[smc-discuss] SMC യുടേത് അപക്വമായ നിലപാട് എന്ന് ആരോപണം.

Sebin Jacob sebinajacob at gmail.com
Sat Feb 26 23:17:52 PST 2011


2011/2/27 Ranjith S <ranjith.sajeev at gmail.com>

> ഈ കൂട്ടായ്മയെ കുറിച്ചു് ഈ വേദിയിലറിയിക്കാതെ ആരും സംസാരിക്കരുതു് എന്നു്
> ആഗ്രഹിക്കുന്നവരാകാം നമ്മളില്‍ പലരും. എന്നാല്‍ അത്തരമൊരു വ്യവസ്ഥ
> നടപ്പിലാക്കുന്നതു് പ്രായോഗികമല്ലെന്നു് മാത്രമല്ല, നമ്മുടെ പ്രവര്‍ത്തനം
> വ്യാപിപ്പിക്കുന്നതിനു് സഹായകവുമല്ല.
>
> ആരെങ്കിലും സംസാരിച്ചാല്‍ അതിനുമുന്‍പോ ശേഷമോ ഈ വേദിയില്‍ അറിയിക്കുന്നത്
> നല്ലകാര്യമല്ലേ?
>
> അതുവഴി ഈ വേദിയിലുള്ള മറ്റുള്ളവര്‍ക്കും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗു്
> (എസു് എം സി) യെപ്പറ്റി പരാമര്‍ശിക്കുന്ന ഇടങ്ങളെപ്പറ്റിയും അവിടെ നടക്കുന്ന
> ചര്‍ച്ചകളെപ്പറ്റിയും അറിയാന്‍ സാധിക്കുമല്ലോ?
>

അതെ. അതുതന്നെയാണു് കാര്യം. രഞ്ജിത്തിനോടു് പൂര്‍ണ്ണ യോജിപ്പു്.


>
> കൂടുതല്‍ കാര്യക്ഷമമായി ഇടപെടാനും കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും ഇത്
> സഹായിക്കുകയില്ലേ?
>
> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗു് - എന്ന ഭാഷാപ്രയോഗത്തെപ്പറ്റി പറഞ്ഞാല്‍
> ഇതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്. സ്വതന്ത്രമായി മലയാളം കമ്പ്യൂട്ടറില്‍
> ഉപയോഗിക്കുക എന്നോ?
> മലയാളം കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കുന്നതിനെ ആരെങ്കിലും തടയാന്‍ തുനിയുമോ?
> അതില്‍ സ്വാതന്ത്ര്യത്തിന്റെ പ്രശ്നം ഉണ്ടോ?
> അപ്പോള്‍ സ്വതന്ത്രമലയാളം അസ്വതന്ത്രമലയാളം എന്നിങ്ങനെ തരം തിരിക്കാമോ?
>

അതൊരു ഭാഷാപ്രയോഗമല്ല, ഒരു പ്രോജക്ടാണു് എന്നു പറയുന്നതു് അതുകൊണ്ടാണു്.
പ്രോജക്ടിനു് വ്യതിരിക്തത വേണം എന്നതുകൊണ്ടാണു് അതു് ജനറിക്‍ ആയി
ഉപയോഗിക്കരുതെന്നു് പറയുന്നതും. ഇതു പോലെയുള്ള ചെറിയ പ്രശ്നങ്ങളില്‍ ആര്‍ക്കും
ഒരു ഗുണവുമില്ലാത്ത വിമര്‍ശനങ്ങളുന്നയിച്ചു് എന്തുനേട്ടമാണു് അനില്‍കുമാര്‍
ഡിഎകെഎഫിനു് ഉണ്ടാക്കുന്നതെന്നു് അറിയില്ല. ഡിഎകെഎഫിന്റെ പ്രഖ്യാപിത ലക്ഷ്യത്തെ
അതു് ഏതെങ്കിലും തരത്തില്‍ സാധൂകരിക്കുന്നുണ്ടോ? ഇല്ലെന്നാണു് എന്റെ
മനസ്സിലാക്കല്‍. തര്‍ക്കത്തിനായി പറയുകയല്ല, വ്യക്തമാകാത്തതിനാല്‍
ചോദിക്കുകയാണു്.
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110227/35a81e50/attachment-0003.htm>


More information about the discuss mailing list