[smc-discuss] എസ്.എം.സി. ക്യാമ്പ് : തിരിഞ്ഞു നോക്കുമ്പോള്‍

M.K manojkmohanme03107 at gmail.com
Tue Feb 22 09:14:45 PST 2011


  Sent to you by M.K via Google Reader: എസ്.എം.സി. ക്യാമ്പ് : തിരിഞ്ഞു
നോക്കുമ്പോള്‍ via Swathanthra Malayalam Computing - News by Manoj.K.Mohan on
2/22/11

മലയാളത്തിലും കമ്പ്യൂട്ടിങ്ങ് സാധ്യമാക്കുക എന്ന ഉദ്ദേശത്തോട് കൂടി സ്വതന്ത്ര  
സോഫ്റ്റ്വെയര്‍
അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സംഘം സന്നദ്ധപ്രവവര്‍ത്തവര്‍ത്തകരുടെ  
കൂട്ടായ്മയാണ് സ്വതന്ത്ര
മലയാളം കമ്പ്യൂട്ടിങ്ങ്. ഇന്ന് നമ്മള്‍ മലയാളത്തില്‍ ഉപയോഗിക്കുന്ന മിക്കവാറും  
എല്ലാ കമ്പ്യൂട്ടിങ്ങ്
സങ്കേതങ്ങളും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ സംഭാവനയാണ്. തുടക്കത്തില്‍  
മലയാളം
കമ്പ്യൂട്ടിങ്ങിലെ ശക്തമായ സാന്നിദ്ധ്യമായിരുന്ന പരിഭാഷ സംഘം 2008-2009  
-ഓടുകൂടി
വിരലിലെണ്ണാവുന്ന ഏതാനും പേരിലേക്ക് ഒതുങ്ങി.തുടക്കത്തില്‍ വിദ്യാര്‍ത്ഥികളും  
അല്ലാത്തവരുമായി
ഒരുപാട് പേര്‍ സജീവമായി കടന്നു വ‌ന്ന ഈ സംഘത്തില്‍ പുതുമുഖങ്ങള്‍ വളരെ  
കുറഞ്ഞു. ഈ ഒരു
പ്രസ്ഥാനത്തിന് ശക്തമായ മാധ്യമ പിന്തുണ ഇല്ലാതെ പോയതും, സജീവപ്രവര്‍ത്തകര്‍  
പലരും ഡെവലപ്മെന്റ്
മേഖലയില്‍ ശ്രദ്ധകേന്ദ്രീകരിച്ചതും മറ്റും, കൂടുതല്‍ ആളുകള്‍ പരിഭാഷാ മേഖലയെ  
കുറിച്ച് അറിയാതെ
പോയതിനുള്ള കാരണങ്ങളില്‍ ചിലതാണ്.


കൂടുതല്‍ ആളുകളെ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനെ കുറിച്ച് അറിയിക്കുക,  
കൂടുതല്‍
സന്നദ്ധപ്രവവര്‍ത്തവര്‍ത്തകരെ (contributors) ഇതിലേക്ക് എത്തിക്കുക തുടങ്ങിയ  
ഉദ്ദേശ്യത്തോട്
കൂടി SMC-ഉം Zyxware technologies -ഉം തുടങ്ങിയ ഒരു പദ്ധതിയാണ്(project)
എസ്.എം.സി. ക്യാമ്പ്. കോഴിക്കോട് എന്‍ഐടിയില്‍ വച്ച് നടന്ന ലോക്കലൈസേഷന്‍  
ഹട്ടിലൂടെയാണ് ഈ
ആശയം തുടങ്ങിയതു്. ഒന്നാം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, 2010  
ഫെബ്രുവരി 27, 28
തിയ്യതികളിലായി കോഴിക്കോടു് ദേവഗിരി കോളേജില്‍ വച്ചു് നടന്നു. പ്രവീണ്‍  
അരീമ്പ്രത്തൊടിയില്‍,
സൂരജ് കേണോത്ത്, ഹിരണ്‍ വേണുഗോപാല്‍, ജയ്സണ്‍ നെടുമ്പാല, ബൈജു തുടങ്ങിയവരാണ്  
ഇതിന്റെ
ആശയരൂപീകരണത്തിനും ഒന്നാമത്തെ ക്യാമ്പിനുമായി പ്രവര്‍ത്തിച്ചത്. പ്രധാനമായും  
സ്കൂള്‍-കോളേജ്
വിദ്യാര്‍ത്ഥികളെ ഉദ്ദേശ്ശിച്ചാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.  
മലയാളത്തില്‍ അടിസ്ഥാനപരമായ
അറിവും സ്വതന്ത്ര സോഫ്റ്റ്വെയറിനോടുള്ള താല്പര്യവും മാത്രമാണ് ക്യാമ്പില്‍  
പങ്കെടുക്കാന്‍ വേണ്ടത്.
ഇതുണ്ടെന്ന് വിശ്വാസമുള്ള ആര്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാവുന്നതാണ്.  
അഞ്ച്പേര്‍ക്ക് ഒന്ന് എന്ന നിലയില്‍
കമ്പ്യൂട്ടറും, വരുന്നവര്‍ക്ക് ഒരുമിച്ച് ഇരിക്കാനും ചര്‍ച്ച ചെയ്യാനുമുള്ള  
സൌകര്യവുമാണ് ക്യാമ്പ്
സംഘടിപ്പിക്കാനായിവേണ്ടത്.


ഏതെങ്കിലും ഒരു എസ്.എം.സി. പ്രൊജക്റ്റിലേക്ക് നേരിട്ട് സംഭാവന നടത്തുക എന്ന  
രീതിയാണ് ഓരോ
ക്യാമ്പിലും പിന്തുടരുന്നത്. സാധാരണയായി രണ്ട് ദിവസമാണ് ക്യാമ്പിന്റെ  
ദൈര്‍ഘ്യം. ആദ്യ ദിവസം
ആദ്യ മണിക്കൂറുകളില്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്, മലയാളത്തില്‍ ടൈപ്പ്  
ചെയ്യാനുള്ള സൌകര്യം,
അന്നേ ദിവസം ചെയാന്‍ പോകുന്ന പ്രൊജക്റ്റ് അതിന്റെ പ്രാധാന്യം തുടങ്ങിയവ  
പരിചയപ്പെടുത്തും.
തുടര്‍ന്ന് പ്രൊജക്റ്റ് ചെയ്തു തുടങ്ങും.


ഇതുവരെയായി 10 ക്യാമ്പുകള്‍ സംഘടിപ്പിച്ചു. ഉബുണ്ടു മാനുവല്‍ പരിഭാഷ, ഗ്നുഖാതാ
പരിഭാഷാ(അക്കൌണ്ടിങ്ങ്+ERP package), ലിബറെ ഓഫീസ്(മുമ്പത്തെ ഓപ്പണ്‍ ഓഫീസ്)  
ഓട്ടോ കറക്ഷന്‍
ഡാറ്റാബേസ് ശേഖരണം എന്നിവ ക്യാമ്പുകളില്‍ കൈകാര്യം ചെയ്തിട്ടുള്ള പദ്ധതികളില്‍  
ചിലതാണ്.
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് സന്നദ്ധപ്രവവര്‍ത്തവര്‍ത്തകര്‍ക്ക്  
പുറമെ,തിരുവനന്തപുരം ആസ്ഥാനമായുള്ള
സിക്സ്വെയര്‍ ടെക്നോളജീസ് (Zyxware Technologies) ആണ് പ്രധാനമായും  
ക്യാമ്പുകളുടെ പിന്നില്‍
പ്രവര്‍ത്തിച്ചത്.


ക്യാമ്പുകളില്‍ സഹായിച്ച മറ്റ് സംഘടനകള്‍/സ്ഥാപനങ്ങള്‍ ഇവയാണ്,


൧. ദേവഗിരി കോളേജ് കോഴിക്കോട്


൨. റെഡ് ഹാറ്റ്


൩. Lokayat Free Software Initiative


൪. CoEP's Free Software Users Group


൫. സ്പേസ് തിരുവനന്തപുരം


൬. FISAT അങ്കമാലി


൭. സ്വതന്ത്ര ലേണിങ്ങ് ഇന്‍സ്റ്റിട്ട്യൂട്ട് എറണാകുളം


൮. ilug-കൊച്ചി


൯. വിദ്യ അക്കാദമി,തൃശ്ശൂര്‍


൧൦. FSUG-കോഴിക്കോട്


൧൧. FSUG-തിരുവനന്തപുരം


൧൩. plus-പാലക്കാട്


൧൪. MES കോളേജ് കുറ്റിപ്പുറം


൧൫. MES കോളേജ് മാറമ്പള്ളി.]


൧൬. FSUG-TSR


എസ്_എം_സി_ക്യാമ്പുകള്‍ ഒറ്റ നോട്ടത്തില്‍


* . സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ ഒമ്പതാമത് ക്യാമ്പ് ഡിസംബര്‍ 3


ന് ആലുവയിലെ MES കോളേജ് മാറമ്പള്ളിയില്‍ വച്ച് നടന്നു.


* . സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ എട്ടാമതു ക്യാമ്പ് ഒക്ടോബര്‍ 2


ന് ,തൃശ്ശൂരിലെ വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ്‌ ടെക്നോളജിയില്‍ വച്ച്  
സംഘടിപ്പിച്ചു. കൂടുതല്‍
വിവരങ്ങള്‍


* . പാലക്കാട് ബിഗ് ബസാര്‍ സ്കൂളില്‍ (വലിയങ്ങാടി സ്ക്കൂളില്‍) വച്ചു്


ഏഴാമതു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, ജൂലൈ 10, 11  
തിയ്യതികളില്‍ നടന്നു.കൂടുതല്‍
വിവരങ്ങള്‍


* . കുറ്റിപ്പുറം എം.ഇ.എസ്. എഞ്ചിനിയറിങ്ങ് കോളേജില്‍ വച്ചു് ആറാമത്


സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, ജൂണ്‍ 30 -ന് നടന്നു. കൂടുതല്‍  
വിവരങ്ങള്‍


* . കൊച്ചിയിലെ Free Learning Institute-ല്‍ വച്ച് അഞ്ചാമതു സ്വതന്ത്ര


മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, മേയ് 24,25 തിയ്യതികളിലായി നടന്നു.


* . അങ്കമാലി ഫിസാറ്റിലെ ഐസ്‌ഫോസ് കോണ്‍ഫറന്‍സില്‍ വച്ചു് നാലാമതു്


സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, ഏപ്രില്‍ 20, 21 തിയ്യതികളിലായി  
നടന്നു.


* . തിരുവനന്തപുരത്തു് സ്പേസിന്റെ ഓഫീസില്‍ വച്ചു് മൂന്നാമതു് സ്വതന്ത്ര


മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, മാര്‍ച്ച് 27, 28 തിയ്യതികളിലായി  
നടന്നു.കൂടുതല്‍ വിവരങ്ങള്‍


* . പൂനെയിലെ റെഡ് ഹാറ്റിന്റെ ഓഫീസില്‍ വച്ചു് രണ്ടാം സ്വതന്ത്ര മലയാളം


കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, മാര്‍ച്ച് 20, 21 തിയ്യതികളിലായി നടന്നു. കൂടുതല്‍  
വിവരങ്ങള്‍


* . കോഴിക്കോടു് ദേവഗിരി കോളേജില്‍ വച്ചു് ഒന്നാം സ്വതന്ത്ര മലയാളം


കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, ഫെബ്രുവരി 27, 28 തിയ്യതികളിലായി നടന്നു. കൂടുതല്‍  
വിവരങ്ങള്‍


* . ഏറ്റവും സവിശേഷമായ ക്യാമ്പ് നടന്നത് കൊച്ചിയിലെ ഇരുമ്പനം ഹയര്‍സെകന്ററി  
സ്കൂളില്‍
വച്ചാണ്. അവിടെ തന്നെ കൊച്ചു കുട്ടികള്‍ തന്നെ സ്വന്തം നിലയില്‍ സംഘടിപ്പച്ച  
ക്യമ്പില്‍ അവര്‍
ഉപയോഗിക്കുന്ന ടക്സ് പെയിന്റ് എന്ന സോഫ്റ്റ്വെയര്‍ പൂര്‍ണ്ണമായും  
പ്രദേശികമാക്കി.


Things you can do from here:
- Subscribe to Swathanthra Malayalam Computing - News using Google
Reader
- Get started using Google Reader to easily keep up with all your
favorite sites
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110222/0b9e9c2b/attachment-0002.htm>


More information about the discuss mailing list