[smc-discuss] [DAKF] സര്‍വ്വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വെബ് അധിഷ്ഠിത വിജ്ഞാന കലവറ

Anivar Aravind anivar.aravind at gmail.com
Mon Jul 11 22:59:26 PDT 2011


2011/7/12 rajesh tc <tcrajeshin at gmail.com>:
> ഇന്നത്തെ മനോരമ തിരുവനന്തപുരം എഡിഷനില്‍ സര്‍വ്വവിജ്ഞാവകോശം
> ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ.എം.ആര്‍. തമ്പാന്റേതായി ഒരു പ്രസ്താവന
> ശ്രദ്ധയില്‍പെട്ടു. അതിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങിനെയാണ്:
> ' സ്വതന്ത്ര സോഫ്റ്റ് വെയര്‍ രംഗത്ത് രണ്ടു നൂതന പദ്ധതികള്‍ക്ക്
> സര്‍വ്വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റിയൂട്ട് തുടക്കം കുറിക്കുന്നു. സോഫ്റ്റ്
> വെയര്‍ രംഗത്തെ ഏറ്റവും മികച്ച പ്രാദേശിക ഭാഷ സംരംഭം വെബ് അധിഷ്ഠിത വിജ്ഞാന
> കലവറയാണ് ഒന്നാമത്തേത്. ഇന്‍സ്റ്റിറ്റിയൂട്ട് പുതുതായി ആരംഭിക്കുന്ന കേരള
> വിജ്ഞാന കോശമാണ് മറ്റൊന്ന്.
> ഇന്ത്യന്‍ ഭാഷകള്‍ക്ക് യൂണികോഡ് സംവിധാനം നിലവിലുണ്ടെങ്കിലും അവയുടെ ഉള്ളടക്കം
> വെബില്‍ സംഭരിച്ചുവയ്ക്കാനും മെറ്റാഡേറ്റ കൈകാര്യം ചെയ്യാനും പൊതു മാനദണ്ഡം
> നിലവിലില്ലായിരുന്നു. ഇതിനാണ് അവസാനമാകുന്നതെന്ന് തമ്പാന്‍ അറിയിച്ചു'

അജ്ഞത ഒരു പ്രശ്നമല്ല . പക്ഷേ അതു് ആധികാരികമായ അജ്ഞതയാവുന്നതു് ഒരു വലിയ
പ്രശ്നമാണ് . അതാണിവിടെ കാണുന്നതു് .

> ഞാന്‍ ഡോ. തമ്പാനുമായി അല്‍പം മുന്‍പ് സംസാരിച്ചിരുന്നു. യൂണിക്കോഡില്‍
> വിക്കിപ്പീഡിയയും വിക്കി ഗ്രന്ഥശാലയും മറ്റും ചെയ്യുന്ന
> വിപുലമായസേവനത്തെപ്പറ്റി അദ്ദേഹത്തിന് അത്ര ബോധ്യമില്ലെന്ന് എനിക്കു
> തോന്നുന്നു. എല്ലാ ഭാഷകളിലേയും യൂണിക്കോഡിലുള്ള വിവരശേഖരണത്തിനായി ഒരു
> പൊതുമാനദണ്ഡം ഉണ്ടാക്കുകയാണ് ഉദ്ദേശ്യമെന്നാണ് അദ്ദേഹം പറയുന്നത്. സിഡിറ്റും
> സിഡാക്കുമെല്ലാം ഇതുമായി സഹകരിക്കുന്നുവത്രെ. 15 വെള്ളിയാഴ്ച മസ്‌കറ്റ്
> ഹോട്ടലില്‍ ഇതിന്റെ ഡെമോയുണ്ട്. ഒന്നു പോയി നോക്കാമെന്നു കരുതുന്നു.

എന്തായാലും ഒന്നു സംസാരിച്ചു നോക്കൂ .
വിവരശേഖരണത്തിന്റെ വിവിധ രീതികള്‍ നിലവിലുണ്ട് . ഏതു വിവര
ശേഖരണമാണെന്നതിനനുസരിച്ചിരിക്കും അതു്
അദ്ദേഹം ടാക്സോണമി , ബിബ്ളിയോഗ്രാഫി എന്നീ രംഗങ്ങളില്‍ സ്ട്രക്ചേര്‍ഡ്
ഡാറ്റ കൈകാര്യം ചെയ്യുന്ന പ്രൊജക്റ്റുകള്‍ക്ക് കേരളത്തില്‍ നല്ല
സാധ്യതയുണ്ട് . അതില്‍ ഗവണ്‍മെന്റ് ഇടപെടല്‍ നല്ലതുമാണ് .
വിക്കിപ്പീഡിയയുടെ മിമിക്കല്ലാത്ത ഒരു പ്രൊജക്റ്റാണ് ഉണ്ടാകുന്നതെങ്കില്‍
തീര്‍ച്ചയായും നല്ല കാര്യമാണ് . പക്ഷേ സിഡാക്കും സിഡിറ്റുമായി സഹകരിച്ച്
എന്ന വാക്യം ഒരു പ്രതീക്ഷയും തരുന്നില്ല. :-(

അനിവര്‍


More information about the discuss mailing list