[smc-discuss] Fwd: [Wikiml-l] മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു 2

manoj k manojkmohanme03107 at gmail.com
Wed Feb 15 10:28:01 PST 2012


---------- കൈമാറിയ സന്ദേശം ----------
അയച്ച വ്യക്തി: Anoop <anoop.ind at gmail.com>
തിയതി: 2012, ഫെബ്രുവരി 15 11:40 pm
വിഷയം: [Wikiml-l] മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു 2
സ്വീകര്‍ത്താവ്: Malayalam wiki project mailing list <
wikiml-l at lists.wikimedia.org>


സുഹൃത്തുക്കളേ,

മലയാളം വിക്കിപീഡിയയിലും ഇതര വിക്കിമീഡിയസംരംഭങ്ങളിലും ഉപയോഗിക്കാൻ
വൈജ്ഞാനികസ്വഭാവമുള്ള ചിത്രങ്ങൾ സംഭാവന ചെയ്യാൻ മലയാളം വിക്കിമീഡിയരെ
പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ബഹുജനപങ്കാളിത്തത്തോടെ നടത്തുന്ന
മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പദ്ധതിയുടെ രണ്ടാം പതിപ്പ് ആരംഭിച്ച
വിവരം സസന്തോഷം അറിയിക്കട്ടെ.

മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു 2 എന്നു പേരിട്ടിരിക്കുന്ന ഈ പദ്ധതി
വിക്കിമീഡിയരുടെ വാർഷിക സമ്മേളനമായ വിക്കിസംഗമോത്സവം -
2012<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012>ന്റെ
*60 ദിവസ പ്രചാരണവുമായി* ബന്ധപ്പെട്ട്  2012 ഫെബ്രുവരി 15 മുതൽ 2012 ഏപ്രിൽ 15
വരെയാണ്  നടത്താൻ ഉദ്ദേശിക്കുന്നത്.

ഈ പദ്ധതിയുടെ ഒന്നാം പതിപ്പ് ഗംഭീര വിജയമാക്കി തീർത്ത എല്ലാവരോടും ഈ അവസരത്തിൽ
ഒരിക്കൽ കൂടി നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം രണ്ടാം പതിപ്പിലും സജീവമായി
പങ്കെടുക്കുവാൻ അഭ്യർത്ഥിക്കുകയാണ്. താൽപര്യമുള്ള ഏതൊരാൾക്കും ഈ പരിപാടിയിൽ
അവരവരുടെ പേരു ചേർത്തു കൊണ്ട് അംഗമാകാവുന്നതാണ്.

രണ്ടാം പതിപ്പിലെ ലക്ഷ്യങ്ങൾ

   - കേരളത്തിലെ പ്രമുഖസ്ഥലങ്ങളുടെ ചിത്രങ്ങൾ
   - കേരളത്തിലെ എല്ലാ പഞ്ചായത്ത് ഓഫീസുകളുടേയും ചിത്രങ്ങൾ
   - കേരളത്തിലെ എല്ലാ ഭരണസ്ഥാപനങ്ങളുടേയും ചിത്രങ്ങൾ
   - കേരളത്തിലെ പ്രമുഖവ്യക്തികളുടെ ചിത്രങ്ങൾ
   - കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാരുടെ ചിത്രങ്ങൾ
   - കേരളത്തിലെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെ
   ചിത്രങ്ങൾ
   - ശ്രദ്ധേയമായ പുസ്തകങ്ങളുടെ പുറംചട്ടയുടെ ചിത്രങ്ങൾ (ഇത് മലയാളം
   വിക്കിപീഡിയയിൽ മാത്രമേ അപ്‌ലോഡ് ചെയ്യാവൂ)

ഈ പദ്ധതിയിൽ ചേർന്ന് ചിത്രങ്ങളിലൂടെ വിക്കിമീഡിയയെ സ്നേഹിക്കാൻ
ആഗ്രഹിക്കുന്നവർ ഈ താളിൽ ഒപ്പു വെക്കുക
<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%AF%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%A8%E0%B5%87%E0%B4%B9%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81-2>
.


സഹായം ആവശ്യമുള്ളവർ help at mlwiki.in എന്ന വിലാസത്തിലേക്ക് ഇമെയിൽ അയക്കുകയോ
ഇവിടെ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%AF%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%A8%E0%B5%87%E0%B4%B9%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81-2>ചോദിക്കുകയോ
ചെയ്യുക.


ഈ മെയിൽ സമാന സ്വഭാവമുള്ള മറ്റു മെയിലിങ്ങ് ലിസ്റ്റുകളിലേക്കയക്കുവാനും,
നിങ്ങളുടെ സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകൾ തുടങ്ങിയവയിൽ  അപ്‌ഡേറ്റ്
ചെയ്യുവാനും അഭ്യർത്ഥിക്കുന്നു.
അനൂപ്


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l at lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l


Manoj.K/മനോജ്.കെ
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20120215/867822cb/attachment.htm>


More information about the discuss mailing list