[smc-discuss] ഗ്നോം 3.4 മലയാളം പരിഭാഷ 70% കടന്നു

Praveen A pravi.a at gmail.com
Mon Mar 19 05:10:08 PDT 2012


2012, മാര്‍ച്ച് 18 2:19 pm നു, Anivar Aravind <anivar.aravind at gmail.com> എഴുതി:
> വലിയൊരു നേട്ടമാണിതു്. ഗ്നോം 2 തര്‍ജ്ജമകളില്‍ മലയാളം ടീം
> സജീവമായിരുന്നെങ്കിലും ഗ്നോം 3 ആയ ശേഴമുള്ള തര്‍ജ്ജമകള്‍ ഈയടുത്തകാലം വരെ
> ഇത്തിരി പിന്നിലായിരുന്നു. എന്തായാലും ഈ ഊര്‍ജ്ജം നമുക്കു തുടരണം . റിലീസ്
> ഷെഡ്യൂള്‍ പ്രകാരം മാര്‍ച്ച് അവസാനം /ഏപ്രില്‍ ആദ്യവാരം ഗ്നോം 3.4 ഇറങ്ങും.
> ഒരുപാടു കാലമായി നമ്മള്‍ ഒത്തു ചേര്‍ന്നിട്ട് . കഴിയുന്നത്ര തര്‍ജ്ജമകള്‍
> ചെയ്തു തീര്‍ത്തിട്ട് , ഒരു റിലീസ് പാര്‍ട്ടിയ്ക്കായി നമുക്കു ഒത്തുകൂടിയാലോ ?

നല്ല ആശയം. പണ്ടു് നമ്മള്‍ കെഡിഇ റിലീസ് പാര്‍ട്ടി നടത്തിയെങ്കിലും
ഇതുവരെ ഗ്നോമിനൊരു റിലീസ് പാര്‍ട്ടി നടത്താനായിട്ടില്ല. ആ പരാതി
തീര്‍ത്തു് നമുക്കാഘോഷിയ്ക്കാം. ഇനിയും മടിച്ചു് നില്‍ക്കുന്നവര്‍കൂടി
ഒരു കൈ സഹായിയ്ക്കൂ. ഒരു ഫയലെങ്കിലും എടുക്കൂ.

ഇന്നത്തോടെ പരിഭാഷ 72% ആയിരിയ്ക്കുന്നു. കെഡിഇ 4.1 പോലെ ആവേശത്തോടെ
ചെയ്താല്‍ ഇത്തവണ നമുക്കു് നൂറടിയ്ക്കാം.

> അതു പോലെ ലോക്കലൈസേഷന്‍ നടക്കേണ്ട മറ്റൊരു പ്രൊജകറ്റ് ലിനക്സ് മിന്റ്
> ഡെവലപ്പര്‍മാര്‍ നിരമ്മിക്കുന്ന cinnamon ആണ്. ഗ്നോം 2 വില്‍ നിന്ന് ഗ്നോം 3
> യിലേക്ക് ചാടുന്ന ഉപയോക്താക്കള്‍ക്ക് ഏറെ സൌകര്യപ്രദമാണ് ഈ പ്രൊജക്റ്റ് .
> സിന്നമണിപ്പോല്‍ ലിനക്സ് മിന്റിലും ആര്‍ച്ചിലും ഡെബിയനിലും ലഭ്യമാണ് . ഗ്നോം
> കഴിയുന്നത്ര തീര്‍ത്തതിനു ശേഷം ഇതിന്റെ ലോക്കലൈസേഷന്‍ കൂടി നമുക്കു
> ചെയ്യാനായാല്‍ നല്ലതാണ് . ഫയലിവിടെ
> https://translations.launchpad.net/linuxmint/isadora/+pots/cinnamon/ml/+translate

സിന്നമണ്‍ ഇതു് വരെ ഡെബിയനിലെത്തിയിട്ടില്ല.

-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
You have to keep reminding your government that you don't get your
rights from them; you give them permission to rule, only so long as
they follow the rules: laws and constitution.


More information about the discuss mailing list