[smc-discuss] Malayalam of Source code?

Hrishi hrishi.kb at gmail.com
Sat Feb 5 22:08:38 PST 2011


പൊരുള്‍ +1 :)

On 2/6/11, Sebin Jacob <sebinajacob at gmail.com> wrote:
> 2011/2/6 Anilkumar KV <anilankv at gmail.com>
>
>> 'പൊരുള്‍' യോജിക്കില്ല
>>
>
> അനില്‍ , യോജിക്കില്ല എന്നു് ഒറ്റവാക്കില്‍ പറയാനാകും. എന്നാല്‍ അതിനെ ഒരു
> സാധ്യതയായി എടുക്കൂ. വാക്കുകള്‍ക്കു് പുതിയ അര്‍ത്ഥങ്ങള്‍
> കല്‍പ്പിച്ചുനല്‍കുന്നതു് ഇങ്ങനെയൊക്കെയല്ലേ? എക്കാലവും സോഴ്സ് കോഡ് എന്നു
> തന്നെ പറഞ്ഞാല്‍ മതിയോ?
>
> നിലവില്‍ സോഴ്സ് എന്ന പദത്തിനു് നാം ഉറവ എന്നുപയോഗിക്കുന്നു.
> അപ്‌സ്ട്രീമിലേക്കു ചെല്ലുമ്പോള്‍ ഉറവ എന്ന പ്രയോഗം ശരിയാണ്. അതായതു്
> അപ്സ്ട്രീമില്‍ എത്തിയ ഒരു ബൈനറിയുടെ സോഴ്സ് എവിടെയാണു് എന്ന ചോദ്യം വരുമ്പോള്‍
> അതു് ഇന്നിടത്തുനിന്നാണു് ഉരുവം കൊണ്ടതു് എന്ന അര്‍ത്ഥത്തില്‍ അതാണു് ഇതിന്റെ
> ഉറവ എന്നു പറയാം. എന്നാല്‍ സോഴ്സ് കോഡിലെ സോഴ്സിന്റെ അര്‍ത്ഥം അതുതന്നെയാണോ?
> സംശയമുണ്ടു്. അതായിരുന്നെങ്കില്‍ നമുക്കു വേണമെങ്കില്‍ സോഴ്സ് കോഡിനു്
> ഉറവക്കുറി എന്നുപയോഗിക്കാമായിരുന്നു. കുറി, കുറിമാനം, കുറിക്കല്‍, കുറിപ്പ്
> എന്നിങ്ങനെ ആ വാക്കിനു് അര്‍ത്ഥം ധ്വനിപ്പിക്കാനുള്ള ശേഷിയുണ്ടു്. ആദ്യം
> കേള്‍ക്കുമ്പോള്‍ അയ്യേ എന്നു തോന്നുമെങ്കിലും... ഇതിപ്പോള്‍ ആദ്യമായി ആകാശവാണി
> എന്നു കേട്ടപ്പോഴും ഈ അയ്യേ തോന്നിയിട്ടുണ്ടാവണം.
>
> എന്നാല്‍ സോഴ്സ് കോഡിലെ സോഴ്സ് ഉറവയല്ല, എന്നിരിക്കെ, അതു് പ്രോഗ്രാമിന്റെ
> അകക്കാമ്പോ ഉള്‍പ്പൊരുളോ ആയിരിക്കെ, അതിനു് കുറച്ചുകൂടി മെച്ചപ്പെട്ട വാക്കു്
> പൊരുള്‍ തന്നെയാവില്ലേ? "ഈ പ്രോഗ്രാമിന്റെ പൊരുളെവിടെ," "ഇതിന്റെ പൊരുളില്‍
> പിശകുണ്ടു്," എന്നിങ്ങനെയൊക്കെ പറയാനാവില്ലേ?
>
> - സെബിന്‍
>


-- 
---------------------------------------------------------------------------
 "    When we have enough free software
          At our call, hackers, at our call,
      We'll throw out those dirty licenses
          Ever more, hackers, ever more.         "
--------------------------------------------------------------------------
Regards,
Hrishi


More information about the discuss mailing list