്തനത്തെ*
* ശക്തിപ്പെടുത്താനും, നമ്മളോരുത്തതിലുമുണ്ടായേക്കാവു*
* ന്ന, തെറ്റായ പ്രവണതകളെ മാറ്റിയെടുക്കാനും,  ഭാഷാ, വൈജ്ഞാനിക,*
* സാംസ്കാരിക, സാമൂഹ്യരംഗങ്ങളില്‍ ഇടപെടുന്ന ധാരാളംപേര്‍ ഈ*
* കൂട്ടായ്മയിലേക്കു് കടന്നുവരണം. അതിനുള്ള സന്ദേശമാണു് ഞാന്‍ കോട്ടയത്തെ*
* പ്രസ്തുത പരിപാടിയില്‍ കൊടുത്തതു്.*

* ഈ കൂട്ടായ്മയെ കുറിച്ചു് ഈ വേദിയിലറിയിക്കാതെ ആരും സംസാരിക്കരുതു് എന്നു്*
* ആഗ്രഹിക്കുന്നവരാകാം നമ്മളില്‍ പലരും. എന്നാല്‍ അത്തരമൊരു വ്യവസ്ഥ*
* നടപ്പിലാക്കുന്നതു് പ്രായോഗികമല്ലെന്നു് മാത്രമല്ല, നമ്മുടെ പ്രവര്‍ത്തനം*
* വ്യാപിപ്പിക്കുന്നതിനു് സഹായകവുമല്ല. അത്തരമൊരു വ്യവസ്ഥ ഈ*
* കൂട്ടായ്മയ്ക്കുണ്ടെന്നു് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവരതു്*
* പുനഃപരിശോധിക്കേണ്ടതാണു്. അതേസമയം തന്നെ, നമ്മുടെ കൂട്ടായ്മയെ*
* അടിസ്ഥാനരഹിതമായി അപകീര്‍ത്തിപ്പെടുത്തുവാന്‍ എതെങ്കിലും ഭാഗത്തുനിന്നും*
* ശ്രമമുണ്ടായാല്‍ നമ്മളതിനെ കൂട്ടായി ചെറുത്തു് തോല്‍പ്പിക്കേണ്ടതാണു്.*


DAKF ന്റെ നയം വ്യക്തമാക്കി  തന്നതിന് നന്ദി.
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110228/b50b47c7/attachment-0001.htm>


More information about the discuss mailing list