[smc-discuss] മലയാളം ഫ്യൂവല്‍ (Malayalam-FUEL)
sooraj kenoth
soorajkenoth at gmail.com
Mon Mar 7 10:14:18 PST 2011
ഈ ഒരു കാര്യത്തില്‍ സന്തോഷ് അല്ലാതെ വേറ ആരും ഒന്നും പറഞ്ഞില്ല?
നിങ്ങളുടെ നിര്‍ദ്ദേശത്തിനായി കാത്തിരിക്കുന്നു.
> പരിഹാരം:
> തര്‍ജ്ജമയുടെ ഗുണനിലവരം ഉറപ്പുവരുത്തുന്നതിനായി ഒരു പാനല്‍ ഉണ്ടാക്കുക.
>
> ഓരോ ദിവസവും പത്തിരുപത് വാക്കുകള്‍ തിരഞ്ഞെടുക്കുക.
>
> ഇവയ്ക്ക് മലയാളത്തോട് ഏറ്റവും അടുത്തുള്ളതും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ളതും
> ആയ തമിഴ്, സംസ്കൃതം, കന്നഡ, തെലുങ്ക് എന്നീ ഭാഷകളില്‍ നിന്ന് അവര്‍
> ഉപയോഗിക്കുന്ന മൂലപദങ്ങള്‍ ശേഖരിക്കുക.
>
> ഇവയുടെ അര്‍ത്ഥവും സന്ദര്‍ഭവും വ്യക്തമാക്കുന്ന സ്ക്രീന്‍ഷോട്ടുകളും, മുകളില്‍
> വിവരിച്ച വാക്കുകളും, വിവരണവും ഉള്‍പ്പെടുത്തി, ചര്‍ച്ചചെയ്യാനും തിരുത്തലുകള്‍
> വരുത്തുവാനും സാധിക്കുന്ന ഒരു താളുണ്ടാക്കുക. ബ്ലോഗോ, വിക്കിയോ ഡയസ്പോറയോ പോലെ
> എന്തുമാകാം. പക്ഷെ പാനല്‍ അംഗങ്ങള്‍ക്ക് മാത്രം (എളുപ്പത്തില്‍) തിരുത്തുവാന്‍
> സാധിക്കുന്ന, മറ്റുള്ള എല്ലാര്‍ക്കും കാണാന്‍ സാധിക്കുന്ന ഒരു താള്‍.
> ഇവയ്ക്ക് പറ്റിയ മൂലപദം കണ്ടെത്താനായി ഒരോരുത്തരും അവരവരുടെ ഫേസ്ബുക്ക്, ബസ്
> തുടങ്ങിയവയില്‍ രണ്ടു് മൂന്നു് ദിവസത്തേക്കു് ചര്‍ച്ചയ്ക്കിടുക.
> തിരഞ്ഞെടുക്കുന്ന വാക്കുകള്‍ പാനലിനു് നല്കുക. പാനല്‍ ഒരു വാക്ക്
> തിരഞ്ഞെടുക്കുന്നു.
>
--
Regards
Sooraj Kenoth
"Be the Change You Wish to See in the World", M. K. Gandhi
More information about the discuss
mailing list