[smc-discuss] Malayalam of Source code?

Santhosh Thottingal santhosh.thottingal at gmail.com
Tue Feb 15 06:47:59 PST 2011


ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും വളരെയധികം നന്ദി. ധാരാളം
നിര്‍ദ്ദേശങ്ങള്‍ വന്നെങ്കിലും ഒരു വാക്കു് നമുക്കുറപ്പിക്കേണ്ടേ?
രാജഗോപാലന്‍ സര്‍  മുന്നോട്ടു വെച്ച പ്രഭവസംഹിതയും അതിന്റെ
അടിസ്ഥാനത്തില്‍ വിശ്വപ്രഭ നിര്‍ദ്ദേശിച്ച യന്ത്രസംഹിത എന്ന വാക്കും
നോക്കുമ്പോള്‍ സംഹിത എന്നതു്  program എന്നതിനു് അടിസ്ഥാനമാക്കിയെടുക്കാം
എന്നു തോന്നുന്നു. വിശ്വപ്രഭ പറഞ്ഞ അര്‍ത്ഥത്തില്‍ - " സംഹിത എന്നാല്‍
വെവ്വേറെയായി സസൂക്ഷ്മം രചിക്കപ്പെട്ടു് യോജിക്കുന്ന തരത്തില്‍
കൂട്ടിച്ചേര്‍ത്തതു്"..

സോഴ്സ് കോഡിനു് പ്രഭവസംഹിത എന്ന വാക്കു് പൊതുവേ എല്ലാര്‍ക്കും
സ്വീകാര്യമാണെന്നു കരുതട്ടെ?
അങ്ങനെയെങ്കില്‍ നമ്മുടെ http://wiki.smc.org.in/Glossary താള്‍ പുതുക്കണം.

-സന്തോഷ് തോട്ടിങ്ങല്‍


More information about the discuss mailing list