[smc-discuss] Fwd: [DAKF] കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നാല്പത്തിഎട്ടാം സംസ്ഥാനവാ൪ഷികം അംഗീകരിച്ച പ്രമേയം KSSP Resolution on need for ensuring use of Malayalam in Courts, depts, banks etc
manoj k
manojkmohanme03107 at gmail.com
Thu Mar 17 05:39:31 PDT 2011
എനിക്ക് എന്റെ ഫോണില്‍ (നോക്കിയ 3110) ഭംഗിയായി മലയാളം കൈകാര്യം
ചെയ്യാന്‍ പറ്റുന്നുണ്ട്. SMS അയ്ക്കുവാനും ചാറ്റ് ചെയ്യുവാനും
വിക്കീപീഡിയ തിരുത്തുവാനും പറ്റും. എന്റെ കോണ്ടാക്റ്റ്സിലെ പകുതിയിലധികം
പേരും മലയാളത്തില്‍ തന്നെയാണ് ശേഖരിച്ചിരിക്കുന്നത്.
പക്ഷേ എല്ലാ മൊബൈലിലും ഈ സൌകര്യം കാണാനാകുന്നില്ല.ചിലതില്‍ വായിക്കാന്‍
പറ്റും, എഴുതാന്‍ പറ്റില്ല.ഇതിനുള്ള പോംവഴി വാങ്ങുമ്പോള്‍ മലയാളം
പിന്തുണയുള്ളത് തന്നെ ചോദിച്ച് വാങ്ങുക എന്നതാണ്. ഡിമാന്റ്
ഉണ്ടെങ്കിലല്ലേ കമ്പനിക്കാര് അതിനനുസരിച്ച് സാധനം ഇറക്കൂ. ഉപഭോക്താവ്
ഉണരണം. :-)
ഇത്രയും ടൈപ്പ് ചെയ്തതും മൊഫീലില് തന്നെ ;-)
Manoj.K/മനോജ്.കെ
http://identi.ca/manojkmohan
-------- Forwarded message ----------
> From: Ashok S <ashokan.nkl at gmail.com>
> Date: 2011/3/16
> ബഹുഭൂരിപക്ഷം പേരുടെ കയ്യിലും മൊബൈല്‍ഫോണ്‍
> എത്തിക്കഴിഞ്ഞിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തെ ഭരണസുതാര്യതക്കായി
> ഉപയോഗപ്പെടുത്താനുള്ള കേരള സര്‍ക്കാരിന്റെ എം-ഗവേണ്‍സ് അഥവാ മൊബൈല്‍
> ഭരണപദ്ധതിയെ സ്വാഗതം ചെയ്യുമ്പോഴും, ഇത്തരം പദ്ധതികളില്‍ അയക്കുന്ന
> എസ്.എം.എസുകള്‍ മലയാളത്തിലല്ല മറിച്ച് ഇംഗ്ലീഷിലാണ് എന്ന കുറവ്
> ചൂണ്ടികാണിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇംഗ്ലീഷ് ലിപി അറിയാത്ത
> സാധാരണ സാക്ഷരര്‍ക്ക് മൊബൈല്‍ ഭരണസംവിധാനം ഉപയോഗിക്കുന്നതിന് ഈ കുറവ്
> തടസ്സമാകുന്നു. മൊബൈല്‍ ഭരണസംവിധാനത്തില്‍ മലയാളത്തിന്റെ തനതുലിപിയിലുള്ള
> ഉപയോഗം സാധ്യമാക്കാനും, പ്രചരിപ്പിക്കാനും ഉള്ള നടപടികള്‍ ഉടന്‍
> തുടങ്ങണമെന്ന് ഞങ്ങള്‍ ബന്ധപ്പെട്ട എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.
> മലയാളത്തേക്കാള്‍ എത്രയോ അധികം സങ്കീര്‍ണ്ണമായ ലിപികളുള്ള ചൈനീസ്,
> ജാപ്പാനീസ് ഭാഷകള്‍ മൊബൈല്‍ ഫോണുകളില്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്ന
> സാഹചര്യത്തില്‍ മലയാളം ലിപി ഈ പദ്ധതിയില്‍ ഉപയോഗിക്കുന്നത് സാങ്കേതികമായി
> അസാധ്യമായ ഒരു കാര്യമല്ല. അതുകൊണ്ട് ഇതുമായി ബന്ധപ്പെട്ട് അവശേഷിക്കുന്ന
> സാങ്കേതികപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഗവേഷകര്‍, മൊബൈല്‍ ഫോണ്‍
> നിര്‍മ്മാതാക്കള്‍, സേവനദാതാക്കള്‍ എന്നിവരുടെ സഹായം തേടാന്‍ സര്‍ക്കാര്‍
> മുന്‍കൈയെടുക്കണം എന്നുകൂടി ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110317/9bb8fec6/attachment-0002.htm>
More information about the discuss
mailing list