[smc-discuss] ജിനേഷ് നമ്മളെ വിട്ടു പിരിഞ്ഞിരിക്കുന്നു.
Santhosh Thottingal
santhosh.thottingal at gmail.com
Thu Sep 29 22:12:12 PDT 2011
ചികിത്സകഴിഞ്ഞു് എല്ലാം ഭേദമായി തിരിച്ചുവരുമെന്നായിരുന്നു പ്രതീക്ഷ.
അവന്റെയും.. ചികിത്സയിലായിരുന്നപ്പോള്‍ എന്നോടു് പലപ്പോഴും വളരെ നേരം
ചാറ്റ് ചെയ്യാറുണ്ടായിരുന്നു. രാഷ്ട്രീയവും വായിച്ച
പുസ്തകങ്ങളെപ്പറ്റിയും എല്ലാം. എത്ര ഗൌരവമേറിയ രോഗമായിട്ടും അവന്‍
കാണിച്ചിരുന്ന ആത്മവിശ്വാസവും ശുഭാപ്തിവിശ്വാസവും എന്നെ
അത്ഭുതപ്പെടുത്തിയിരുന്നു. ഒപ്പം കുറേ പ്രൊജക്ടുകളില്‍ സഹകരിക്കുകയും
ചെയ്തിരുന്നു. പാലക്കാട്ടു് തിരിച്ചെത്തുമ്പോള്‍ വീട്ടില്‍ എല്ലാവരും
ഒന്നു കൂടണമെന്നു പറഞ്ഞിരുന്നു.
പ്രിയപ്പെട്ട കൂട്ടുകാരനു് വിട. :(
-സന്തോഷ്
More information about the discuss
mailing list