[smc-discuss] Firefox 4 Malayalam review

Santhosh Thottingal santhosh.thottingal at gmail.com
Sat Mar 26 20:43:07 PDT 2011


ഈയിടെ ഇറങ്ങിയ ഫയര്‍ഫോക്സ് നാലിന്റെ മലയാളം പതിപ്പില്‍ ധാരാളം
അക്ഷരത്തെറ്റുകളും തര്‍ജ്ജമപ്പിഴവുകളും ഉണ്ടു്. കിളിവാതില്‍ എന്നൊക്കെ
ഉപയോഗിക്കാവിന്നിടത്തു് "റ്റാബ്" എന്നു പലയിടത്തും
ഉപയോഗിച്ചിരിക്കുന്നു.മെനുവില്‍ നിറയെ ബ്രാക്കറ്റുകള്‍. ഇതു
പൂര്‍ണ്ണമായും പരിശോധിച്ചു് ശരിയാക്കണമെന്നു് നമ്മള്‍ കുറേ കാലമായി
കരുതുന്നതാണു്.
താത്പര്യമുള്ളവര്‍ മുന്നോട്ടു വരൂ. ഫയര്‍ഫോക്സ് പ്രാദേശികവത്കരണത്തില്‍
പരിചയമുള്ള അനിയോ ഹരിവിഷ്ണുവോ വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
കൊടുക്കുമല്ലോ?

-സന്തോഷ് തോട്ടിങ്ങല്‍


More information about the discuss mailing list