[smc-discuss] Fwd: [DAKF] കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നാല്പത്തിഎട്ടാം സംസ്ഥാനവാ൪ഷികം അംഗീകരിച്ച പ്രമേയം KSSP Resolution on need for ensuring use of Malayalam in Courts, depts, banks etc

Shiju Alex shijualexonline at gmail.com
Thu Mar 17 03:17:51 PDT 2011


:)


അതിനു് പുറമേ *ർ* എന്ന ചില്ലക്ഷരം വരുന്ന പലയിടത്തും മലയാളത്തിലെ ൪ (4) എന്ന
അക്കം ആണല്ലോ ഉപയൊഗിച്ചിരിക്കുന്നത്.





2011/3/17 Anivar Aravind <anivar.aravind at gmail.com>

> "യൂണിക്കോഡ് മലയാളം ഫോണ്ടുകളുടെ സാങ്കേതിക പ്രശ്നങ്ങള്‍"  എന്നതിലെ
> ഫോണ്ടുകളുടെ എന്ന വാക്ക് വേണ്ടായിരുന്നു .
>
>
> ---------- Forwarded message ----------
> From: Ashok S <ashokan.nkl at gmail.com>
> Date: 2011/3/16
>
>   ഒരു സുപ്രധാന ചുവടു
>
> കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നാല്പത്തിഎട്ടാം സംസ്ഥാനവാ൪ഷികം അംഗീകരിച്ച
> പ്രമേയം
>
>   വിവരസാങ്കേതിക വിദ്യാരംഗത്ത് മലയാള ഭാഷയുടെ ഉപയോഗം വ൪ദ്ധിപ്പിക്കുക
>
>                ലോകത്തെല്ലായിടത്തേയും പോലെ കേരളത്തിലും വിവരസാങ്കേതിക
> വിദ്യ ജീവിതത്തിന്റെ സമസ്തമേഖലകളിലും വ്യാപിക്കുകയാണ്.
> വിവരസാങ്കേതികവിദ്യയുടെ ഈ വ്യാപനം അറിഞ്ഞോ അറിയാതെയോ നമ്മുടെ
> ദൈനംദിനവ്യവഹാരങ്ങളില്‍ മലയാള ഭാഷയുടെ ഉപയോഗത്തെ തടസ്സപ്പെടുത്തുന്ന
> രീതിയിലായി മാറുന്നു എന്ന വസ്തുതയിലെ അപകടം ചൂണ്ടിക്കാണിക്കാന്‍ ഞങ്ങള്‍
> ആഗ്രഹിക്കുന്നു. കേരള സര്‍ക്കാരിന്റെ പ്രധാന വെബ്സൈറ്റ് മലയാളത്തില്‍
> ഇതുവരെയും ലഭ്യമാക്കിയിട്ടില്ല. മലയാളം ഉള്ള നിരവധി വെബ്സൈറ്റുകളില്‍
> പോലും ഏകീകൃതലിപികള്‍ (ഫോണ്ടുകള്‍) ഉപയോഗപ്പെടുത്താത്തതുകാരണം
> വിദേശമലയാളികള്‍ ഉള്‍പ്പെടെ പലര്‍ക്കും അവ അപ്രാപ്യമായി തുടരുന്നു എന്ന
> യാഥാര്‍ത്ഥ്യവുമുണ്ട്. കേരളവുമായി ബന്ധപ്പെട്ട എല്ലാ ഐടി സംവിധാനങ്ങളിലും
> യൂണികോഡ് സമ്പ്രദായത്തിലുള്ള മലയാളലിപികള്‍ ഉപയോഗപ്പെടുത്തി ഇവയുടെ
> ഉപയോഗം സുഗമമാക്കണം എന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടെങ്കിലും അതു
> നടപ്പിലാക്കുന്നില്ല.
>
>               ബഹുഭൂരിപക്ഷം പേരുടെ കയ്യിലും മൊബൈല്‍ഫോണ്‍
> എത്തിക്കഴിഞ്ഞിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തെ ഭരണസുതാര്യതക്കായി
> ഉപയോഗപ്പെടുത്താനുള്ള കേരള സര്‍ക്കാരിന്റെ എം-ഗവേണ്‍സ് അഥവാ മൊബൈല്‍
> ഭരണപദ്ധതിയെ സ്വാഗതം ചെയ്യുമ്പോഴും, ഇത്തരം പദ്ധതികളില്‍ അയക്കുന്ന
> എസ്.എം.എസുകള്‍ മലയാളത്തിലല്ല മറിച്ച് ഇംഗ്ലീഷിലാണ് എന്ന കുറവ്
> ചൂണ്ടികാണിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇംഗ്ലീഷ് ലിപി അറിയാത്ത
> സാധാരണ സാക്ഷരര്‍ക്ക് മൊബൈല്‍ ഭരണസംവിധാനം ഉപയോഗിക്കുന്നതിന് ഈ കുറവ്
> തടസ്സമാകുന്നു. മൊബൈല്‍ ഭരണസംവിധാനത്തില്‍ മലയാളത്തിന്റെ തനതുലിപിയിലുള്ള
> ഉപയോഗം സാധ്യമാക്കാനും, പ്രചരിപ്പിക്കാനും ഉള്ള നടപടികള്‍ ഉടന്‍
> തുടങ്ങണമെന്ന് ഞങ്ങള്‍ ബന്ധപ്പെട്ട എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.
> മലയാളത്തേക്കാള്‍ എത്രയോ അധികം സങ്കീര്‍ണ്ണമായ ലിപികളുള്ള ചൈനീസ്,
> ജാപ്പാനീസ് ഭാഷകള്‍ മൊബൈല്‍ ഫോണുകളില്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്ന
> സാഹചര്യത്തില്‍ മലയാളം ലിപി ഈ പദ്ധതിയില്‍ ഉപയോഗിക്കുന്നത് സാങ്കേതികമായി
> അസാധ്യമായ ഒരു കാര്യമല്ല. അതുകൊണ്ട് ഇതുമായി ബന്ധപ്പെട്ട് അവശേഷിക്കുന്ന
> സാങ്കേതികപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഗവേഷകര്‍, മൊബൈല്‍ ഫോണ്‍
> നിര്‍മ്മാതാക്കള്‍, സേവനദാതാക്കള്‍ എന്നിവരുടെ സഹായം തേടാന്‍ സര്‍ക്കാര്‍
> മുന്‍കൈയെടുക്കണം എന്നുകൂടി ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
>                     മലയാളം മറന്നുകൊണ്ടുള്ള ഐടി വ്യാപനത്തിന്റെ
> അപകടങ്ങളെപ്പറ്റി പറയുമ്പോള്‍ തന്നെ, ഐടിയുടെയും വിശേഷിച്ച് യൂണികോഡ്
> സാങ്കേതികവിദ്യയുടേയും വളര്‍ച്ച മലയാളമുള്‍പ്പെടെയുള്ള എല്ലാ
> പൌരസ്ത്യഭാഷകള്‍ക്കും തരുന്ന പുതിയ സാധ്യതകള്‍ കേരളത്തിലെ
> ഭരണവകുപ്പുകളിലും കോടതികളിലും, ബാങ്ക്, സഹകരണബാങ്ക് മുതലായ
> ധനകാര്യസ്ഥാപനങ്ങളിലും മലയാളത്തിന്റെ പ്രയോഗം വ്യാപകമാക്കാന്‍
> ഉപയോഗിക്കണമെന്നുകൂടി ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ഇന്റര്‍നെറ്റും,
> യൂണികോഡും വ്യാപകമാകുന്നതിന് മുമ്പ് സാങ്കേതിക വൈഷമ്യങ്ങള്‍, വിശേഷിച്ചും
> ടൈപ്പ്റൈറ്റര്‍ കീബോര്‍ഡുമായി ബന്ധപ്പെട്ട സാങ്കേതികവൈഷമ്യങ്ങള്‍,
> മലയാളത്തിന്റെ വ്യാപകഉപയോഗത്തെ തടസ്സപ്പെടുത്തിയിരുന്നു എന്നത്
> വസ്തുതയാണ്. എന്നാല്‍ സാങ്കേതികവിദ്യാരംഗത്തെ പുതിയ മുന്നേറ്റങ്ങള്‍
> അത്തരം വൈഷമ്യങ്ങള്‍ പരിഹരിച്ചുകഴിഞ്ഞിരിക്കുന്നു എന്നത് സന്തോഷപ്രദമാണ്.
> ഈ പുതിയ സാഹചര്യത്തില്‍ മലയാളത്തിന്റെ ഔദ്യോഗികരംഗത്തെ ഉപയോഗം
> ശക്തിപ്പെടുത്താന്‍ താഴെപറയുന്ന നടപടികള്‍ എടുക്കണമെന്ന് ഞങ്ങള്‍
> അഭ്യര്‍ത്ഥിക്കുന്നു.
>
> 1)ഏറ്റവും താഴ്ന്നതലം മുതല്‍ ഏറ്റവും ഉയര്‍ന്നതലം വരെയുള്ള
> (ഐ.എ.എസ്.കാര്‍ ഉള്‍പ്പെടെ) എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മലയാളം
> ഫയലുകള്‍ കമ്പ്യൂട്ടറില്‍ കൈകാര്യം ചെയ്യാനുള്ള പ്രാവീണ്യം
> ഉറപ്പാക്കാനുള്ള പരിശീലനം നല്‍കണം. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന എയ്ഡഡ്
> ഉള്‍പ്പെടെയുള്ള സ്കൂള്‍ / കോളേജ് അധ്യാപകര്‍ക്കും മലയാളം
> കമ്പ്യൂട്ടറില്‍ കൈകാര്യം ചെയ്യാനുള്ള പരിശീലനം നല്‍കാനുള്ള സംവിധാനം
> ഒരുക്കണം. ഐടി അറ്റ് സ്കൂള്‍ മുതലായ നിലവിലുള്ള സംവിധാനങ്ങളെ
> ഇതിനുപയോഗപ്പെടുത്തണം. കടലാസ് രഹിത ഭരണസംവിധാനത്തിന്റെ ഭാഗമായി എല്ലാ
> ഉദ്യോഗസ്ഥരുടെ മുമ്പിലും കമ്പ്യൂട്ടര്‍ ടെര്‍മിനലുകള്‍ എത്തുമ്പോള്‍
> അവര്‍ ഫയലുകളില്‍ ഇംഗ്ലീഷ് ഉപയോഗിക്കില്ല എന്നത് ഉറപ്പുവരുത്താന്‍
> ഇതാവശ്യമാണ്.
>
> 2) ബാങ്ക്, സഹകരണബാങ്ക് മുതലായ മേഖലകളില്‍ പണിയെടുക്കുന്നവര്‍ക്കും
> ഇത്തരം പരിശീലനസംവിധാനം ഒരുക്കണം. എല്ലാ രേഖകളും മലയാളത്തില്‍ കൂടി
> ലഭ്യമാക്കാന്‍ ഈ സ്ഥാപനങ്ങളുടെ മാനേജ്മെന്റുകളെ പ്രേരിപ്പിക്കണം.
>
> 3)നിലവില്‍ ഇംഗ്ലീഷില്‍ ഫയലുകള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് പെട്ടെന്ന്
> മലയാളത്തിലേക്ക് മാറുക എളുപ്പമല്ല എന്ന യാഥാര്‍ത്ഥ്യമുണ്ട്. ഈ മാറ്റം
> എളുപ്പമാക്കാന്‍ വേണ്ടി കേരള സര്‍ക്കാരിന്റെ മുന്‍കയ്യില്‍ വെബ്അധിഷ്ഠിത
> യാന്ത്രികതര്‍ജമ സംവിധാനം ഏര്‍പ്പെടുത്താനുള്ള നടപടികള്‍ അതിവേഗം
> തുടങ്ങണമെന്നുകൂടി ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ഇത്തരം സംവിധാനം
> നടപ്പിലായാല്‍ ഇന്ന് ഇംഗ്ലീഷില്‍ ഉത്തരവുകളും, വിധികളും തയ്യാറാക്കുന്ന
> ഉന്നതഉദ്യോഗസ്ഥര്‍ക്കും, ജഡ്ജിമാര്‍ക്കും ഇംഗ്ളീഷ് പകര്‍പ്പിനോടൊപ്പം
> തത്സമയം തന്നെ അതിന്റെ മലയാളം പകര്‍പ്പും (ആവശ്യമെങ്കില്‍ ഹിന്ദി
> പകര്‍പ്പും) തയ്യാറാക്കാനും, അതുവഴി ഭരണഭാഷ (കോടതിഭാഷയും) മലയാളമാക്കുന്ന
> പ്രക്രിയ ത്വരിതപ്പെടുത്താനും കഴിയും.
>
> 4) മലയാളം ഇന്ന് നേരിടുന്ന ഒരു പ്രതിസന്ധി ശാസ്ത്രസാങ്കേതിക
> പ്രസിദ്ധീകരണങ്ങളുടെ കുറവാണ്. മൌലികമായ കൃതികളുടെ രചനവഴിയും, തര്‍ജ്ജമ
> വഴിയും ഈ പ്രതിസന്ധി മറികടക്കാനുള്ള ഒരു ബൃഹദ്പരിപാടി
> ആവിഷ്കരിക്കണമെന്നും ഞങ്ങള്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.
> മുകളില്‍ സൂചിപ്പിച്ച യാന്ത്രികതര്‍ജ്ജമസംവിധാനം നടപ്പിലായാല്‍ അത് ഈ
> കുറവ് പരിഹരിക്കാനും വഴിയൊരുക്കും.
>
> 5)യൂണിക്കോഡ് മലയാളം ഫോണ്ടുകളുടെ സാങ്കേതിക പ്രശ്നങ്ങള്‍ പൂ൪ണ്ണമായി
> പരിഹരിക്കുന്നതിനും ഇക്കാര്യത്തില്‍ മൈക്രോസോഫ്റ്റ്‌ പോലുള്ള കുത്തകകളുടെ
> താല്പര്യങ്ങള്‍ അടിച്ചേല്പിക്കുന്നത് തടയുന്നതിനുമായി കേരള സ൪ക്കാ൪
> യൂണിക്കോഡ് കണ്‌സോ൪ഷ്യത്തില്‍ അംഗമാകണമെന്നും ഞങ്ങള്‍ അഭ്യ൪ത്ഥിക്കുന്നു,
>
> --
> സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം (സ്വവിജസ)
> (Democratic Alliance for Knowledge Freedom)
> To unsubscribe, email to dakf+unsubscribe at googlegroups.com
> Visit : http://groups.google.com/group/dakf?hl=en
>
>
>
> --
> "[It is not] possible to distinguish between 'numerical' and
> 'nonnumerical' algorithms, as if numbers were somehow different from
> other kinds of precise information." - Donald Knuth
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110317/2c994f13/attachment-0001.htm>


More information about the discuss mailing list