[smc-discuss] ഡി.എ.കെ.എഫ്-ന്റെ രൂപീകരണ സംസ്ഥാന സമ്മേളനം

Praveen A pravi.a at gmail.com
Sat Mar 5 01:54:20 PST 2011


2011, മാര്‍ച്ച് 5 10:45 രാവിലെ നു, Sivahari Nandakumar
<sivaharivkm at gmail.com> എഴുതി:
> ബൊദ്ധിക സ്വത്തവകാശത്തിന്റെ വിവിധ രൂപങ്ങളിലൂടെ അറിവിന്മേലുള്ള അവകാശവും
> അധികാരവും മൂലധന കുത്തകകള്‍ കയ്യടക്കുകയാണിന്ന്.

ബൌദ്ധിക സ്വത്തവകാശം എന്ന പദം ആളുകളെ തെറ്റിദ്ധരിപ്പിയ്ക്കാന്‍ അറിവിന്റെ
കുത്തക ആഗ്രഹിയ്ക്കുന്നവര്‍ ഉപയോഗിയ്ക്കുന്നതാണു്. പൈറസി എന്നു് പറഞ്ഞു്
പങ്കുവെയ്ക്കുന്നതു് കടല്‍ക്കൊള്ള പോലെ ഗുരുതരമായ ഒരു തെറ്റാണെന്നു്
ധ്വനിയുണ്ടാക്കാന്‍ ശ്രമിയ്ക്കുന്നതു് പോലെ ബൌദ്ധിക സ്വത്തു് എന്നു്
പറഞ്ഞു് അറിവു് ഭാതിക സ്വത്തു് (ഉടുപ്പോ, വീടോ, കാറോ പോലെ) പോലെയാണു്
എന്ന ധ്വനിയുണര്‍ത്തി, ഭൌതിക സ്വത്തുമായി അറിവിനെ താരതമ്യപ്പെടുത്തി
തെറ്റായ നിഗമനത്തിലെത്താനും അറിവു് പങ്കു് വെയ്ക്കുന്നതു് കളവു്
പോലെയാണെന്നു് വരുത്തി തീര്‍ക്കാനുമുള്ള ബോധപൂര്‍വ്വമായ
കുപ്രചാരണമാണിതു്. നമ്മളും ആ വലയില്‍ കുരുങ്ങരുതു്.

ബൌദ്ധിക സ്വത്തവകാശത്തേക്കാളും ഈ പ്രശ്നം എടുത്തു് കാട്ടാനും ആളുകളെ
ബോധവത്കരിയ്ക്കാനും സഹായിയ്ക്കുന്ന പ്രയോഗം അറിവിന്റെ കുത്തകവത്കരണം
എന്നായിരിയ്ക്കും.
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
You have to keep reminding your government that you don't get your
rights from them; you give them permission to rule, only so long as
they follow the rules: laws and constitution.


More information about the discuss mailing list