[smc-discuss] English Malayalam Dictionary bot

Santhosh Thottingal santhosh.thottingal at gmail.com
Sat Jul 9 01:40:10 PDT 2011


നമ്മുടെ ഇംഗ്ലീഷ് മലയാളം നിഘണ്ടു  ബോട്ട് അതിനു് സേവനം
കൊടുക്കാവുന്നതിന്റെ പരിധിയിലെത്തിരിക്കുകയാണു്. eng.mal.dict at gmail.com
എന്ന വിലാസത്തിലാണല്ലോ ഇതു പ്രവര്‍ത്തിക്കുന്നത്തു. ജീമെയിലില്‍ ഒരു
അഡ്രസ്സിന് പരമാവധി 10000 കോണ്ടാക്ടുകളേ  പാടുള്ളൂ. അതിനു ശേഷമുള്ള
ക്ഷണങ്ങളെ അതു് നിശ്ശബ്ദമായി നിരാകരിക്കും. പുതിയ ചാറ്റ് ക്ഷണങ്ങള്‍
സ്വീകരിക്കുന്നിലെന്നു കുറച്ചുപേര്‍ മെയിലയച്ചിരുന്നെങ്കിലും ഇന്നാണു്
ഇതു് നോക്കാന്‍ സമയം കിട്ടിയതു്. ജീമെയിലില്‍ ആ പരിധി കൂട്ടാന്‍
നമുക്കൊന്നും ചെയ്യാന്‍ പറ്റില്ല.

അതുകൊണ്ടു്  eng.mal.dict at jabber.org എന്ന വിലാസത്തില്‍ പുതിയ
ഉപയോക്താക്കളെ ഈ ബോട്ട് സഹായിക്കുന്നതായിരിക്കും.

നിങ്ങളുടെ ജീടോക്ക് പോലെയുള്ള instant messenger clients(സല്ലാപസഹായി ?)
ല്‍ ഈ വിലാസം ഒരു കൂട്ടുകാരനെ ചേര്‍ക്കുന്നപോലെ ചേര്‍ക്കുക.

eng.mal.dict at gmail.com എന്ന വിലാസത്തിലെ സേവനം ഉടന്‍ നിറുത്തുന്നില്ല.

നന്ദി.
സന്തോഷ് തോട്ടിങ്ങല്‍


More information about the discuss mailing list