[smc-discuss] സ്വനലേഖ - സൂചനകള്‍ വേണ്ടെന്നു വെയ്ക്കാന്‍

Santhosh Thottingal santhosh.thottingal at gmail.com
Sun Nov 18 07:41:22 PST 2012


കുറേ ദിവസങ്ങള്‍ മുമ്പു് കുറച്ചുപേര്‍ സ്വനലേഖയില്‍ എങ്ങനെയാണു്
സൂചനാപട്ടിക ഒഴിവാക്കുന്നതെന്നു ചോദിച്ചിരുന്നു. ടൈപ്പു ചെയ്യാന്‍ പഠിച്ച
ശേഷം പലര്‍ക്കും ഇതിന്റെ ആവശ്യം ഇല്ലാതാകാറുണ്ടു്.

ഇതിനു വേണ്ടി സ്വനലേഖയില്‍ ഒരു വഴി ചേര്‍ത്തിട്ടുണ്ടു്. ഓപ്പറേറ്റിങ്ങ്
സിസ്റ്റങ്ങളില്‍ ഇതു് വരാന്‍ സമയമെടുക്കും, ഇപ്പോള്‍ തന്നെ
ഉപയോഗിച്ചുനോക്കേണ്ടവര്‍ക്ക്:

അതടക്കമുള്ള സോഴ്സ് ഫയല്‍ ഈ മെയിലിന്റെ കൂടെയുണ്ടു്.

1. ആദ്യം ഈ ഫയല്‍ ഇപ്പോഴുള്ള ഫയലിനുപകരം വെയ്ക്കണം. ഡൌണ്‍ലോഡ് ചെയ്തു് ,
ആ ഫോള്‍ഡറില്‍ നിന്നും:
sudo cp ml-swanalekha.mim /usr/share/m17n/
2. ഐബസ് വീണ്ടും തുടങ്ങുക
ibus-daemon -rdx

സ്വനലേഖ തിരഞ്ഞെടുത്തശേഷം, മ എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍
കിട്ടുന്ന മെനുവില്‍ നിന്നും 'setup' തിരഞ്ഞെടുക്കുക. അപ്പോള്‍ കിട്ടുന്ന
ജാലകത്തിലെ Advanced എന്ന ടാബില്‍ പോവുക. അവിടെ show-lookup എന്നതിന്റെ
വില 0 ആക്കി മാറ്റുക.

തുടര്‍ന്നു് ഐബസ് വീണ്ടും തുടങ്ങുക. അതിനായി 'മ' എന്ന ഐക്കണില്‍ റൈറ്റ്
ക്ലിക്ക് ചെയ്തു് വീണ്ടും ആരംഭിക്കുക/റീസ്റ്റാര്‍ട്ട് എന്നതു
തിരഞ്ഞെടുക്കുക.

ചിത്രങ്ങളടക്കം http://wiki.smc.org.in/സ്വനലേഖ എന്ന താളില്‍ ഇതു്
വിവരിച്ചിട്ടുണ്ടു്.


(For developers)
പാച്ച് ഇവിടെ http://git.savannah.gnu.org/cgit/smc/input-methods.git/commit/?id=c511b70ea5299796c33ba1e8b2192eac2ca90ed1

It will take some amount of time to reach m17n upstream


-സന്തോഷ് തോട്ടിങ്ങല്‍
-------------- next part --------------
A non-text attachment was scrubbed...
Name: ml-swanalekha.mim
Type: application/octet-stream
Size: 49413 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20121118/8f296615/ml-swanalekha.mim>


More information about the discuss mailing list