[smc-discuss] ഐടി നയം കരട് പുറത്തിറങ്ങി

Adarsh VK adarshpillai at gmail.com
Sun Jul 31 07:47:04 PDT 2011


കറുത്ത നിറത്തില്‍ കാണുന്നത് ഇന്നത്തെ മനോരമ ബിസിനസ് താളില്‍ വന്ന
റിപ്പോര്‍ട്ട്.
നീല നിറത്തില്‍ കമന്റ്

സംസ്ഥാനത്തെയാകെ ‘കേരള ഐടി ബ്രാന്‍ഡ്” ആയി വികസിപ്പിക്കുമെന്ന് ഐടി കരടു നയം.
> ഐടി വ്യവസായ വളര്‍ച്ചയ്ക്കു തടസ്സമായ തൊഴില്‍നിയമങ്ങള്‍ ഭേദഗതി ചെയ്യും. 24
> മണിക്കൂറും ഐടി വ്യവസായങ്ങള്‍ക്കു പ്രവര്‍ത്തിക്കാന്‍
> സൌകര്യമുണ്ടാക്കുന്നതിനാണിത്.

*നല്ല നിര്‍ദ്ദേശം. ഇത് ഐടി ക്ക് മാത്രമായി  പരിമിതപ്പെടുത്തുന്നതെന്തിന്*

>
>
> ജനങ്ങള്‍ക്കു ഗവ. സ്ഥാപനങ്ങളില്‍നിന്നു മികച്ച സേവനം ലഭിക്കാന്‍ ഇ-ഗവേണന്‍സ്
> സൌകര്യങ്ങള്‍ വിപുലീകരിക്കും.

 ഐ കെ എം പിരിച്ചുവിടുക അല്ലെങ്കില്‍ സമൂലം പുനസംഘടിപ്പിക്കുക അത് തന്നെ മികച്ച
സേവനം ലഭിക്കാന്‍ ധാരാളം

ഇ-ഗവേണന്‍സ് പദ്ധതികള്‍ക്കു സ്വതന്ത്ര സോഫ്റ്റ്വെയര്‍ പരമാവധി ഉപയോഗിക്കും.

 ഇത് എത്രമാത്രം കാര്യമായി നടപ്പാക്കും എന്നതിനെ ആശ്രയിച്ചിരിക്കും വിജയം.

ഇ- ഗവേണന്‍സ് പദ്ധതികള്‍ ഫലവത്താക്കാന്‍ സംസ്ഥാനത്തെ എല്ലാ പൌരന്‍മാര്‍ക്കും
> യുഐഡി ലഭ്യമാക്കും.


വിവാദം ആകാന്‍ സാധ്യത ഉള്ളത്. അച്യുതാനന്ദന്‍ ആദ്യവെടിപൊട്ടിച്ച് കഴിഞ്ഞു
എന്നാല്‍ ഇന്ത്യയില്‍ ആദ്യം താത്പര്യം ഉള്ള എല്ലാര്‍ക്കും യു ഐ ഡി കൊടുത്ത
സംസ്ഥാനം എന്ന ഖ്യാതിക്കാണ് ശ്രമമെങ്കില്‍ ഇത് ഉമ്മന്‍ ചാണ്ടി അഭിമാന
പ്രശ്‌നമായി എടുത്തേക്കാം.

>
>
> സംസ്ഥാനത്തു മലിനീകരണം നടത്തുന്ന വ്യവസായങ്ങള്‍ നഗരങ്ങളില്‍നിന്നു ദൂരേക്കു
> മാറ്റിയിട്ട് അതേ സ്ഥലത്തു കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ വ്യവസായങ്ങള്‍
> ആരംഭിക്കുമെന്നും കരട് ഐടി നയത്തില്‍ പറയുന്നു.

കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌‌വെയര്‍ വ്യവസായം ഉണ്ടാക്കുന്ന മലിനീകരണം ചില്ലറയല്ല.
പുകക്കുഴല്‍ ഇല്ലാത്തതെല്ലാം മാലിന്യമുക്ത വ്യവസായമാണന്ന ധാരണയാകണം ഈ
നയമെഴുത്തുകാരെ നയിച്ചത് .ഇത് അപകടമാകാന്‍ സാധ്യത ഉണ്ട്. കര്‍ണാടക മലിനീകരണ
നിയന്ത്രണ ബോഡ് ചെയ്തത് പോലെ ഐടി വ്യവസായത്തിന് നിര്‍ബന്ധമായും മലിനീകരണ
നിയന്ത്രണ ബോഡ് അനുമതി പത്രം എര്‍പ്പെടുത്തുകയാണ് ചെയ്യേണ്ടി ഇരുന്നത്.

>
>
> ഐടി വ്യവസായ വളര്‍ച്ചയ്ക്കു മാനവശേഷി ഒരുക്കാന്‍ ഫിനിഷിങ് സ്കൂളുകള്‍ക്ക്
> ഏകീകൃത സിലബസും നിലവാരവും ഉറപ്പാക്കും. ഐടി വിദ്യാഭ്യാസത്തിനും മുന്‍ഗണന
> നല്‍കും. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നു പഠിച്ചു
> പുറത്തുവരുന്നവര്‍ക്കു തൊഴില്‍ ലഭിക്കാനുള്ള നിലവാരം ഉറപ്പാക്കാന്‍ അധ്യാപക
> നിലവാരം മെച്ചപ്പെടുത്തും

തുടങ്ങിയ ഫിനിഷിങ്ങ് സ്കൂളുകള്‍ (ഐ എച് ആര്‍ ഡി - തിരുവനന്തപുരം , കേപ്പ്
-ആലപ്പുഴ) തന്നെ പൂട്ടി അല്ലെങ്കില്‍ പൂട്ടാറായി. സ്വാകാര്യ
കമ്പ്യൂട്ടര്‍/സോഫ്ട്‌വെയര്‍ സ്ഥാപനങ്ങള്‍ക്ക് ആളെ ഉന്താന്‍ ചെയ്യുന്ന ഈ നടപടി
അത്യന്തം അപലനീയം ആണ്. ഇതിനര്‍ത്ഥം സിവില്‍,മെക്കാനിക്കല്‍ ബിരുദധാരികള്‍ക്ക്
ഫിനിഷിംഗ് വേണ്ടാ എന്നാണോ. വിദ്യാഭ്യാസം എന്നാല്‍ ഐടി സൂചിതം എന്ന അവസ്ഥ
ശരിയല്ല. ആളെ ഫിനിഷ് ചെയ്യുന്നതൊക്കെ അതാത് കമ്പനികളുടെ ഉത്തരവാദിത്വം ആക്കേണ്ട
കാലം അതിക്രമിച്ചു. ഇന്നും മാനവ വിഭവശേഷിയില്‍ മറ്റൊരു സംസ്ഥാനത്തെ
ഉദ്യോഗാര്‍ത്ഥികളും നമുക്ക് വെല്ലുവിളി ഉയര്‍ത്തുന്നില്ല എന്ന് സ്മരിക്കുന്നു.


> പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകള്‍ക്കു ഫെലോഷിപ് നല്‍കും. പാഠ്യപദ്ധതി നിലവാരം
> വര്‍ധിപ്പിക്കാന്‍ ഗവ-വ്യവസായ-അക്കാദമിക് ടാസ്ക് ഫോഴ്സിനു രൂപം നല്‍കും.

കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങിയ സ്‌പീഡ്-ഐ ടി (സ്പീഡിറ്റ്) എന്ന പരിപാടിയുടെ
ഉദ്ദേശിച്ച നേട്ടം ഉണ്ടായോ. ഇതും ഐടി വികസനവും ആയി ഉള്ള പൊക്കിള്‍ കൊടി ബന്ധം
ഒന്ന് നോക്കുന്നത് നല്ലതല്ലേ.

>
>
> സംരംഭകരില്‍ പട്ടികജാതി- വര്‍ഗക്കാര്‍ക്കും വനിതകള്‍ക്കും ഐടി രംഗത്തു
> പ്രത്യേക സബ്സിഡികളും ആനൂകൂല്യങ്ങളും നല്‍കും. സംസ്ഥാനത്തെ ഐടി പാര്‍ക്കുകളില്‍
> ഇവര്‍ക്കു സൌജന്യ നിരക്കില്‍ സ്ഥലം അനുവദിക്കും.

വളരെ നല്ല തീരുമാനം. ദി ഇക്കണോമിക് ടൈംസ് പത്രം ‘ദി റൈസിംഗ് ദലിത്
എന്‍‌ട്രപ്രണേഴ്സ് ഇന്‍ ഇന്ത്യ’ എന്ന പരമ്പര ചെയ്തിരുന്നു പോയ വാരം.


>
> ഐടി വ്യവസായത്തിനു വേണ്ടിയുള്ള സാമൂഹിക സൌകര്യ വികസന ഭാഗമായി പൊതു-സ്വകാര്യ
> പങ്കാളിത്തത്തോടെ ഫിനിഷിങ് സ്കൂളുകളും രാജ്യാന്തര നിലവാരത്തില്‍ സ്കൂളുകളും
> ആശുപത്രികളും തുടങ്ങും.

സ്മാര്‍ട്ട് സിറ്റി കണ്‍‌സ്ട്രക്ഷന്‍ പദ്ധതി ആകും എന്ന് അടിവര ഇടാന്‍ വേണ്ടി


> കേരള ഐടി ബ്രാന്‍ഡ് വളര്‍ത്തിയെടുക്കാന്‍ റോഡ് ഷോകളും വിപണന തന്ത്രങ്ങളും
> മാധ്യമങ്ങള്‍ വഴി പ്രചാരണവും പ്രധാന ദേശീയ, രാജ്യാന്തര ഐടി കേന്ദ്രങ്ങളില്‍
> നടത്തും

ഇത് കൊണ്ട് കാര്യമായ നേട്ടം ഉണ്ടോ. ചില ഉദ്യോഗസ്ഥര്‍ക്കും മന്ത്രിമാര്‍ക്കും
പറന്നു നടക്കാം എന്നല്ലാതെ. പണ്ട് നടത്തിയിരുന്ന ടെക്‍നോപാര്‍ക്ക് ഐടി കേരള
എക്സ്പോ നിര്‍ത്തിയിട്ട് തന്നെ കുറച്ച് വര്‍ഷങ്ങളായി

>
>
> ഐടി വ്യവസായങ്ങള്‍ക്കുള്ള  ഇന്‍സെന്റീവുകള്‍: തിരുവനന്തപുരം, എറണാകുളം
> ജില്ലകളിലെ ഐടി വ്യവസായങ്ങള്‍ക്കു നിക്ഷേപത്തിന്റെ 30% അഥവാ പരമാവധി 15 ലക്ഷം
> രൂപ സബ്സിഡി. മറ്റു ജില്ലകളില്‍ നിക്ഷേപത്തിന്റെ 40% അഥവാ 25 ലക്ഷം രൂപ
> സബ്സിഡി.

ഇത് ചെറികിട ഐടി വ്യവസായത്തിന് (മൈക്രോ എന്റര്‍പ്രൈസസ്) മാത്രമായി
നിജപ്പെടുത്തണം

>
>
> ഐടി പാര്‍ക്കുകള്‍ക്കും അക്ഷയ കേന്ദ്രങ്ങള്‍ക്കും വൈദ്യുതി നിരക്കുകളില്‍
> സൌജന്യം.

എന്തിനാണ് ഐടി ക്ക് മാത്രമായി സൌജന്യം നല്‍കുന്നത്. കുറഞ്ഞ നിക്ഷേപം കൊണ്ട്
ഒട്ടേറെ പാവങ്ങളായ സ്ത്രീകള്‍ക്ക് ജോലി നല്‍കുന്ന ഭക്ഷ്യസംസ്കരണ വ്യവസായത്തിന്
മുന്തിയ നിരക്കില്‍ വൈദ്യുതി. താരതമ്യേന നല്ല ലാഭമുള്ളതും സാമ്പത്തിക
സുരക്ഷിതത്വം ഉള്ള സംരംഭകര്‍ നടത്തുന്ന ഐടി വ്യവസായത്തിന് ഇളവും അതും വൈദ്യുതി
നിരക്കില്‍. ഫ്രീ പവര്‍ ഈസ് ആന്റി ഫാര്‍മര്‍ എന്നെവിടെയോ വായിച്ചത്
ഓര്‍ക്കുന്നു, അതിനോട് യോജിക്കുന്നില്ല എങ്കിലും സബ്സിഡൈസ്ഡ് വൈദ്യുതി ഫോര്‍
ഐടി ഇന്‍‌ഡ്സ്ട്രി ഈസ് ആന്റി ഇന്‍ഡസ്ട്രി എന്ന് പറയാം

>
> ഐടി പാര്‍ക്കുകളിലെ സ്ഥല-വിസ്തീര്‍ണ അനുപാതം (എഫ്എആര്‍) അഞ്ച്.
> കെട്ടിടങ്ങള്‍ക്കു സ്റ്റാംപ് ഡ്യൂട്ടി-റജിസ്ട്രേഷന്‍ ഫീസ് സൌജന്യവും,
> വ്യവസായത്തിനായി കൊണ്ടു വരുന്ന ഉപകരണങ്ങള്‍ക്കു ചെക്ക്പോസ്റ്റില്‍ പ്രവേശന
> നികുതി സൌജന്യവും.
>
നല്ല നിദ്ദേശം


വി കെ ആദര്‍ശ്
-- 


*V K Adarsh*
Manager (Tech), Union Bank of India

Mob:* **9387907485*
<http://twitter.com/VKadarsh>
+++++
Environment friendly Request:
"Please consider your environmental responsibility and don't print this
e-mail unless you really need to"
Save Paper; Save Trees
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110731/c3d512e3/attachment-0002.htm>


More information about the discuss mailing list