[smc-discuss] Malayalam Computing session at Kerala Padana Congress

m4n485 1 m4n489 at gmail.com
Fri Jan 7 10:13:33 PST 2011


1 . സ്കൂളില്‍ നിര്‍ബന്ധമായും ഐ ടി പഠിക്കുന്ന കുട്ടിക്ക് പ്ലസ്‌ ടു വില്‍ അത്
പഠിക്കണ്ട . അവിടെ വെച്ച്  കുറച്ചു പേര്‍ക്ക്  ഐ ടി നഷ്ട്ടപെടുന്നു
 ഇനി കമ്പ്യൂട്ടര്‍ സയന്‍സ് എടുത്തു  പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍  എത്ര
പേര്‍ മലയാളം കംമ്പുട്ടിംഗ്  ഉപയോഗിക്കുന്നു .?

അത് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കൂ..

2 കമ്പ്യൂട്ടര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഡി ടി പി സെന്റര്‍ ,
 ഇന്റര്‍നെറ്റ്‌ കഫെ എന്നിവിടങ്ങളില്‍ ഇന്നും ഉപയോഗിക്കുന്നത് എന്താണ് ?

കഫെയില്‍ എന്ത് ഉപയോഗിക്കണം എന്നത് അവരുടെ സ്വാതന്ത്ര്യം അല്ലേ. നമുക്ക് അവബോധം
നല്‍കാനല്ലേ സാധിക്കൂ.
ഇനി അവര്‍ പൈറേറ്റഡ് സോഫ്റ്റ് വെര്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍
ബന്ധപ്പെട്ടവരുടെ മുമ്പില്‍ അത് ചൂണ്ടിക്കാണിക്കൂ.. പൈറസി നിയമവിരുദ്ധമായ
കാര്യം ആണ്..

3  എത്ര കമ്പ്യൂട്ടര്‍ സ്ഥാപനങ്ങളില്‍ മലയാളം കംമ്പുട്ടിംഗ്
 പഠിപ്പിക്കുന്നുണ്ട്

ഒട്ടുമിക്ക സ്ഥാപനങ്ങളും ism keyboard layout ആണ് പഠിപ്പിക്കുന്നതെന്ന്
തോന്നുന്നു.

 4  കമ്പ്യൂട്ടര്‍ സര്‍വീസ് ചെയ്യുന്ന എത്ര സ്ഥാപനങ്ങള്‍ ഇത്
പ്രോത്സാഹിപ്പിക്കുന്നുണ്ട് ?

ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടാല്‍ അവര്‍ സ്വതന്ത്ര സോഫ്റ്റ് വെയരും ലോഡ് ചെയ്ത്
കൊടുക്കാറുണ്ടല്ലോ !

5 മലയാള ഭാഷ നന്നായി കൈകാര്യം ചെയുന്നവര്‍ ഭാഷ കംമ്പുട്ടിംഗ് ഉപയിക്കാത്തതും
 ഒരു കാരണമാണ് ?

ചോദ്യത്തില്‍ തന്നെ ഉത്തരമുണ്ടല്ലോ ! ആദ്യം മലയാളം തെറ്റുക്കൂടാതെ എഴുതാന്‍
പഠിക്ക്..

6 . മലയാളത്തില്‍  അകലത്തില്‍ ചരമമടയുന്ന ബ്ലോഗുകള്‍ കൂടുന്നുണ്ട് . അതും അത്ര
 ശുഭകരമല്ല

മുമ്പ് ഉണ്ടായിരുന്ന ബ്ലോഗ് ചര്‍ച്ചകള്‍ മിക്കതും ബസ്/ഫേസ് ബുക്ക്
തുടങ്ങിയവയിലേക്ക് ചേക്കേറിയതല്ലേ കാരണം. മലയാളം കമ്പ്യൂട്ടിങ്ങിന്റെ
അപര്യാപ്തത മൂലം ബ്ലോഗിങ്ങ് നിര്‍ത്തി പോകുന്നു എന്ന് കരുതുന്നില്ല.

7 . വിക്കി  പീഡിയ  ഇനിയും ഇനിയും മുന്നേറാന്‍ അഭിപ്രായ വെത്യാസം മറന്നു ഈ
രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഒരുമിക്കണം .

അഭിപ്രായവ്യത്യാസം എന്തെന്ന് വ്യക്തമല്ലോ !.

അക്ഷരങ്ങൾ #unicode 5.1
അക്ഷരങ്ങള്‍ #unicode 5.0

ഇത് രണ്ടും ഗൂഗിളില്‍ അല്ലെങ്കില്‍ ഇതുപോലെ വരുന്ന വാക്കുകള്‍ വിക്കിപീഡിയയില്‍
തിരഞ്ഞ് നോക്കൂ.

Appu T
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110107/824ecb7a/attachment-0003.htm>


More information about the discuss mailing list