[smc-discuss] Fwd: [Wikiml-l] പ്രബന്ധങ്ങൾക്ക് അപേക്ഷ ക്ഷണിക്കുന്നു - വിക്കിസംഗമോത്സവം - 2012

manoj k manojkmohanme03107 at gmail.com
Mon Feb 20 10:30:41 PST 2012


---------- കൈമാറിയ സന്ദേശം ----------
അയച്ച വ്യക്തി: Ramesh N G <rameshng at gmail.com>
തിയതി: 2012, ഫെബ്രുവരി 20 11:54 pm
വിഷയം: [Wikiml-l] പ്രബന്ധങ്ങൾക്ക് അപേക്ഷ ക്ഷണിക്കുന്നു - വിക്കിസംഗമോത്സവം -
2012
സ്വീകര്‍ത്താവ്: Malayalam wiki project mailing list <
wikiml-l at lists.wikimedia.org>


*
വിക്കിസംഗമോത്സവം -
2012<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012>ലേക്ക്
പ്രബന്ധാവതരണത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു.

*മലയാളം വിക്കിമീഡിയ പദ്ധതികളിൽ പ്രവർത്തിക്കുന്ന ഉപയോക്താക്കളുടേയും മലയാളം
വിക്കിമീഡിയയുടെ പ്രവർത്തനത്തിൽ താല്പര്യമുള്ള മറ്റുള്ളവരുടേയും വാർഷിക
ഒത്തുചേരലാണ് വിക്കിസംഗമോത്സവം.  ഇവർക്ക്, പരസ്പരം നേരിൽ കാണുവാനും
ഒത്തുകൂടുവാനും ആശയങ്ങൾ പങ്കുവെയ്കാനും വിക്കി പദ്ധതികളുടെയും മറ്റും തൽസ്ഥിതി
അവലോകനം ചെയ്യുന്നതിനും ഭാവിപദ്ധതികളിലെ കൂട്ടായ പ്രവർത്തനം ഒരുക്കുന്നതിനും
സംഗമോത്സവം വേദിയൊരുക്കുന്നു.

വിക്കിപീഡിയ ഉപയോക്താക്കളല്ലാത്ത, വിക്കിപീഡിയയോടാഭിമുഖ്യമുള്ള
പൊതുജനങ്ങൾക്കും ഇതിൽ പങ്കെടുക്കാം. വിദ്യാഭ്യാസ പ്രവർത്തകർ, ഗവേഷകർ,
കമ്പ്യൂട്ടർ വിദഗ്ദർ, സ്വതന്ത്ര -സാംസ്കാരിക പ്രവർത്തകർ തുടങ്ങിയ വിക്കിമീഡിയ
സംരംഭങ്ങളോടാഭിമുഖ്യമുള്ള ആളുകൾക്ക് വിക്കീമീഡിയന്മാരെ കാണുന്നതിനും
വിക്കിമീഡിയ സംരംഭങ്ങളെക്കുറിച്ച് പഠിക്കുന്നതിനും ആശയസംവേദനം നടത്തുന്നതിനും
മെച്ചപ്പെടുത്തൽ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനും ഇതൊരവസരമാണ്.

മലയാളം വിക്കിമീഡിയയുടെ ആദ്യത്തെ സംഗമോത്സവത്തിന് ആതിഥ്യമരുളുന്നത് കൊല്ലം
നഗരമാണ്. ഏപ്രിൽ 21, 22 (അല്ലെങ്കിൽ ഏപ്രിൽ 27,28)  തീയതികളിൽ 2 ദിവസമായാണു്
പരിപാടി നടക്കുന്നത്. തീയതി, പരിപാടി നടക്കുന്ന കൃത്യമായ സ്ഥലം
എന്നിവയെകുറിച്ചുള്ള അറിയിപ്പ് അടുത്ത ഒന്ന് രണ്ട് ആഴ്ചയ്ക്കുള്ളിൽ വരുന്നതാണ്)

ഈ പ്രഥമ വിക്കിസംഗമോത്സവം വിവിധ മലയാളം വിക്കിമീഡിയ സംരംഭങ്ങളെക്കുറിച്ചുള്ള
വാർഷിക വിശകനങ്ങൾ, ചർച്ചകകൾ എന്നിവയ്കൊപ്പം വിജ്ഞാനവ്യാപന സംബന്ധിയായ
പ്രബന്ധാവതരണങ്ങൾ, പാനൽ ചർച്ചകൾ, ക്ലാസ്സുകൾ, ശില്പശാലകൾ, പൊതുചർച്ചകൾ,
പ്രഭാഷണങ്ങൾ തുടങ്ങിയ വിവിധ പരിപാടികൾക്ക് വേദി ആവുകയാണ്. അതിന്റെ ഭാഗമാകാൻ
മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള എല്ലാവരേയും ക്ഷണിക്കുന്നു.


*നിങ്ങൾക്കും പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ അപേക്ഷകൾ സമർപ്പിക്കാം.
*
**പ്രധാന തിയതികൾ


   - പ്രബന്ധങ്ങൾ സ്വീകരിക്കാൻ തുടങ്ങുന്നത് 21 ഫെബ്രുവരി 2012
   - പ്രബന്ധങ്ങൾ സമർപ്പിക്കാനുള്ള അവസാനതീയതി 21 മാർച്ച് 2012
   - തിരഞ്ഞെടുത്ത പ്രബന്ധങ്ങളെ പറ്റിയുള്ള അറിയിപ്പ് 31 മാർച്ച് 2012



ഈ വർഷത്തെ വിക്കിസംഗമോത്സവം - 2012 ൽ താഴെപ്പറയുന്ന വിക്കിപീഡിയയുടെ
സംരംഭങ്ങളെ വികസനത്തിനു വേണ്ടിയ പ്രധാന പ്രമേയങ്ങളെ
അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.

   - സമൂഹം ( Community)
   - ടെക്നോളജി (Technology)
   - അറിവ് (Knowledge)
   - പ്രചാരണം ( Outreach)

ഈ പ്രമേയങ്ങൾ അടിസ്ഥാനമാക്കിയുള്ള അവതരണങ്ങൾക്കാണ് മുൻഗണന.

*വിക്കിസംഗമോത്സവം - 2012 മലയാളം വിക്കി സംബന്ധമായ പദ്ധതികൾക്കുള്ളതായത്
കൊണ്ട്, *പ്രബന്ധങ്ങളുടെ അവതരണം മലയാളത്തിലാവുന്നതാണ് അഭികാമ്യം. എന്നാൽ
പ്രബന്ധാവതാരകൻ മലയാളിയല്ലെങ്കിൽ (അല്ലെങ്കിൽ മലയാളം ശരിയായി അറിയാത്ത ആൾ
ആണെങ്കിൽ) ഇംഗ്ലീഷ് ഉപയോഗിക്കാം

കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കുന്നതിനും താഴെക്കാണുന്ന കണ്ണിയിൽ
ഞെക്കുക.
വിക്കിപീഡിയ:വിക്കിസംഗമോത്സവം -
2012/അപേക്ഷകൾ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%85%E0%B4%AA%E0%B5%87%E0%B4%95%E0%B5%8D%E0%B4%B7%E0%B4%95%E0%B5%BE>

ഇതിനെക്കുറിച്ച് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ഈ താളിന്റെ സംവാദ
താളിൽ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%85%E0%B4%AA%E0%B5%87%E0%B4%95%E0%B5%8D%E0%B4%B7%E0%B4%95%E0%B5%BE>ഉന്നയിക്കാവുന്നതോ,
ഈ മെയിലിംഗ് ലിസ്റ്റിൽ ചർച്ച ചെയ്യാവുന്നതോ ആണ്.

User:Rameshng


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l at lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

Manoj.K/മനോജ്.കെ
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20120221/09911365/attachment-0002.htm>


More information about the discuss mailing list