[smc-discuss] Award winning Sri Lankan documentary film maker opens a diaspora social networking account

Praveen A pravi.a at gmail.com
Thu Mar 1 05:14:03 PST 2012


Thrissur, Kerala, India: Award-winning Sri Lankan documentary film
maker Someetharan opens an account on diaspora social network[1]. His
films like Burning Memories and Mullaitivu Saga brought situations of
Tamils in Sri Lanka to international limelight. He came to Thrissur
with his new film Taraki, which was the closing film of Vibgyor
International Film Festival[2].

Diaspora is a Social network similar to facebook and twitter but
unlike them it is Free and Decentralized. Decentralization brings
choice of service providers and even an option to be your own
provider. It is similar to how someone with a mobile phone connection
with BSNL can talk to Airtel or user of any other mobile service
provider. It ensures ownership and control over the information we
share with others. It means no one can remove or alter information we
share without our permission. In addition, the protocol used in this
ensures better privacy.

Four students from New York University started this Free replacement
for centralized social networks like facebook and twitter. Ilya
Shitomirskiy, Daniel Grippi, Maxwell Salzberg, Raphael Sofaer got
inspired to start this project by well-known Free Software advocate
Eben Moglen's speech about dangers of centralized services like this.

diaspune[3] is a group of activists working to promote Diaspora and is
based out of Pune. Some diaspune activists who came from Pune to
spread Diaspora, introduced Someetharan to Diaspora. "Artists with a
social commitment needs Free tools like Diaspora for their creative
freedom”, Someethanran said.

Anyone can start using Diaspora by choosing a service provider from
the webiste http://podupti.me. Even though it is decentralized, once
you start an account, it is very easy to use similar to facebook or
twitter and we can easily share information, pictures and videos with
our friends. Hashtags, which was made popular by twitter helps us to
find information related to our topics of interests very easily.
Diaspora has also got hashtags.

You can contact Diaspune activists Labeeb Mattra (+91 9923709772 or
mmlabeeb at diasp.org) or Praveen Arimbrathodiyil (+91 9561745712 or
j4v4m4n at joindiaspora.com). Someetharan's diaspora account is
https://joindiaspora.com/u/somee.

[1] http://diasporaproject.org/
[2] http://vibgyorfilm.org/
[3] http://diaspune.net/

തൃശ്ശൂര്‍: പ്രശസ്ത ശ്രീലങ്കന്‍ ഡോക്യുമെന്ററി സിനിമാ സംവിധായകനായ
സോമീതരന്‍ ഡയാസ്പൊറയില്‍[1] അംഗത്വം എടുത്തു. ബേര്‍ണിങ്ങ് മെമ്മറീസ്,
മുല്ലത്തീവ് സാഗ എന്നീ സിനിമകളിലൂടെ ശ്രീലങ്കന്‍ തമിഴരുടെ പ്രശ്നങ്ങള്‍
സോമീതരന്‍ ലോകശ്രദ്ധയില്‍ കൊണ്ടുവന്നു. വിബ്ജിയോര്‍ മഴവില്‍ മേളയുടെ[2]
സമാപന ചിത്രമായ തരകി എന്ന തന്റെ പുതിയ ചിത്രവുമായാണു് സോമീതരന്‍
തൃശ്ശൂരെത്തിയതു്.

ഫേസ്ബുക്ക് ട്വിറ്റര്‍ തുടങ്ങിയവ പോലെ സാമൂഹ്യശൃംഖലയാണ് ഡയാസ്പൊറ
എന്നാല്‍ അവയില്‍ നിന്നും വ്യത്യസ്തമായി സ്വതന്ത്രവും വികേന്ദ്രീകൃതവും
ആണ് ഡയസ്പൊറ. ഒരേ സേവനത്തിന് ഒന്നിലധികം സേവന ദാതാക്കളുടെ ലഭ്യതയും
ആവശ്യമെങ്കില്‍ സ്വയം സേവന ദാതാവ് ആകാം എന്നുള്ളതുമാണ് വികേന്ദ്രീകൃതം
ആവുന്നതിലെ സൌകര്യം. മൊബൈല്‍ ഫോണില്‍ BSNL-നമ്പറില്‍ നിന്ന് എയര്‍ടെല്‍
നമ്പറിലേക്കോ മറ്റൊരു സേവനദാവിന്റെ നമ്പറിലേക്കോ വിളിക്കുന്നതു പോലെ ഒരു
സേവന ദാതാവില്‍ നിന്നുള്ള സൌകര്യം ഉപയോഗിച്ച് സേവനദാതാവില്‍ നിന്നുള്ള
ഉപയോക്താവുമായി വിവരങ്ങള്‍ പങ്ക് വെക്കാന്‍ സാധിക്കുന്നു. ഇത് നമ്മള്‍
മറ്റുള്ള വരുമായിപങ്കിടുന്ന വിവരങ്ങളില്‍ നമ്മുടെ ഉടമസ്ഥാവകാശവും
നിയന്ത്രണവും ഉറപ്പുവരുത്തുന്നു. അതായത് നമ്മള്‍ പങ്കിട്ട വിവരങ്ങള്‍
നമ്മുടെ അനുവാദം കൂടാതെ മറ്റൊരാള്‍ക്ക് നീക്കം ചെയ്യുകയോ മാറ്റം
വരുത്തുകയോ ചെയ്യില്ല എന്ന് ഉറപ്പ് വരുത്താം. കൂടാതെ ഇതില്‍
ഉപയോഗിക്കുന്ന പ്രത്യേക പ്രോട്ടോക്കോള്‍ സ്വതവേ കൂടുതല്‍ സ്വകാര്യത
ഉറപ്പു വരുത്തുന്നു.

ന്യൂയോര്‍ക്ക് വിശ്വവിദ്യാലയത്തിലെ നാലു് വിദ്യാര്‍ത്ഥികളാണു്
ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ കേന്ദ്രീകൃത സോഷ്യല്‍
നെറ്റ്‌വര്‍ക്കുകള്‍ക്കുള്ള സ്വതന്ത്ര ബദലായ ഡയാസ്പൊറ സംരംഭം
തുടങ്ങിയതു്. പ്രമുഖ സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യ വക്താവായ എബന്‍
മോഗ്ലന്റെ ഫേസ്ബുക്കുപോലുള്ള കേന്ദ്രീകൃത സേവനങ്ങളുടെ
അപകടങ്ങളെക്കുറിച്ചുള്ള പ്രസംഗമാണു് ഇതുപോലൊരു സംരംഭം തുടങ്ങാന്‍ ഇലിയ
ഷിട്ടോമിര്‍സ്കി, മാക്സ്‌വെല്‍ സാല്‍സ്ബര്‍ഡ്, ഡാനിയല്‍ ഗ്രിപ്പി,
റാഫേല്‍ സോഫര്‍ എന്നിവര്‍ക്കു് പ്രചോദനമായതു്.

ഡയാസ്പുറയുടെ പ്രചാരണത്തിനായി, പൂനെ കേന്ദ്രമാക്കി പ്രവര്‍ത്തിയ്ക്കുന്ന
സന്നദ്ധപ്രവര്‍ത്തകരുടെ കൂട്ടമാണു് ഡയാസ്പൂനെ[3]. ഡയസ്പൊറയുടെ
പ്രചരണാര്‍ത്ഥം പൂനെയില്‍ നിന്നും വന്ന ഡയസ്പൂനെ പ്രവര്‍ത്തകരാണ്
സോമീതരന് ഡയസ്പൊറ പരിചയപ്പെടുത്തിയത്. സേവനസാമൂഹിക പ്രതിബദ്ധതയുള്ള
കലാകാരന്മാര്‍ക്ക് ഡയാസ്പുറ പോലുള്ള സ്വതന്ത്ര സംരംഭങ്ങള്‍
സര്‍ഗ്ഗസ്വാതന്ത്ര്യത്തിനു് ആവശ്യമാണെന്നു് സോമീതരന്‍ പറഞ്ഞു.

http://podupti.me എന്ന വെബ്സൈറ്റില്‍ നിന്നും ഏതെങ്കിലും സേവനം
തെരഞ്ഞെടുത്തു് ഡയാസ്പുറ ഉപയോഗിച്ചു് തുടങ്ങാം. വികേന്ദ്രീകൃത
മാതൃകയാണെങ്കിലും ഒരു അക്കൌണ്ട് തുടങ്ങിക്കഴിഞ്ഞാല്‍ ഫേസ്ബുക്ക്,
ട്വിറ്റര്‍ എന്നിവ പോലെ എളുപ്പത്തില്‍ വിവരങ്ങളും ചിത്രങ്ങളും
ചലച്ചിത്രങ്ങളും കൂട്ടുകാരുമായി പങ്കുവയ്ക്കാന്‍ സാധിയ്ക്കും. നമുക്കു്
താത്പര്യമുള്ള വിഷയങ്ങളിലെ ചര്‍ച്ചകളും വിവരങ്ങളും മറ്റും കണ്ടെത്താന്‍,
ട്വിറ്റര്‍ ജനകീയമാക്കിയ ഹാഷ്‌ടാഗുകള്‍ എന്ന വിദ്യ സഹായിക്കും.
ഡയാസ്പുറയിലും ഈ സംവിധാനം ലഭ്യമാണു്.

ഡയാസ്പുറയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കു് ഡയാസ്പൂനെ
പ്രവര്‍ത്തകരായ ലബീബ് മാട്ടര (+91 9923709772 or mmlabeeb at diasp.org),
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ (+91 9561745712 or
j4v4m4n at joindiaspora.com) എന്നിവരുമായി ബന്ധപ്പെടാം.
https://joindiaspora.com/u/somee എന്നാണു് സോമീതരന്റെ ഡയാസ്പുറ വിലാസം.
[1] http://diasporaproject.org/
[2] http://vibgyorfilm.org/
[3] http://diaspune.net/

Please share this with your friends and on any other mailing lists
where people might be interested.
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
You have to keep reminding your government that you don't get your
rights from them; you give them permission to rule, only so long as
they follow the rules: laws and constitution.
-------------- next part --------------
A non-text attachment was scrubbed...
Name: somee-press-release-ml.pdf
Type: application/pdf
Size: 1716932 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20120301/e981f8cf/somee-press-release-ml.pdf>
-------------- next part --------------
A non-text attachment was scrubbed...
Name: somee-press-release-en.pdf
Type: application/pdf
Size: 1707616 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20120301/e981f8cf/somee-press-release-en.pdf>


More information about the discuss mailing list