[smc-discuss] Firefox 4 Malayalam review

Santhosh Thottingal santhosh.thottingal at gmail.com
Mon Mar 28 07:23:25 PDT 2011


താത്പര്യം അറിയിച്ച എല്ലാവര്‍ക്കും നന്ദി.
ഫയര്‍ഫോക്സ് മലയാളം പ്രൊജക്ടിന്റെ മേല്‍നോട്ടം നടത്തിയിരുന്നതു് അനി
പീറ്ററായിരുന്നു. അവര്‍ എന്തോ അസൌകര്യം കാരണം കുറച്ചു ദിവസമായി
ഇന്റര്‍നെറ്റിലില്ല. അനിയുടെ കൂടെ ഇതു ചെയ്തിരുന്ന ഹരിവിഷ്ണു വേണ്ട
നിര്‍ദ്ദേശങ്ങള്‍ തരുമെന്നു കരുതുന്നു. (അവനെയും കാണാനില്ല :( )

അതുവരെയ്ക്കും നിങ്ങള്‍ക്കു ചെയ്യാവുന്നതു് ഇതാണു്:

ഫയര്‍ഫോക്സിന്റെ ഏറ്റവും പുതിയ പതിപ്പ് , മലയാളത്തില്‍ ഉപയോഗിക്കുക. നിങ്ങള്‍
കാണുന്ന പ്രശ്നങ്ങള്‍ - അക്ഷരത്തെറ്റുകള്‍, തര്‍ജ്ജമാപ്പിഴവുകള്‍, തര്‍ജ്ജമ
ചെയ്യാതെ പോയ ഭാഗങ്ങള്‍ എന്നിവ ഈ ലിസ്റ്റില്‍, ഈ ത്രെഡില്‍ തന്നെ
ചൂണ്ടിക്കാണിക്കുക.
ഈ ലിസ്റ്റിലേക്ക് മെയിലയക്കാന്‍ പറഞ്ഞതു് നിങ്ങള്‍ക്കു് എളുപ്പമാവാന്‍
വേണ്ടിയാണു്. ശരിയായ രീതി ഗ്നു സാവന്നയില്‍ ഒരു അക്കൌണ്ടെടുത്തു്,
https://savannah.nongnu.org/task/?9013 എന്ന നമ്മുടെ ടാസ്കില്‍ കമന്റ് ചെയ്യുക
എന്നതാണു്. അല്ലെങ്കില്‍ ഒരു പുതിയ ബഗ്ഗ് റിപ്പോര്‍ട്ട് ചെയ്യുക.

-സന്തോഷ്
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110328/9b91d4e6/attachment-0002.htm>


More information about the discuss mailing list