[smc-discuss] സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരേ നിങ്ങളുടെ വോട്ട്
Sivahari Nandakumar
sivaharivkm at gmail.com
Thu Mar 31 03:02:09 PDT 2011
യുഡിഎഫ് പ്രകടന പത്രികയില്‍ ഭാഷാ കംപ്യൂട്ടിങ്ങിനെക്കുറിച്ചോ,
സ്വതന്ത്രസോഫ്റ്റ്‌വെയറിനെക്കുറിച്ചോ ഒരു പരാമര്‍ശവുമില്ല
2011, മാര്‍ച്ച് 21 12:15 വൈകുന്നേരം ന്, Anivar Aravind <
anivar.aravind at gmail.com> എഴുതി:
> പ്രിയ ശിവഹരി,
>
> ഞാന്‍ ഒരു വസ്തുനിഷ്ട വിമര്‍ശനത്തിനൊരുങ്ങുകയാണ് .
> സ്വതന്ത്രസോഫ്റ്റ്‌വെയറിന്റെ പേരില്‍ വോട്ട് ചോദിക്കുമ്പോള്‍ രണ്ടു
> ഭാഗവും പരിശോധിക്കേണ്ടതുണ്ടല്ലോ
>
> 2011/3/21 Sivahari Nandakumar <sivaharivkm at gmail.com>:
> > സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരേ നിങ്ങളുടെ വോട്ട് ഇടതുപക്ഷത്തിന്
> >
> > ഐടി നയത്തില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിന് ഊന്നല്‍ നല്‍കിയ ആദ്യ സര്‍ക്കാര്‍
>
> പക്ഷേ നയം നടപ്പിലാക്കുന്നതില്‍ പൂര്‍ണവിജയമായില്ല. പടലപ്പിണക്കങ്ങള്‍
> സ്വതന്ത്രസോഫ്റ്റ്‌വെയര്‍ രംഗത്തെ തളര്‍ത്തി . 2007ല്‍
> തുടങ്ങേണ്ടിയിരുന്ന അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കേന്ദ്രം
> തുടങ്ങിയതു് 2011ല്‍
>
> >
> > ഐടി@സ്കൂള്‍ പദ്ധതിയിലൂടെ സ്കൂള്‍കുട്ടികള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍
> > പഠിക്കുന്നു
>
> ഈ മാറ്റം , ഇടതുപക്ഷ ഗവണ്‍മെന്റ് അധികാരത്തില്‍ വരുന്നതിനുമുമ്പുതന്നെ
> നടന്ന സിലബസ് കമ്മിറ്റി മീറ്റിങ്ങില്‍ അധ്യാപകരുടെ മുന്‍കൈയില്‍ (അതില്‍
> കെഎസ്‌ടിഎയുടെ പങ്ക് വളടെ പ്രധാനമാണ് ) ഉണ്ടായ തീരുമാനമാണ് . അതില്‍
> ഗണ്‍മെന്റിന് പ്രത്യേകിച്ച് ക്രെഡിറ്റ് എടുക്കാനില്ല. ഐടി അറ്റ് സ്കൂള്‍
> പദ്ധതി സര്‍വ്വശിക്ഷാ അഭിയാനിന്റെ CALP(computer aided learning
> prഒജെസിട്) പ്രൊജക്റ്റിന്റെ പിന്തുണയോടെ 5,6,7 ക്ലാസ്സുകളിലേക്ക്
> വ്യാപിപ്പിച്ചു എന്നതു വേണമെങ്കില്‍ പറഞ്ഞോളൂ. അതേസമയം പ്ലസ്ടു വിലേക്ക്
> വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെടുത്തില്ല, എന്ന നെഗറ്റീവ്
> പോയന്റുമുണ്ട് . വിദ്യാഭ്യാസരംഗത്തു് ഐടി എങ്ങനെ ഉപയോഗിക്കണമെന്ന
> കാഴ്ചപ്പാട് നഷ്ടപ്പെടുത്തി, ഐടി അറ്റ് സ്കൂളിനെ വിദ്യാഭ്യാസവകുപ്പിന്റെ
> വെറും ഐടി ടെന്‍ഡറിങ്ങ് ഏജന്‍സി ആക്കി മാറ്റി എന്ന വിമര്‍ശനവും
> നിലനില്‍ക്കുന്നുണ്ട് .
>
> > ഇ ഭരണം സ്വതന്ത്ര സോഫ്റ്റ്‌വെയറിലൂടെ ഏന്ന് കേരളാ പഠനകോണ്‍ഗ്രസ്സും,
> > ധനമന്ത്രിയും പറയുന്നു
>
> പ്രകടന പത്രികയിലതില്ലല്ലോ . പകരം കുത്തക സോഫ്റ്റ്‌വെയറുകളില്‍
> പ്രവര്‍ത്തിക്കുന്ന ഐകെഎമ്മിന്റെ പ്രധാന്യം കൂട്ടുന്നതാണ് അതില്‍
> കാണുന്നതു് . ഇക്കഴിഞ്ഞ ഐടി നയത്തില്‍ നടപ്പിലാക്കുന്ന സ്ഥാപനങ്ങളുടെ
> ലിസ്റ്റില്‍ ഒഴിവാക്കപ്പെട്ട സ്ഥാപനമാണ് ഐകെഎം. പ്രകടനപത്രികയിലെ വിവര
> സംവേദന സാങ്കേതികവിദ്യയും ഇ-ഗവേണന്‍സും എന്ന ഭാഗം നിരവധി കാര്യങ്ങള്‍
> പറയുമ്പോള്‍ അവ സ്വതന്ത്രസോഫ്റ്റ്‌വെയറുകളായിരിക്കും എന്നു
> പറയുന്നില്ല. ഐകെഎമ്മിന്റെ സോഫ്റ്റ്‌വെയറുകള്‍ ആസ്കി എന്‍കോഡിങ്ങ്
> ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മൈക്രോസോഫ്റ്റ് ആക്സസ്സ്
> ഡാറ്റാബേസുകളുപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളുപയോഗിച്ചാണ് ജനനമരണ
> രജിസ്ട്രേഷനുകള്‍ തുടങ്ങിയവ നടത്തുന്നതു് . ഇവ പരസ്പരം കൈമാറി
> ഉപയോഗിക്കാന്‍ വ്യവസ്ഥപ്പെടുത്തുമെന്നു പറയുമ്പോള്‍ അതു
> സ്വതന്ത്രസോഫ്റ്റ്-വെയറിലായിരിക്കുമെന്ന് വിശ്വസിക്കാന്‍ യാതൊന്നും
> പ്രകടന പത്രികയിലില്ല. സ്വതന്ത്രസോഫ്റ്റ്‌വെയര്‍
> പ്രോത്സാഹിപ്പിക്കുമെന്നു മാത്രമേ പ്രകടനപത്രിക പറയുന്നുള്ളൂ . മലയാളം
> കമ്പ്യൂട്ടിങ്ങ് സംബന്ധിയായ പോയന്റുകള്‍ പ്രത്യേകമായി ഞാന്‍ പോസ്റ്റ്
> ചെയ്തിരുന്നു. അതില്‍ നടക്കുന്ന ചര്‍ച്ച ഇവിടെ
> https://profiles.google.com/u/0/anivar.aravind/posts/QvbHmj8rhkK
>
> >
> > ഇടത് സാരഥികളില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരും
>
> ഡോ. ഇക്ബാല്‍ സാറിനെയാണ് ഉദ്ദേശിച്ചതെങ്കില്‍ അദ്ദേഹം സ്വതന്ത്ര
> സോഫ്റ്റ്‌വെയര്‍ പ്രചാരകനാണ്. പ്രവര്‍ത്തകനല്ല എന്നു ശ്രദ്ധിക്കുമല്ലോ .
> അദ്ദേഹത്തിന് എല്ല വിജയാശംസകളും നേരുന്നു
>
> >
> > കെഎസ്ഇബിയില്‍ സ്വതന്ത്ര ബില്ലിംങ്ങ് സോഫ്റ്റ്‌വെയര്‍
>
> സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന ബില്ലിങ്ങ്
> സോഫ്റ്റ്‌വെയര്‍ എന്നു പറയൂ. സ്വതന്ത്ര ബില്ലിങ്ങ് സോഫ്റ്റ്‌വെയര്‍
> ആവണമെങ്കില്‍ അതു സ്വതന്ത്രമായ ഒരു ലൈസന്‍സ് ഉപയോഗിച്ചു
> പുറത്തിറക്കേണ്ടതുണ്ട് . അതുണ്ടായിട്ടില്ല. അതിനാല്‍ അതു കസ്റ്റം
> സോഫ്റ്റ്‌വെയര്‍ മാത്രമാണ്.
>
> > കേരളത്തിലാദ്യമായി പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍
> ഉപയോഗിക്കണമെന്ന്
> > നിര്‍ബന്ധം പിടിക്കുന്ന ഒരു ടെണ്ടര്‍
> > http://www.kmscl.kerala.gov.in/admin/files/TASK.pdf
>
> സര്‍ക്കാരിന്റെ ഐടി നയം അനുസരിച്ച് , എല്ലാ ടെണ്ടറുകളും പൂര്‍ണമായും
> സ്വതന്ത്ര സോഫ്റ്റ്‌വെയറിലായിരിക്കേണ്ടതുണ്ട് . ഈ ഒന്നുമാത്രം
> മഹാത്ഭുതമെന്നമട്ടില്‍ ചൂണ്ടിക്കാട്ടുമ്പോള്‍ ,
> ബാക്കിടെണ്ടറുകലെങ്ങനെയാനെന്നുകൂടി ചോദിക്കേണ്ടിവരുന്നുണ്ട്
>
> >
> > കേരളത്തില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ വ്യാപനത്തിനും
> ജനപക്ഷവികസനത്തിന്റെ
> > തുടര്‍ച്ചയ്ക്കും ഇടതുപക്ഷത്തിന് വോട്ടുചെയ്യുക.
>
> ഇടതുപക്ഷം കുറച്ചുകൂടി വ്യക്തമായി സ്വതന്ത്രസോഫ്റ്റ്‌വെയര്‍ അധിഷ്ഠിതമായ
> ഐടി വികസനത്തെക്കുറിച്ചും അതിനുള്ള വ്യക്തമായ നടപടികളെക്കുറിച്ചും
> പ്രകടനപതികയില്‍ പറയുമെന്നാശിച്ചു . അങ്ങനെയുണ്ടായാല്‍ അതിന്റെ
> അടിസ്ഥാനത്തില്‍ വോട്ടു തീര്‍ച്ചയായും ചെയ്യുന്നതാണ്
>
>
> അനിവര്‍
>
>
>
> --
> "[It is not] possible to distinguish between 'numerical' and
> 'nonnumerical' algorithms, as if numbers were somehow different from
> other kinds of precise information." - Donald Knuth
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
--
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
fighting for knowledge freedom
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110331/7d2da913/attachment-0002.htm>
More information about the discuss
mailing list