[smc-discuss] ഒരു ക്ഷണം പ്ലസ് സഹായാഭ്യർത്ഥന

Sunil Kumar mbsunilkumar at yahoo.com
Tue Mar 29 22:04:44 PDT 2011


സുഹൃത്തുക്കളേ,

കഥകളിയെ ഇഷ്ടപ്പെടുകയും, സൈബർ ലോകത്തിൽ കഥകളിസംബന്ധമായ ഇടപെടലുകൾ നടത്തുകയും 
ചെയ്യുന്നവരാണ്, ഈ ബൂലോകത്തുള്ള നമ്മളെല്ലാവരും. ഇന്റർനെറ്റുമായി ബന്ധമുള്ള 
കഥകളികലാകാരന്മാർ, കഥകളിയുടെ മനോഹരമായ ഫോട്ടോകൾ എടുത്തവർ, വീഡിയോകൾ ഷെയർ ചെയ്തവർ, 
ബ്ലോഗുകളിൽ തങ്ങൾ കണ്ട കഥകളിയെപ്പറ്റി റിപ്പോർട്ടുകൾ എഴുതിയവർ, ഗൗരവാവഹമായ 
പഠനങ്ങളും ലേഖനങ്ങളും എഴുതിയവർ. ഗ്രൂപ്പുകളിലും ചാറ്റ് റൂമുകളിലും മെയിൽ 
ത്രെഡുകളിലും മുതൽ ഫെയ്സ്‌ബുക്ക് പോലുള്ള സർവ്വ ആധുനിക സോഷ്യൻ നെറ്റ്‌വർക്ക് 
ഇടങ്ങളിൽ വരെ കഥകളിയുടെ സാന്നിദ്ധ്യം സൃഷ്ടിക്കുകയും കമന്റുകളെഴുതുകയും ചെയ്തവർ 
എന്നിങ്ങനെ പലരും ഈ കൂട്ടത്തിലുണ്ട്.

മറ്റു പല ക്ലാസിക്കൽ കലകളേയും അപേക്ഷിച്ചുനോക്കുമ്പോൾ, നമ്മുടെ എണ്ണം അൽപ്പം 
കൂടുതലാണ് എന്നത് അഭിമാനാർഹമാണ്. കളിക്കാഴ്ച്ചകളുടേയും കളിയനുഭവങ്ങളുടേയും 
നിരീക്ഷണങ്ങളുടെയും താരത‌മ്യേന വിപുലമായ പ്ലാറ്റ്ഫോം ഇന്റർനെറ്റിൽ നിലവിലുണ്ട്. 
എന്നാൽ, സമഗ്രമായി കഥകളിയെ പരിചയപ്പെടാനും, കഥകളിയുടെ സങ്കീർണ്ണമായ 
സങ്കേതശാസ്ത്രത്തെ മനസ്സിലാക്കാനും, ആവശ്യമായ കഥകളി റഫറൻസുകൾക്കായി സമീപിക്കാനും, 
കളിയരങ്ങിന്റെ സമഗ്രാനുഭവത്തെ പങ്കുവെയ്ക്കാനും ഉതകും വിധത്തിലുള്ള ഒരു വെബ്‌സെറ്റ് 
ഇന്നുവരെ രൂപം കൊണ്ടിട്ടില്ല. നിരന്തരം അപ്‌ഡേറ്റ് ചെയ്യപ്പെടുന്ന, 
നമ്മിലോരോരുത്തരുടേയും പങ്കാളിത്തത്തോടെ വികസിക്കപ്പെടുന്ന അത്തരമൊരു വെബ് സെറ്റ് 
കഥകളിയും സൈബർ ലോകവും ആവശ്യപ്പെടുന്നുണ്ട്. പ്രാദേശികമോ സ്ഥാപനവൽകൃതമോ ആയ ഒരു വിധ 
പക്ഷപാതങ്ങളുമില്ലാതെ, കഥകളിയെ സമഗ്രമായി സമീപിക്കുന്ന ഒരു 
വിസ്തൃതകഥകളിവിജ്ഞാനശേഖരം ഉള്ളടങ്ങുന്ന ഒരു വെബ്സെറ്റ്. 


തുടർന്ന് ഇവിടെ വായിക്കൂ.
http://www.nammudeboolokam.com/2011/03/blog-post_29.html

ഇൻഫാക്റ്റ് മേയ് 06 & മേയ് 07, 2011 രണ്ട് ദിവസമായി കഥകളി ഉണ്ട്. മേയ് 06, 2011 ഒരു 
പുസ്തകപ്രകാശനം ആണ് ചടങ്ങ്.

2 ദിവസവും കാറൽമണ്ണയിലേക്ക് വരുവാൻ സാദരം ക്ഷണിച്ചുകൊള്ളുന്നു. 

http://www.nammudeboolokam.com/2011/03/blog-post_29.html ബ്രോഷർ എല്ലാം ഇവിടെ ഈ 
ലിങ്കിൽ പോയാൽ കിട്ടും. ബാക്കി വായിക്കുകയും ആകാം.

-സു- | -S-
http://www.kathakali.info
http://chintha.com
http://vayanasala.blogspot.com




________________________________
From: Sunil Kumar <mbsunilkumar at yahoo.com>
To: discuss at lists.smc.org.in
Cc: Vikatasiromani <sschithran at gmail.com>; Nikhil Bhavadass (G-mail) 
<kaplingat at gmail.com>
Sent: Wed, February 9, 2011 4:51:06 PM
Subject: [smc-discuss] ഒരു ക്ഷണം പ്ലസ് സഹായാഭ്യർത്ഥന


സുഹൃത്തുക്കളെ,

നമസ്കാരം.
മുഖവുര കൂടാതെ പറയട്ടെ.

വാഴേങ്കട കുഞ്ചുനായർ ട്രസ്റ്റ്, കാറൽമണ്ണ, പാലക്കാട് ജില്ല എന്ന ട്രസ്റ്റ് 
കഥകളിക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന ഒരു സ്ഥാപനം ആണ്.

അതിന്റെ വെബ്‌സൈറ്റ് പണിപ്പുരയിൽ ആണ്. ദ്രുപൽ എന്ന സ്വതന്ത്രസോഫ്റ്റ്‌വേയർ 
ഉപയോഗിച്ചാണ് വെബ്‌സൈറ്റ്  ഉണ്ടാക്കുന്നത്. അതിലെ ഉള്ളടക്കവും സ്വതന്ത്രം 
ആയിരിക്കണം എന്ന് ആണ് തീരുമാനം.

അതിലേക്ക് നിങ്ങൾ, സമാനമനസ്കരുടെ എല്ല്ലാവിധ സഹായസഹകരണങ്ങൾ 
അഭ്യർത്ഥിക്കുന്നതിനോടൊപ്പം തന്നെ വെബ്‌സൈറ്റ് ഉദ്ഘാടനം മേയ് 07, 2011 ശനിയാഴ്ച്ച 
എന്ന് ഏകദേശം തീരുമാനം ആയിരിക്കുന്നു എന്ന് അറിയിക്കുകയും ചെയ്യുന്നു. അന്ന് 
എല്ലാവരും പങ്കെടുക്കണം എന്നും സ്വതന്ത്രമലയാളം കമ്യൂണിറ്റിയെ  പ്രതിനിധീകരിച്ച് 
ഒരു ആശംസ പ്രസംഗം വേണം എന്നും താൽ‌പ്പര്യപ്പെടുന്നു.

ഡിജിറ്റൽ മീഡിയയെ പറ്റി നല്ല ബോധമുള്ള സമാനമനസ്കർ എന്ന നിലക്കു കൂടെ ആണ് ഞാൻ 
നിങ്ങളേവരേയും ക്ഷണിക്കുന്നത്.

സ്ഥലം:വാഴേങ്കട കുഞ്ചുനായർ ട്രസ്റ്റ് ബ്യുൽഡിങ്ങ്, കാറൽമണ്ണ, പാലക്കാട് ജില്ല.
തീയ്യതി: 07-05-2011 ശനിയാഴ്ച്ച വൈകീട്ട് 4.30


“കഥകളിയും ഡിജിറ്റൽ മീഡിയയും” എന്ന വിഷയത്തെ ആസ്പദമാക്കി  മനോജ് കുറൂർ ഒരു 
പ്രസന്റേഷൻ/പേപ്പർ അവതരണവും അന്ന് ഉണ്ട്.

കൂടാതെ, അന്നേദിവസം നരകാസുരവധം കഥകളിയും ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ഇനിയും ബന്ധപ്പെടുന്നതാണ്. അപ്പോ ഏവരും വരും എന്ന് 
പ്രതീക്ഷിക്കുന്നു. 


(ഈ ഇമെയിലിന്റെ കോപ്പി സൈറ്റ് അഡ്മിനുകൾക്ക് കൂടെ വെക്കുന്നുണ്ട്)


കൂട്ടത്തിൽ നിങ്ങളുടെ വിദഗ്ധാഭിപ്രായം താഴെ  പറയുന്നവയെ പറ്റി അറിയാൻ 
താൽ‌പ്പര്യമുണ്ട്:

1) അന്നത്തെ ഫങ്ക്ഷൻ, നെറ്റിലൂടെ ലൈവ് സ്ട്രീമിങ്ങ് നടത്തണം എന്ന് വിചാരിക്കുന്നു. 
അതിലേക്ക് എന്തൊക്കെയാണ് വേണ്ടത്? ഞാൻ നോക്കീട്ട് നല്ല ഒരു നെറ്റ് ബ്രൊഡ് ബാന്റ് 
കണക്ഷൻ ആണ് അത്യാവശ്യം. അത് പ്രൊവൈഡ് ചെയ്യുന്നവരെ അറിയാമോ? ഇതിനുള്ള സഹായങ്ങൾ 
ചെയ്ത് തരാമോ?

2) ഇത്തരം ഉള്ളടക്കത്തിന് നല്ലൊരു ഡിസ്ക്ലൈമർ വേണ്ടി വരും.  പ്രത്യേകിച്ചും 
‘സ്വതന്ത്രം’ ആണ് ഉള്ളടക്കം എന്ന നിലക്ക്. കോപ്പീറൈറ്റ് മെറ്റീരിയലുകൾ പരമാവധി 
ഒഴിവാക്കാൻ നോക്കുന്നുണ്ടെങ്കിലും പലപ്പോഴും മുൻപ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ, 
വീഡിയോകൾ എന്നിവ റഫറൻസായി കൊടുക്കേണ്ടി വരും. മാത്രല്ല, ആർട്ടിസ്റ്റുകളുടെ ലൈവ് 
പെർഫോർമൻസിൽ നിന്നും പലപ്പോഴും ഭാഗികമായോ പൂർണ്ണമായോ ഉപയോഗിക്കേണ്ടിവരും. 
അങ്ങനെയൊക്കെ വരുമ്പോൾ നല്ലൊരു  “നിരാകരണ രേഖ” (ഡിസ്ക്ലൈമർ) വേണ്ടി വരും. അത് 
തയ്യാറാക്കാൻ സഹായിക്കാമോ? ട്രസ്റ്റ് നേരിട്ട് പ്രസിദ്ധീകരിച്ചത് മാത്രമായാൽ 
കുഴപ്പമില്ലല്ലൊ?


സ്നേഹപൂർവ്വം, 

-സു- | -S-
http://www.kathakali.info
http://chintha.com/
http://vayanasala.blogspot.com
http://ml.wikipedia.org
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110329/b5f58f79/attachment-0002.htm>


More information about the discuss mailing list