[smc-discuss] Fwd: [Wikiml-l] വിക്കിസംഗമോത്സവം 2012 - അറിയിപ്പ്

manoj k manojkmohanme03107 at gmail.com
Wed Mar 14 08:53:01 PDT 2012


---------- കൈമാറിയ സന്ദേശം ----------
അയച്ച വ്യക്തി: Ramesh N G <rameshng at gmail.com>
തിയതി: 2012, മാര്‍ച്ച് 14 9:10 pm
വിഷയം: [Wikiml-l] വിക്കിസംഗമോത്സവം 2012 - അറിയിപ്പ്
സ്വീകര്‍ത്താവ്: Malayalam wiki project mailing list <
wikiml-l at lists.wikimedia.org>


* വിക്കിസംഗമോത്സവം 2012*

ചങ്ങാതിമാരെ,
മലയാളം വിക്കിപീഡിയ സമൂഹത്തിന്റെ വാര്‍ഷിക കൂട്ടായ്മയായ
*വിക്കിസംഗമോത്സവം<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012>
*
2012 ഏപ്രില്‍ 28, 29 തീയതികളില്‍ കൊല്ലം ജില്ലാപഞ്ചായത്ത് ഹാളില്‍വെച്ച്
നടക്കുന്ന വിവരം ഇതിനകം അറിഞ്ഞിരിക്കുമല്ലോ.

മലയാളം വിക്കിപീഡിയ ഉപയോക്താക്കള്‍ അഥവാ എഴുത്തുകാര്‍ വിവിധ വിക്കി
പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്ന  സോഫ്റ്റ്‌വെയര്‍ വിദഗ്ധര്‍ എന്നിവരുടെ
വാര്‍ഷിക ഒത്തുചേരലാണ് വിക്കിസംഗമോത്സവം - 2012.  ഇവര്‍ക്ക്, പരസ്പരം നേരില്‍
കാണുവാനും ഒത്തുകൂടുവാനും ആശയങ്ങള്‍ പങ്കുവെയ്കാനും  വിക്കി പദ്ധതികളുടെയും
മറ്റും തല്‍സ്ഥിതി അവലോകനം ചെയ്യുന്നതിനും  ഭാവിപദ്ധതികളിലെ കൂട്ടായ
പ്രവര്‍ത്തനം ഒരുക്കുന്നതിനും സംഗമോത്സവം വേദിയൊരുക്കുന്നു.
വിക്കിപീഡിയ ഉപയോക്താക്കളല്ലാത്ത, വിക്കിപീഡിയയോടാഭിമുഖ്യമുള്ള
പൊതുജനങ്ങള്‍ക്കും ഇതില്‍ പങ്കെടുക്കാം. വിദ്യാഭ്യാസ പ്രവര്‍ത്തകര്‍,
ഗവേഷകര്‍, കമ്പ്യൂട്ടര്‍ വിദഗ്ദര്‍, സ്വതന്ത്ര -സാംസ്കാരിക പ്രവര്‍ത്തകര്‍
തുടങ്ങിയ
വിക്കിമീഡിയ സംരംഭങ്ങളോടാഭിമുഖ്യമുള്ള ആളുകള്‍ക്ക് വിക്കീമീഡിയന്മാരെ
കാണുന്നതിനും  വിക്കിമീഡിയ സംരംഭങ്ങളെക്കുറിച്ച് പഠിക്കുന്നതിനും ആശയസംവേദനം
നടത്തുന്നതിനും  മെച്ചപ്പെടുത്തല്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും
ഇതൊരവസരമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി *ഈ
താള്‍<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/City_and_Conference>
* കാണുക.

സംഗമോത്സവത്തില്‍, വിക്കിപീഡിയ സംരംഭങ്ങളെക്കുറിച്ചുള്ള വാര്‍ഷിക
വിശകലനങ്ങള്‍, ചര്‍ച്ചകള്‍ എന്നിവയ്ക്കൊപ്പം  വിജ്ഞാനവ്യാപന സംബന്ധിയായ
പ്രബന്ധാവതരണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, ക്ളാസ്സുകള്‍, ശില്പശാലകള്‍,
പൊതുചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍ തുടങ്ങിയവയും നടക്കും.  പരിപാടികളുടെ
വിശദാംശങ്ങള്‍ അറിയുവാന്‍ *ഈ
താള്‍<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/Programs>
* കാണുക.


മേല്‍പ്പറഞ്ഞ പരിപാടികളില്‍ നിങ്ങള്‍ക്കും അവതരണങ്ങള്‍ നടത്താം.
ഏതൊക്കെ വിഷയങ്ങളില്‍ അവതരണങ്ങള്‍ നടത്താമെന്നറിയുവാന്‍ *ഈ താള്‍
<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%85%E0%B4%AA%E0%B5%87%E0%B4%95%E0%B5%8D%E0%B4%B7%E0%B4%95%E0%B5%BE>
*കാണുക. *അവശ്യ പ്രബന്ധങ്ങള്‍<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%85%E0%B4%AA%E0%B5%87%E0%B4%95%E0%B5%8D%E0%B4%B7%E0%B4%95%E0%B5%BE#.E0.B4.85.E0.B4.B5.E0.B4.B6.E0.B5.8D.E0.B4.AF.E0.B4.82_.E0.B4.B5.E0.B5.87.E0.B4.A3.E0.B5.8D.E0.B4.9F_.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.AC.E0.B4.A8.E0.B5.8D.E0.B4.A7.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE>
* എന്ന താളിലുള്ള നിര്‍ദ്ദേശവും കാണുമല്ലോ.
ഈ താളില്‍<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%85%E0%B4%AA%E0%B5%87%E0%B4%95%E0%B5%8D%E0%B4%B7%E0%B4%95%E0%B5%BE#.E0.B4.85.E0.B4.B5.E0.B4.A4.E0.B4.B0.E0.B4.A3.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.BF.E0.B4.A8.E0.B5.8D_.E0.B4.8E.E0.B4.99.E0.B5.8D.E0.B4.99.E0.B4.BF.E0.B4.A8.E0.B5.86_.E0.B4.85.E0.B4.AA.E0.B5.87.E0.B4.95.E0.B5.8D.E0.B4.B7.E0.B4.BF.E0.B4.95.E0.B5.8D.E0.B4.95.E0.B4.BE.E0.B4.82>നിങ്ങളുടെ
അവതരണങ്ങള്‍ സമര്‍പ്പിക്കുക.

സംഗമോത്സവത്തിന്റെ പരിപാടി ഉപസമിതിയില്‍ പ്രവര്‍ത്തിക്കുവാന്‍
താല്പര്യമുണ്ടെങ്കില്‍ *ഈ താളില്‍
<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%B8%E0%B4%AE%E0%B4%BF%E0%B4%A4%E0%B4%BF%E0%B4%95%E0%B5%BE>
* പേര് ചേര്‍ക്കുക.  മറ്റ്
*സമിതികളിലും<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%B8%E0%B4%AE%E0%B4%BF%E0%B4%A4%E0%B4%BF%E0%B4%95%E0%B5%BE>
*നിങ്ങള്‍ക്ക് അംഗമായി പേര് ചേര്‍ക്കാവുന്നതാണ്.

സംഗമോത്സവത്തിന്റെ രജിസ്ട്രേഷന്‍ ഫീസ് 300 രൂപയാണ്. മുന്‍കൂട്ടി രജിസ്റ്റര്‍
ചെയ്യുന്നവര്‍ക്ക് 200 രൂപ മതിയാകും. വിദ്യാര്‍ത്ഥികള്‍ക്ക് 150 രൂപയും.
*രജിസ്ട്രേഷന്‍<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/Registration>
* താളില്‍ വിശദവിവരങ്ങള്‍ കാണാം.


നിങ്ങളേവരും മറ്റുപരിപാടികള്‍ ക്രമപ്പെടുത്തി ഏപ്രില്‍ 28, 29 തീയതികളില്‍
കൊല്ലത്ത് എത്തുമെന്ന് കരുതട്ടേ.. സംഗമോത്സവത്തില്‍ പങ്കെടുക്കുവാനുള്ള
താല്പര്യം ഇന്നുതന്നെ *ഈ
താളില്‍<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%AA%E0%B4%99%E0%B5%8D%E0%B4%95%E0%B5%86%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B5%BB_%E0%B4%A4%E0%B4%BE%E0%B5%BD%E2%80%8C%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%B5%E0%B5%BC>
* രേഖപ്പെടുത്തുമല്ലോ...

User:Rameshng


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l at lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

Thanks
Manoj.K/മനോജ്.കെ
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20120314/08057285/attachment-0001.htm>


More information about the discuss mailing list